വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഫുട്‌ബോളിന്റെ തട്ടകത്തില്‍നിന്നും ഹോക്കിപെരുമ, ദേശീയ ഹോക്കി ചാമ്പ്യന്‍ഷിപ്പില്‍ ഗോവയെ തകര്‍ത്ത് മലപ്പുറം ചെമ്മന്‍കടവ് ടീം

മലപ്പുറം: ഡല്‍ഹിയില്‍വെച്ചു നടക്കുന്ന ദേശീയ ജവഹര്‍ലാല്‍ നെഹ്‌റു ഹോക്കി ചാമ്പ്യന്‍ഷിപ്പിലെ രണ്ടാംമത്സരത്തില്‍ കേരളത്തെ പ്രതിനിധീകരിച്ച് പങ്കെടുക്കുന്ന ചെമ്മങ്കടവ് പി.എം.എസ്.എ.എം.എ. ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ ടീമിന് വന്‍വിജയം. ഒന്നിനെതിരെ അഞ്ചു ഗോളുകള്‍ക്ക് ഗോവയെ പരാജയപ്പെടുത്തിയാണ് കേരളാ ടീം തങ്ങളുടെ കരുത്തറിയിച്ചത്.

state hockey championship-malappuram chemmankadav team won

ജവഹര്‍ലാല്‍ നെഹ്‌റു ദേശീയ ഹോക്കി ചാമ്പ്യന്‍ഷിപ്പില്‍ ചെമ്മന്‍കടവ് ടീമും ഗോവന്‍ടീമും തമ്മില്‍ നടന്ന മത്സരം.

ടീമിന് വേണ്ടി നാലുഗോളുകള്‍ ടീം ക്യാപ്റ്റന്‍ സി.എച്ച് മുഹമ്മദ് ആഷിഖും, ഒരുഗോള്‍ മുസ്തഫയും നേടി. ആഷിഖിനെ മത്സരത്തിലെ മികച്ച കളിക്കാരനായി തെരഞ്ഞെടുത്തു. കഴിഞ്ഞ ദിവസം നടന്ന ആദ്യ മത്സരത്തില്‍ ടീം ഡല്‍ഹിയോട് പരാജയപ്പെട്ടിരുന്നു.


ഡല്‍ഹി ദേശീയ മൈതാനിയില്‍ ഒകേ്ടാബര്‍ 25 മുതല്‍ നവംബര്‍ നാല് വരെയാണ് മത്സരം നടക്കുന്നത്. വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള ടീമുകളുമായുള്ള മത്സരങ്ങളില്‍ കേരളത്തെ പ്രതിനിധികരിച്ചാണ് ചെമ്മന്‍കടവ് ടീം പങ്കെടുക്കുന്നത്. സംസ്ഥാനത്തെ പ്രമുഖ സ്‌പോര്‍ട്‌സ് സ്‌കൂള്‍ ടീമുകളെ പരാജയപ്പെടുത്തിയാണ് ചെമ്മങ്കടവ് സ്‌കൂള്‍ ടീം ദേശീയ മത്സരത്തിന് യോഗ്യത നേടിയത്.

റോണോയില്ല, മെസ്സിയും... ഗ്ലാമര്‍ കുറഞ്ഞ് എല്‍ ക്ലാസിക്കോ, നൂകാംപില്‍ ബാഴ്‌സയോ, റയലോ?റോണോയില്ല, മെസ്സിയും... ഗ്ലാമര്‍ കുറഞ്ഞ് എല്‍ ക്ലാസിക്കോ, നൂകാംപില്‍ ബാഴ്‌സയോ, റയലോ?

നെഹ്‌റു ദേശീയ ഹോക്കി മത്സരത്തില്‍ ആദ്യമായാണ് ചെമ്മങ്കടവിലെ വിദ്യാര്‍ഥികള്‍ പങ്കെടുക്കുന്നത്. വിവിധ ദേശീയ മത്സരങ്ങളില്‍ സംസ്ഥാനത്തെ മറ്റുകളിക്കാരുടെ കൂടെ ഇവിടെത്തെ വിദ്യാര്‍ഥികള്‍ പങ്കെടുക്കാറുണ്ടെങ്കിലും ടീമിലെ മുഴുവന്‍ കളിക്കാരും ചെമ്മങ്കടവില്‍ നിന്നുള്ള ആദ്യമത്സരവുമാണിത്. കായികാധ്യാപകന്‍ യു. മുഹമ്മദ് ഷറഫുദ്ദീന്‍ റസ് വിയാണ് ടീമിന്റെ മുഖ്യപരിശീലകന്‍.

പൂര്‍വവിദ്യാര്‍ഥികളും സ്‌കൂള്‍ ടീമിലെ മുന്‍ അംഗങ്ങളുമായ മുഹമ്മദ് മുജ്തബ, മുഹമ്മദ് മുര്‍തള എന്നിവരാണ് ഉപപരിശീലകര്‍. സിനാന്‍, ഷഫീഖ് എന്നിവര്‍ ടീം മാനേജര്‍മാരുമാണ്.


ഫുട്‌ബോളിന്റെ തട്ടകമായി അറിയപ്പെടുന്ന മലപ്പുറം ജില്ലയില്‍നിന്നും നിരവധി സംസ്ഥാന, ദേശീയ ഹോക്കി താരങ്ങളെ സംഭാവന ചെയ്ത ടീമാണ് ചെമ്മന്‍കടവ് പി.എം.എസ്.എ.എം.എ. ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ ടീം. സ്‌കൂളിലെ കായികാധ്യാപകന്‍ യു. മുഹമ്മദ് ഷറഫുദ്ദീന്‍ റസ് വിയാണ് ടീമിന്റെ മുഖ്യപരിശീലകന്‍. ഇദ്ദേഹം ദേശീയ ഇന്‍ഡോര്‍ ഹോക്കി ടീമിന്റെ പരിശീലകന്‍ കൂടിയാണ്. ഇദ്ദേഹത്തിന്റെ ശിക്ഷണത്തിലാണ് നിരവധി ഹോക്കി താരങ്ങള്‍ മലപ്പുറം ജില്ലയില്‍നിന്നും പിറവിയെടുത്തത്.

Story first published: Saturday, October 27, 2018, 11:06 [IST]
Other articles published on Oct 27, 2018
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X