For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

അസ്ലാന്‍ഷാ ഹോക്കി; ഗോളടിച്ചുകൂട്ടി ഇന്ത്യ കാനഡയെ കെട്ടുകെട്ടിച്ചു

ഇപ്പോ: അസ്ലാന്‍ഷാ ഹോക്കി ടൂര്‍ണമെന്റില്‍ ഇന്ത്യ കാനഡയെ വന്‍ മാര്‍ജിനില്‍ പരാജയപ്പെടുത്തി. ഗോളടി ഉത്സവമായി മാറിയ മത്സരത്തില്‍ 7-3 എന്ന സ്‌കോറിനായിരുന്നു ഇന്ത്യയുടെ ജയം. മലേഷ്യയെ കഴിഞ്ഞദിവസം 4-2 എന്ന സ്‌കോറില്‍ വീഴ്ത്തിയ ഇന്ത്യ അതേ ഫോമിലാണ് കാനഡയ്‌ക്കെതിരെയും കളിച്ചുകയറിയത്. ഇതോടെ ടൂര്‍ണമെന്റില്‍ ഇന്ത്യ ഒരു സമനിലയും മൂന്ന് ജയവും സ്വന്തമാക്കി.

hockeyindia

ഇന്ത്യയ്ക്കുവേണ്ടി മന്‍ദീപ് സിങ് ഹാട്രിക് നേടി. 12-ാം മിനിറ്റില്‍ വരുണ്‍ കുമാര്‍ പെനാല്‍റ്റി കോര്‍ണറില്‍ നിന്നും നേടിയ ഗോളോടുകൂടിയാണ് ഇന്ത്യ സ്‌കോറിങ്ങിന് തുടക്കമിട്ടത്. 20-ാം മിനിറ്റില്‍ മന്‍ദീപ് സിങ്ങിലൂടെ ഇന്ത്യ ലീഡുയര്‍ത്തി. 27-ാം മിനിറ്റില്‍ മന്‍ദീപ് സിങ് ഇന്ത്യയ്ക്കുവേണ്ടി മൂന്നാം ഗോള്‍ നേടി. രണ്ടു മിനിറ്റിനുശേഷം ഒരു ഗോള്‍ കൂടി നേടിയ മന്‍ദീപ് ഹാട്രിക് തികയ്ക്കുകയും ചെയ്തു.

മൂന്നാം ക്വാര്‍ട്ടറിലാണ് കാനഡ ഉണര്‍ന്നുകളിച്ചത്. 35-ാം മിനിറ്റില്‍ മാര്‍ക്ക് പിയേഴ്‌സണിലൂടെ കാനഡ ഒരു ഗോള്‍ തിരിച്ചടിച്ചു. എന്നാല്‍ 39-ാം മിനിറ്റില്‍ അമിത് റോഹിദാസ് ഒരു ഗോള്‍ കൂടി നേടിയതോടെ എതിര്‍ടീം കൂടുതല്‍ സമ്മര്‍ദ്ദത്തിലായി. നാലാം ക്വാര്‍ട്ടറില്‍ ഇരു ടീമുകളും ഒപ്പത്തിനൊപ്പമുള്ള പ്രകടനമാണ് കാഴ്ചവെച്ചത്. 50-ാം മിനിറ്റില്‍ ഫിന്‍ ബോര്‍ത്രോയ്ഡും 57-ാം മിനിറ്റില്‍ ജെയിം വാല്ലസും കാനഡയ്ക്കായി ഗോളുകള്‍ നേടി. എന്നാല്‍, 56-ാം മിനിറ്റില്‍ വിവേക് സാഗറും 58-ാം മിനിറ്റില്‍ നിലാകാന്ത ശര്‍മയും ഗോള്‍ നേടിയതോടെ ഇന്ത്യ ജയമുറപ്പിച്ചു.

Story first published: Thursday, March 28, 2019, 9:44 [IST]
Other articles published on Mar 28, 2019
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+