
തുടക്കം മുതല്‍ ആക്രമിച്ചു കളിച്ച ദക്ഷിണാഫ്രിക്കയ്ക്കു തന്നെയായിരുന്നു കളിയില്‍ മേധാവിത്വം. പീറ്റ് കോട്‌സി, മാര്‍ഷാ മാഴ്‌സലെ, ഷെല്ലി റസല്‍ എന്നിവരാണ് ആഫ്രിക്കന്‍ ടീമിനുവേണ്ടി വലകുലുക്കിയത്. പെനല്‍റ്റി കോര്‍ണറിലൂടെ ജസ്പ്രീത് കൗറാണ് ഇന്ത്യയുടെ ആശ്വാസഗോള്‍ സ്വന്തമാക്കിയത്.
യോഗ്യതാറൗണ്ടില്‍ മികച്ച പ്രകടനം നടത്തിയ ഇന്ത്യന്‍ വനിതാ ടീം സമ്മര്‍ദ്ദത്തിനു മുന്നില്‍ ആടിയുലയുകയായിരുന്നു. ദക്ഷിണാഫ്രിക്കയേക്കാള്‍ മികച്ച പ്രകടനം നടത്താന്‍ ഇന്ത്യന്‍ ടീമിനു സാധിച്ചിരുന്നു. തോല്‍വി നിര്‍ഭാഗ്യം കൊണ്ടു മാത്രമാണ്- ഇന്ത്യന്‍ ടീം കോച്ച് സി ആര്‍ കുമാര്‍ പറഞ്ഞു.