Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ചാംപ്യന്‍സ് ട്രോഫി ഇന്ത്യയില്‍ നിന്നു മാറ്റി

Hockey
ചെന്നൈ: ചാംപ്യന്‍സ് ട്രോഫി ഹോക്കി ടൂര്‍ണമെന്റ് ഇന്ത്യയില്‍ നിന്നു മാറ്റിയതായി അന്താരാഷ്ട്ര ഹോക്കി ഫെഡറേഷന്‍(എഫ് ഐ എച്ച്) അറിയിച്ചു.
2011ലെ ചാംപ്യന്‍സ് ലീഗ് ഹോക്കി മല്‍സരങ്ങള്‍ ഇന്ത്യയില്‍ വച്ചായിരിക്കില്ല നടക്കുക. ഇന്ത്യ ഹോക്കി ഫെഡറേഷന്റെ നടത്തിപ്പിലുള്ള പ്രശ്‌നങ്ങളാണ് ഇതിനു കാരണം. പുതിയ വേദി ഒരാഴ്ചക്കുള്ളില്‍ പ്രഖ്യാപിക്കും-എഫ് ഐ എച്ച് പത്രക്കുറിപ്പിലൂടെ അറിയിച്ചു.

ആതിഥേയര്‍ എന്ന നിലയില്‍ ഇന്ത്യ നേരിട്ട് യോഗ്യത നേടിയിരുന്നു. എന്നാല്‍ പുതിയ തീരുമാനപ്രകാരം ചാംപ്യന്‍സ് ട്രോഫിക്കു മുന്നോടിയായുള്ള ചലഞ്ച് മല്‍സരങ്ങളില്‍ കളിക്കേണ്ടതുണ്ട്. ദക്ഷിണാഫ്രിക്കയില്‍ നടക്കുന്ന ടൂര്‍ണമെന്റില്‍ ഇന്ത്യയും പങ്കെടുക്കും.

ഹോക്കി ഇന്ത്യ എന്ന പേരിലും ഇന്ത്യന്‍ ഹോക്കി ഫെഡറേഷന്‍ എന്ന പേരിലും രണ്ടു സംഘടനകള്‍ നിലനില്‍ക്കുന്നതാണ് ഇന്ത്യയുടെ പ്രശ്‌നം. ഈ രണ്ടു സംഘടനകളും ഒന്നാവുകയോ രണ്ടില്‍ ഏതെങ്കിലും ഒന്ന് ഔദ്യോഗികമാവുകയോ വേണമെന്ന നിലപാടാണ് എഫ്‌ഐഎച്ചിനുള്ളത്.

Story first published: Wednesday, December 7, 2011, 14:43 [IST]
Other articles published on Dec 7, 2011
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+