Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഹോക്കി അസോസിയേഷനുകള്‍ക്ക് അന്ത്യശാസനം

ദില്ലി: രാജ്യത്തെ രണ്ട് ഹോക്കി സംഘടനകള്‍ ഒരു മാസത്തിനുള്ളില്‍ ഫലപ്രദമായ കരാറിലൂടെ ലയിച്ച് ഒന്നാകണമെന്ന് അന്താരാഷ്ട്ര ഹോക്കി ഫെഡറേഷന്‍ വീണ്ടും ആവശ്യപ്പെട്ടു. അംഗീകാരമുള്ള ഹോക്കി ഇന്ത്യയും അംഗീകാരമില്ലെങ്കിലും സര്‍ക്കാര്‍ പിന്തുണയുള്ള ഇന്ത്യന്‍ ഹോക്കി ഫെഡറേഷനും തമ്മിലുള്ള അഭിപ്രായവ്യത്യാസമാണ് ദേശീയവിനോദമായ ഹോക്കിയെ തളര്‍ത്തുന്നതെന്ന ആരോപണം ശക്തമായി നില്‍ക്കുന്ന പശ്ചാത്തലത്തിലാണ് അന്താരാഷ്ട്ര സംഘടനയുടെ ഇടപെടല്‍.

ഇക്കാര്യത്തില്‍ മധ്യസ്ഥത വഹിക്കുന്നതിന് സന്തോഷമേയുള്ളൂ. ഇരുസംഘടനകളും തമ്മില്‍ ചെറിയ അഭിപ്രായവ്യത്യാസങ്ങള്‍ മാത്രമേ ഇപ്പോള്‍ നിലനില്‍ക്കുന്നുള്ളൂ. ഇവയ്ക്കും ഉടന്‍ പരിഹാരം കാണാനാകുമെന്നാണ് കരുതുന്നത്-എഫ്‌ഐഎച്ച് പ്രസിഡന്റ് ലിയാന്‍ഡ്രോ നെഗ്രെ അറിയിച്ചു.
ഇന്ത്യന്‍ ഹോക്കി ഫെഡറേഷന്റെ വേള്‍ഡ് സീരിസ് ഹോക്കിയെ അന്താരാഷ്ട്ര ഫെഡറേഷന്‍ അംഗീകരിക്കുന്നില്ല. എന്നാല്‍ ടൂര്‍ണമെന്റില്‍ കളിക്കുന്ന താരങ്ങള്‍ക്കെതിരേ വിലക്കേര്‍പ്പെടുത്താന്‍ തീരുമാനിച്ചിട്ടില്ല.

Story first published: Tuesday, February 28, 2012, 12:18 [IST]
Other articles published on Feb 28, 2012
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+