Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഇന്ത്യന്‍ ഹോക്കിക്ക് വീണ്ടും ശ്രീ ... എട്ടു മാസത്തിനു ശേഷം ശ്രീജേഷ് ദേശീയ ടീമില്‍

ദില്ലി: മലയാളി ഗോള്‍കീപ്പറും മുന്‍ ക്യാപ്റ്റനുമായ പി ആര്‍ ശ്രീജേഷ് ഇന്ത്യന്‍ ഹോക്കി ടീമില്‍ തിരിച്ചെത്തി. പരിക്കുമൂലം കഴിഞ്ഞ എട്ടു മാസത്തോളം ശ്രീ വിശ്രമത്തിലായിരുന്നു. ന്യൂലന്‍ഡില്‍ നടക്കാനിരിക്കുന്ന ചതുര്‍ രാഷ്ട്ര ടൂര്‍ണമെന്റിനുള്ള 20 അംഗ ഇന്ത്യന്‍ ടീമിലാണ് ശ്രീയെ ഉള്‍പ്പെടുത്തിയത്. ആതിഥേയരായ ന്യൂസിലന്‍ഡിനെ കൂടാതെ ബെല്‍ജിയം, ജപ്പാന്‍ എന്നീ ടീമുകളും ജനുവരി 17ന് ആരംഭിക്കുന്ന ടൂര്‍ണമെന്റില്‍ പങ്കെടുക്കുന്നുണ്ട്. 25 കാരനായ മിഡ്ഫീല്‍ഡര്‍ മന്‍പ്രീത് സിങാണ് ഇന്ത്യയെ നയിക്കുന്നത്. ചിന്‍ഗ്ലെന്‍സന സിങ് കഞ്ജുറാമാണ് വൈസ് ക്യാപ്റ്റന്‍.

1

കാല്‍മുട്ടിനേറ്റ പരിക്കു മൂലം 2017ലെ പ്രധാന ടൂര്‍ണമെന്റുകളെല്ലാം ശ്രീജേഷിനു നഷ്ടമായിരുന്നു. 2016ലെ ജൂനിയര്‍ ലോകകപ്പില്‍ ഇന്ത്യയുടെ ഗോള്‍കീപ്പറായിരുന്ന കൃഷന്‍ ബഹാദുര്‍ പതക്കാണ് ന്യൂസിലന്‍ഡ് പര്യടനത്തിന്‍ ശ്രീജേഷിനെ കൂടാതെ ടീമിന്റെ മറ്റൊരു ഗോള്‍കീപ്പര്‍. 2017 സപ്തംബറില്‍ ഓസ്‌ട്രേലിയന്‍ ഹോക്കി ലീഗില്‍ മാറ്റുരച്ച ഇന്ത്യന്‍ എ ടീമിലെ അംഗം കൂടിയായിരുന്നു കൃഷന്‍.

2

ഫോര്‍വേഡായ ദില്‍പ്രീത് സിങും മിഡ്ഫീല്‍ഡര്‍ വിവേക് സാഗര്‍ പ്രസാദുമാണ് ചതുര്‍ രാഷ്ട്ര പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമിലെ പുതുമുഖങ്ങള്‍. കഴിഞ്ഞ വര്‍ഷത്തെ സുല്‍ത്താന്‍ ജൊഹര്‍ കപ്പിലെ മികച്ച പ്രകടനമാണ് ഇരുവര്‍ക്കും ടീമിലേക്ക് വഴി തുറന്നത്. ജൊഹോര്‍ കപ്പില്‍ ഇന്ത്യ വെങ്കലം കരസ്ഥമാക്കിയിരുന്നു. മധ്യനിരയില്‍ ടീമിന്റെ തുറുപ്പുചീട്ടായിരുന്നു വിവേക് എങ്കില്‍ ടീമിന്‍െ ടോപ്‌സ്‌കോററായിരുന്നു ദില്‍പ്രീത്. ആറു മല്‍സരങ്ങളില്‍ നിന്നും ഒമ്പത് ഗോളുകളാണ് താരെ നേടിയത്.

Story first published: Monday, January 8, 2018, 15:26 [IST]
Other articles published on Jan 8, 2018
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+