Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ജൂനിയര്‍ ഹോക്കിയില്‍ ഇന്ത്യന്‍വനിതകള്‍ക്ക് വെങ്കലം

ബെര്‍ലിന്‍: ചരിത്രത്തിലേക്ക് ഗോള്‍ അടിച്ച് ഇന്ത്യയുടെ ജൂനിയര്‍ വനിത ഹോക്കീ ടീം ശക്തി തെളിയിച്ചു. ജര്‍മനിയില്‍ നടന്ന ലോക വനിത ജൂനിയര്‍ ഹോക്കിയില്‍ ഇംഗ്ലണ്ടിനെ തകര്‍ത്ത് ടീം ഇന്ത്യ വെങ്കലം നേടി. വനിതാ ഹോക്കിയില്‍ നീണ്ട 33 വര്‍ഷത്തിന് ശേഷമാണ് ഇന്ത്യന്‍ ടീം ലോകകപ്പില്‍ മെഡല്‍ സ്വന്തമാക്കുന്നത്.

ഇംഗ്ലണ്ടിനെ 3-2 നാണ് ഇന്ത്യ തറപറ്റിച്ചത്. നിശ്ചിത 70 മിനുട്ടില്‍ ഇരു ടീമുകളും ഓരോ ഗോള്‍ വീതം നേടി സമനില നേടി. പിന്നീട് പെനാള്‍ട്ടി ഷൂട്ടൗട്ടിലാണ് ഇന്ത്യന്‍ ടീം വിജയം കണ്ടത്.

18 വയസ്സുകാരി റാണിയാണ് ഇന്ത്യയുടെ താരമായത്. ആദ്യം നിശ്ചിത സമയത്ത് ഒരു ഗോള്‍ നേടിയ റാണി പെനാള്‍ട്ടി ഷൂട്ടൗട്ടില്‍ രണ്ട് ഗോളുകള്‍ കൂടി നേടി ഇന്ത്യയുടെ വിജയ ശില്‍പിയായി.

ടൂര്‍ണമെന്റിലെ വമ്പന്‍ താരങ്ങളെ തോല്‍പിച്ചാണ് ഇന്ത്യ മൂന്നാം സ്ഥാനം നേടിയത്. 3-2 ന് ഇന്ത്യ ലീഡ് ചെയ്യുമ്പോള്‍ ഇംഗ്ലണ്ടിന്റെ അന്ന ടോമന്‍ അടുത്ത അവസരം പാഴാക്കുകയായിരുന്നു. നവനീത് കൗര്‍ ആണ് ഷൂട്ടൗട്ടില്‍ ഇന്ത്യുടെ മൂന്നാം ഗോള്‍ നേടിയത്.

ഇംഗ്ലണ്ടിന് വേണ്ടി എമിലി ഡെഫ്രോണ്ട് രണ്ട് ഗോളുകള്‍ നേടി. 13-ാം മിനിട്ടില്‍ ആണ് ഇന്ത്യ റാണിയിവൂടെ ആദ്യ ഗോള്‍ നേടിയത്. ഹാഫ് ടൈം വരെ മികച്ച പ്രതിരോധത്തോടെയായിരുന്നു ഇന്ത്യന്‍ പെണ്‍കുട്ടികള്‍ കളിച്ചത്. എന്നാല്‍ 55-ാം മിനിട്ടില്‍ എമിലി സമലനില ഗോള്‍ നേടി. പിന്നീട് നിശ്ചിത സമയത്തിനുള്ളില്‍ ഗോള്‍വല ചലിപ്പിക്കാന്‍ ഇരുടീമുകള്‍ക്കും ആയില്ല.

Story first published: Monday, August 5, 2013, 11:49 [IST]
Other articles published on Aug 5, 2013
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+