Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ലോകസീരിസ് ഹോക്കി ഫെബ്രുവരി 29 മുതല്‍

Hockey
ജലന്തര്‍: ലോകസീരിസ് ഹോക്കി ടൂര്‍ണമെന്റ് ഫെബ്രുവരി 29 മുതല്‍ നടക്കുമെന്ന് സംഘാടകര്‍ അറിയിച്ചു. ഉദ്ഘാടനമത്സരത്തില്‍ ചാണ്ഡിഗഡ് കോമറ്റ്‌സ് ഭോപ്പാല്‍ ബാദ്ഷാസിനെ നേരിടും.
20 ലക്ഷം ഡോളര്‍ സമ്മാനതുകയുള്ള ടൂര്‍ണമെന്റിന് ഇന്ത്യന്‍ ഹോക്കി ഫെഡറേഷന്റെയോടെ അന്താരാഷ്ട്ര ഹോക്കി ഫെഡറേഷന്റെയോ അംഗീകാരമില്ല. നിംബസ് സ്‌പോര്‍ട്‌സാണ് ടൂര്‍ണമെന്റിനെ പ്രമോട്ട് ചെയ്യുന്നത്.

ഷേര്‍ ഇ പഞ്ചാബ്, ചെന്നൈ ചീറ്റാസ്, പൂനെ സ്‌ട്രൈക്കേഴ്‌സ്, ഡല്‍ഹി വിസാര്‍ഡ്‌സ്, കര്‍ണാടക ലയണ്‍സ് എന്നിവയാണ് മറ്റുള്ള ടീമുകള്‍. ലീഗ് മത്സരങ്ങള്‍ മാര്‍ച്ച് 30 വരെ തുടരും. സെമിഫൈനല്‍ ഏപ്രില്‍ ഒന്നിനും ഫൈനല്‍ ഏപ്രില്‍ രണ്ടിനും നടക്കും.
നേരത്തെ ഡിസംബര്‍ 17ന് ആരംഭിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നെങ്കിലും പ്രീ ഒളിംപിക്‌സ് യോഗ്യതാറൗണ്ട് മത്സരങ്ങള്‍ നടക്കുന്നതിനാല്‍ മാറ്റി വെയ്ക്കുകയായിരുന്നു.

Story first published: Tuesday, January 24, 2012, 11:07 [IST]
Other articles published on Jan 24, 2012
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+