
സന്ദീപ് സിങിന്റെ സൂപ്പര്‍പ്രകടനമാണ് ഇന്ത്യന്‍ വിജയത്തിന്റെ അടിസ്ഥാനം. രണ്ടു പെനല്‍റ്റി കോര്‍ണറടക്കം മൂന്നു ഗോളുകളാണ് സന്ദീപ് സ്വന്തം പേരിലെഴുതിയത്. ശിവേന്ദ്രസിങ്, എസ് വി സുനില്‍, തുഷാര്‍ ഖണ്ഡേദ്കര്‍ എന്നിവരാണ് മറ്റുസ്‌കോറര്‍മാര്‍. 35ാം മിനിറ്റിലും 56ാം മിനിറ്റിലും പെനല്‍റ്റി കോര്‍ണറിലൂടെയാണ് ഫ്രാന്‍സ് ആസ്വാസ ഗോളുകള്‍ കണ്ടെത്തിയത്.
തോല്‍വിയറിയാതെയാണ് ഇന്ത്യന്‍ വനിതാ ടീം മുന്നേറുന്നത്. പതിനാലാം മിനിറ്റില്‍ റിതു റാണിയുടെ ഗോളിലൂടെയാണ് ഇന്ത്യ മുന്നിലെത്തിയത്. 36ാം മിനിറ്റില്‍ റാണി രാംപോളും 62ാം മിനിറ്റില്‍ പൂനം റാണിയും ഗോള്‍പട്ടിക പൂര്‍ത്തിയാക്കി. ഏഴുപോയിന്റോടെ ഇന്ത്യ പോയിന്റ് നിലയില്‍ ഏറ്റവും മുന്നിലാണ്.