ജോഹൊര്‍ ബാഹ്റു: ഒന്‍പതാമത് സുല്‍ത്താന്‍ ജോഹര്‍ കപ്പ് ഹോക്കി ടൂര്‍ണമെന്റില്‍ ഇന്ത്യന്‍ ജൂനിയര്‍ പുരുഷ ഹോക്കി ടീം ന്യൂസിലന്‍ഡിനെ തരിപ്പണമാക്കി. 8-2 എന്ന വമ്പന്‍ മാര്‍ജിനിലാണ് ഇന്ത്യ ജയിച്ചുകയറിയത്. ഇന്ത്യയ്ക്കുവേണ്ടി സഞ്ജയ്(17, 22), ദില്‍പ്രീത് സിങ്(6), ശിലനന്ദ് ലക്ര(14), മന്ദീപ് മൊര്(22), പ്രതാപ് ലക്ര(50), സുദീപ് ചിര്മാകോ(51) എന്നിവര്‍ സ്കോര്‍ ചെയ്തപ്പോള്‍ ഡൈലന് തോമസ്(28, 44) ന്യൂസിലന്ഡിനുവേണ്ടിയും ഗോള്‍ നേടി.
തുടക്കം മുതല്‍ മത്സരത്തില്‍ ആക്രമിച്ച കളിച്ച ഇന്ത്യ ന്യൂസിലന്ഡനെ പ്രതിരോധത്തിലാഴ്ത്തുകയായിരുന്നു. രണ്ടാം മിനിറ്റില്‍ തന്നെ പെനാല്‍റ്റി കോര്‍ണര്‍ നേടാന്‍ ഇന്ത്യയ്ക്ക് കഴിഞ്ഞു. ദില്‍പ്രീത് സിങ്ങിങ്ങിന്റെ തകര്‍പ്പന്‍ ഫീല്‍ഡ് ഗോളിലൂടെ ഇന്ത്യ ഗോള്‍ സ്കോറിങ്ങിന് തുടക്കമിട്ടത്. ഗോള്‍ നേടിയശേഷവും മികച്ച ആക്രമണാത്മക മത്സരം കാഴ്ചവെച്ച ഇന്ത്യ ന്യൂസിലന്‍ഡിനെ കടുത്ത സമ്മര്‍ദ്ദത്തിലേക്ക് തള്ളിവിടുകയായിരുന്നു.
അണ്ടര്‍ 18 കിരീടം ചൂടി പ്രഗ്നാനന്ദ; ലോക യൂത്ത് ചെസ് ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യക്ക് ഏഴ് മെഡല്‍
ഇന്ത്യന്‍ യുവനിരയുടെ തകര്‍പ്പന്‍ കളിക്കുമുന്നില്‍ ന്യൂസിലന്‍ഡിന് മറുപടിയുണ്ടായില്ല. ഡൈലന് തോമസിന്റെ ഗോളുകള്‍ ഒഴിച്ചുനിര്‍ത്തിയാല്‍ തീര്‍ത്തും പരാജയമായിരുന്നു ന്യൂസിലന്‍ഡിന്റെ തന്ത്രങ്ങള്‍. ആദ്യ പകുതിയിലും രണ്ടാം പകുതിയിലും ഇന്ത്യ ഒരുപോലെ മുന്നേറ്റങ്ങള്‍ നടത്തി. ടൂര്‍ണമെന്റില്‍ കിരീടസാധ്യതയുള്ള ഇന്ത്യ മൂന്നാം റൗണ്ട് റോബിന് ലീഗ് മത്സരത്തില്‍ ചൊവ്വാഴ്ച ജപ്പാനെ നേരിടും.