Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

അസ്ലംഷാ ഹോക്കിയില്‍ ഇന്ത്യയ്ക്ക് തോല്‍വി...ഓസ്‌ട്രേലിയ പറപ്പിച്ചു, അടുത്ത പോരാട്ടം ജപ്പാനുമായി...

ക്വാലാലംപൂര്‍: സുല്‍ത്താന്‍ അസ്ലംഷാ കപ്പ് ഹോക്കിയില്‍ ഇന്ത്യക്ക് തോല്‍വി.സ്‌കോര്‍ ഇന്ത്യ-1 ഓസ്‌ട്രേലിയ-3. കഴിഞ്ഞ മത്സരത്തില്‍ ബ്രിട്ടനോട് സമനില വഴങ്ങിയ ഇന്ത്യ, തോല്‍വിയോടെ പോയിന്റ് പട്ടികയില്‍ താഴേക്കിറങ്ങി. രണ്ട് മത്സരങ്ങള്‍ ബാക്കിനില്‍ക്കേ ഇന്ത്യക്ക് നാലു പോയിന്റാണുള്ളത്. ജപ്പാനുമായി ബുധനാഴ്ചയാണ് ഇന്ത്യയുടെ അടുത്ത മത്സരം.

മന്ദീപാണ് ഇന്ത്യയ്ക്ക് വേണ്ടി ഏകഗോള്‍ നേടിയത്. മത്സരത്തിന്റെ തുടക്കത്തില്‍ ഇന്ത്യയ്ക്കായിരുന്നു മേല്‍ക്കൈ. ആദ്യം വല ചലിപ്പിച്ചതും ഇന്ത്യയായിരുന്നു. എന്നാല്‍ പിന്നീട് ഓസ്‌ട്രേലിയന്‍ താരങ്ങളുടെ ഒത്തിണക്കത്തോടെയുള്ള കളി ഇന്ത്യയെ പ്രതിരോധത്തിലാക്കി. ഇന്ത്യന്‍ ഗോള്‍വലയ്ക്ക് മുന്നില്‍ നിരന്തരം ഭീഷണിയുയര്‍ത്തിയ ഓസ്‌ട്രേലിയന്‍ താരങ്ങള്‍ നിമിഷങ്ങള്‍ക്കുള്ളില്‍ തിരിച്ചടിച്ചു.

hockey

ആദ്യ ഗോള്‍ നേടിയതിന് ശേഷം പിന്നോക്കം പോയ ഇന്ത്യയ്ക്ക് പിന്നീട് തിരിച്ചുവരാനായില്ല. ലോക ചാമ്പ്യന്‍മാരായ ഓസ്‌ട്രേലിയ തുടര്‍ച്ചയായ ഗോളുകളിലൂടെ വിജയം അരക്കെട്ടുറപ്പിക്കുകയായിരുന്നു. നേരത്തെ ന്യൂസിലാന്റിനെതിരെ മാത്രമാണ് ഇന്ത്യയ്ക്ക് വിജയിക്കാനായത്. ടൂര്‍ണ്ണമെന്റിലെ രണ്ടാമത്തെ മത്സരത്തില്‍ ബ്രിട്ടനോട് സമനില വഴങ്ങുകയും ചെയ്ത ഇന്ത്യയ്ക്ക് ഈ തോല്‍വി കനത്ത ആഘാതമായി. ഓസ്‌ട്രേലിയയുടെ എഡ്വി ഒക്കന്‍ണ്ടേനാണ് കളിയിലെ താരം.

Story first published: Tuesday, May 2, 2017, 16:32 [IST]
Other articles published on May 2, 2017
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+