Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഗോള്‍ഡന്‍ ഗോളിലൂടെ ഇന്ത്യ സെമിയില്‍

Hockey
മലേഷ്യ: രഘുനാഥിന്റെ ഗോള്‍ഡന്‍ ഗോളിന്റെ മികവില്‍ ഇന്ത്യ ചാംപ്യന്‍സ് ചലഞ്ച് ഹോക്കി ടൂര്‍ണമെന്റിന്റെ സെമിഫൈനലില്‍ കടന്നു. മലേഷ്യയെ 5-4നു തകര്‍ത്താണ് ഇന്ത്യ അവസാന നാലില്‍ ഇടം പിടിച്ചത്.

തീര്‍ത്തും ആവേശം നിറഞ്ഞ ക്വാര്‍ട്ടര്‍ ഫൈനലില്‍ ഇരുടീമുകളും 4-4നു തുല്യത പാലിച്ചതിനെ തുടര്‍ന്ന് സഡന്‍ ഡെത്തിലൂടെ വിജയികളെ കണ്ടെത്തുകയായിരുന്നു.

ആദ്യപകുതിയില്‍ മലേഷ്യക്ക് വ്യക്തമായ ആധിപത്യമുണ്ടായിരുന്നു. മധ്യനിരയിലെ മികച്ച പ്രകടനത്തിലൂടെ മലേഷ്യ പലപ്പോഴും ഇന്ത്യന്‍ നിരയെ നിഷ്പ്രഭമാക്കി. പക്ഷേ, എട്ടാം മിനിറ്റിലും 24ാം മിനിറ്റിലും സന്ദീപ് സിങിന്റെ ശക്തമായ ഡ്രാഗ് ഷോട്ടിലൂടെ ഇന്ത്യ ലീഡ് നേടി.

രണ്ടാം പകുതിയില്‍ ഉണര്‍ന്നു കളിച്ച മലേഷ്യ തുടര്‍ച്ചായ നാലു ഗോളുകളിലൂടെ 4-2നു മുന്നിലെത്തി. എന്നാല്‍ അവസാന പത്തുമിനിറ്റില്‍ കൈയും മെയ്യും മറന്നു പോരാടിയ ഇന്ത്യ സമനില ഗോളുകള്‍ സ്വന്തമാക്കി. യുവരാജും സുനിലുമാണ് ഗോള്‍ നേടിയത്.

Story first published: Tuesday, December 13, 2011, 13:50 [IST]
Other articles published on Dec 13, 2011
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+