ടോക്യോ: ടോക്യോവില്‍ 2020ല്‍ നടക്കുന്ന ഒളിമ്പിക്സ് ഹോക്കിക്കായുള്ള ഗ്രൂപ്പുകള്‍ നിശ്ചയിച്ചു. നിലവിലെ ചാമ്പ്യന്മാരായ അര്‍ജന്റീന ലോക ഒന്നാം നമ്പര്‍ ടീം ഓസ്ട്രേലിയ എന്നിവര്‍ക്കൊപ്പമാണ് ഇന്ത്യയും ഉള്‍പ്പെട്ടിരിക്കുന്നത്. രണ്ട് ഗ്രൂപ്പുകളായാണ് ടീമുകളെ തരം തിരിച്ചിരിക്കുന്നത്. പുരുഷന്മാരുടെ കൂടാതെ വനിതകളുടെ ഗ്രൂപ്പും അന്താരാഷ്ട്ര ഹോക്കി ഫെഡറേഷന് പുറത്തുവിട്ടിട്ടുണ്ട്.
ലോക അഞ്ചാം റാങ്കുകാരായ ഇന്ത്യ പൂള് എ യില്‍ ആണ് ഉള്‍പ്പെട്ടത്. ഓസ്ട്രേലിയ, അര്‍ജന്റീന, സ്പെയ്ന്‍, ന്യൂസിലാന്‍ഡ്, ജപ്പാന് എന്നിവരാണ് പൂളിലെ മറ്റു ടീമുകള്‍. ബെല്‍ജിയം, നെതര്‍ലന്‍ഡ്സ്, ജര്‍മനി, ഗ്രേറ്റ് ബ്രിട്ടന്, കാനഡ, സൗത്താഫ്രിക്ക എന്നിവര്‍ പൂള് ബിയിലും ഉള്‍പ്പെടുന്നു. യോഗ്യതാ മത്സരത്തില്‍ റഷ്യയെ 11-3ന് തകര്‍ത്ത ഇന്ത്യ സമീപകാലത്ത് മികച്ച ഫോമില്‍ കളിച്ചുവരികയാണ്.
പിങ്ക് ബോള്‍ ടെസ്റ്റ്: ഇന്ത്യയെക്കൊണ്ട് തോറ്റു... ബാറ്റിങ് ഒരു തവണ മാത്രം!! ലോക റെക്കോര്‍ഡ്
വനിതാ വിഭാഗത്തില്‍ അമേരിക്കയെ 6-5 ന് തോല്‍പ്പിച്ചാണ് ഇന്ത്യ ഒളിമ്പിക്സിന് യോഗ്യത നേടിയത്. ലോക ഒമ്പതാം റാങ്കുകാരായ ഇന്ത്യ പൂള് എയില്‍ ഉള്‍പ്പെടുന്നു. നെതര്‍ലന്‍ഡ്സ്, ജര്‍മനി, ഗ്രേറ്റ് ബ്രിട്ടന്, അയര്‍ലന്‍ഡ്, ഇന്ത്യ, സൗത്ത് ആഫ്രിക്ക എന്നിവരാണ് പൂള് എ യില്‍. ഓസ്ട്രേലിയ, അര്‍ജന്റീന, ന്യൂസിലന്‍ഡ്, സ്പെയ്ന്‍, ചൈന, ജപ്പാന് എന്നിവര്‍ പൂള് ബി യിലും ഉള്‍പ്പെടുന്നു. ജൂലൈ 25 മുതല്‍ ഓഗസ്ത് 7 വരെയാണ് മത്സരങ്ങള്‍ നടക്കുക. മത്സരക്രമവും സമയവും പിന്നീട് പുറത്തുവിടും.