ദില്ലി: ഇന്ത്യന്‍ ഹോക്കി ടീം കോച്ച് മൈക്കള്‍ നോബ്‌സിനെ പുറത്താക്കി. ടീമിന്റെ മോശം പ്രകടനത്തെത്തുടര്‍ന്നാണ് കോച്ചിനെ പുറത്താക്കിയത്. തന്റെ തൊഴില്‍ മികച്ച രീതിയില്‍ പൂര്‍ത്തീകരിക്കാന്‍ കഴിഞ്ഞില്ലെന്ന് നോബ്‌സ് പറഞ്ഞു. കാലവധി പൂര്‍ത്തിയാകുന്നതിന് മുന്‍പ് പുറത്താക്കപ്പെടുന്ന നാലമത്തെ കോച്ചാണ് നോബ്‌സ്.

ഹോക്കി ഇന്ത്യയുടെ സെക്രട്ടറി ബത്രയാണ് നോബ്‌സിനെ പുറത്താക്കിയത്. കാലാവധി അവസാനിക്കുന്നതിന് ഒരുമാസം മുന്‍പ് നോട്ടീസ് നല്‍കിയാണ് പുറത്താക്കല്‍. നോബ്‌സ് സ്ഥാന മൊഴിയാന്‍ സന്നദ്ധത പ്രകടിപ്പിച്ചിരുന്നതായി ബത്ര പറഞ്ഞു. മാനേജര്‍ റോളണ്ട് ഒള്‍ട്ട്മാന്‍സിനാണ് കോച്ചിന്റെ താല്‍ക്കാലിക ചുമതല.
2011 ലാണ് അദ്ദേഹം ചുമതലയേറ്റത്. എന്നാല്‍ അഞ്ച് വര്‍ഷത്തെ കാലാവധി പൂര്‍ത്തിയാക്കാതെ രണ്ട് വര്‍ഷം പിന്നിട്ടപ്പോള്‍ തന്നെ അദ്ദേഹത്തിന് കോച്ച് പദവി വിട്ടൊഴിയേണ്ടി വന്നു. ഇന്ത്യന്‍ ടീമിനെ മെച്ചപ്പെടുത്തുന്നതില്‍ നോബ്‌സ് പരാജയപ്പെട്ടു. ലണ്ടന്‍ ഒളിംപിക്‌സില്‍ യോഗ്യത നേടാന്‍ കഴിഞ്ഞത് മാത്രമാണ് അദ്ദേഹത്തിന്റെ ആകെ നേട്ടം. പക്ഷേ ഒട്ടേറെതവണ ചാംപ്യന്‍മാരായ ഇന്ത്യക്ക് ഒളിംപിക്‌സില്‍ വെറും കൈയ്യോടെ മടങ്ങേണ്ടി വന്നു.