Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഹോക്കി: ഇന്ത്യ പോളണ്ടിനെ തകര്‍ത്തു(7-0)

Championslogo.
ജൊഹാനസ്ബര്‍ഗ്: ചാംപ്യന്‍സ് ചലഞ്ച് ഹോക്കി ടൂര്‍ണമെന്റില്‍ ഇന്ത്യ ഏകപക്ഷീയമായ ഏഴു ഗോളുകള്‍ക്ക് പോളണ്ടിനെ തകര്‍ത്തു. പൂള്‍ എയിലെ അവസാന മല്‍സരത്തിലെ തകര്‍പ്പന്‍ വിജയത്തോടെ ഇന്ത്യ പോയിന്റ് നിലയില്‍ ഏറ്റവും മുന്നിലെത്തി. മൂന്നു മല്‍സരങ്ങളില്‍ നിന്ന് രണ്ടു വിജയവും ഒരു സമനിലയുമായി ഇന്ത്യക്ക് ഏഴു പോയിന്റാണുള്ളത്. ബെല്‍ജിയവും ദക്ഷിണാഫ്രിക്കയും തൊട്ടുപിറകിലെത്തി. ബുധനാഴ്ച നടക്കുന്ന ക്വാര്‍ട്ടര്‍ മല്‍സരത്തില്‍ ഇന്ത്യ അമേരിക്കയുമായി ഏറ്റുമുട്ടും.

തുഷാര്‍ ഖണ്ഡെകറും യുവരാജ് വാല്‍മികിയും നേടിയ ഇരട്ടഗോളുകളാണ് ഇന്ത്യന്‍ വിജയത്തിനു കരുത്തയായത്. പോളണ്ടിനെതിരേയുള്ള മല്‍സരത്തിലുടനീളം ഇന്ത്യ വ്യക്തമായ ആധിപത്യം പുലര്‍ത്തിയിരുന്നു. കളിച്ച മൂന്നു മല്‍സരങ്ങളിലും കൂറ്റന്‍ മാര്‍ജിനില്‍ തോറ്റ പോളിഷ് ഇതോടെ പുറത്തായി.

19ാം മിനിറ്റില്‍ വാല്‍മികിയാണ് ഇന്ത്യന്‍ ഗോള്‍ വേട്ടയ്ക്ക് തുടക്കം കുറിച്ചത്. ഡാനിഷ് മുജ്താബെയുടെ പാസ്സില്‍ നിന്നും ശിവേന്ദ്രസിങ് ലീഡ് ഉയര്‍ത്തി. 33ാം മിനിറ്റില്‍ വാല്‍മികി തന്റെ രണ്ടാം ഗോള്‍ കണ്ടെത്തി. ഒന്നാം പകുതി അവസാനിക്കുമ്പോള്‍ ഇന്ത്യ 3-0നു മുന്നിലായിരുന്നു.
44ാം മിനിറ്റില്‍ മന്‍പ്രീത് സിങിലൂടെ ഇന്ത്യ വീണ്ടും ഗോളടി തുടങ്ങി. 53ാം ബിരേന്ദര്‍ ലക്രയും 55, 70 മിനിറ്റുകളിലായി ഖണ്ഡെകറും ഗോള്‍പട്ടിക പൂര്‍ത്തിയാക്കി.

Story first published: Wednesday, December 7, 2011, 14:46 [IST]
Other articles published on Dec 7, 2011
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+