Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഹോക്കിയില്‍ ഇന്ത്യ ഫൈനലില്‍

Hockey
ദില്ലി: തുടര്‍ച്ചയായ നാലാം വിജയത്തോടെ ഇന്ത്യയുടെ പുരുഷ വിഭാഗം ഒളിമ്പിക്‌സ് യോഗ്യതാ മത്സരത്തിന്റെ ഫൈനലില്‍ പ്രവേശിച്ചു. കടുത്ത മത്സരം കാഴ്ച വെച്ച കാനഡയെയാണ് ഇന്ത്യ ബുധനാഴ്ച തോല്‍പിച്ചത്. 3-2ന് ആണ് ഇന്ത്യ വിജയിച്ചത്.

ഒരു മത്സരം കൂടി ശേഷിക്കുന്നുണ്ടെങ്കിലും കഴിഞ്ഞ നാലു മത്സരങ്ങളിലും വിജയിച്ചതിനാല്‍ ഇന്ത്യ ഇപ്പഴേ ഫൈനലില്‍ സ്ഥാനമുറപ്പിച്ചു കഴിഞ്ഞു.

കഴിഞ്ഞ മത്സരങ്ങളിലെന്ന പോലെ ഇത്തവണയും സന്ദീപ് സിങ്ങിന്റെ പ്രകടനം തന്നെയാണ് ഇന്ത്യയെ വിജയക്കൊടി പാറിക്കാന്‍ സഹായിച്ചത്.

27 ാംമിനിറ്റില്‍ ശിവേന്ദ്ര സിങ്ങിന്റെ ഫീല്‍ഡ് ഗോളിലൂടെയാണ് ഇന്ത്യ മുന്നേറ്റം തുടങ്ങിയത്. തുടര്‍ന്ന് 40 ാം മിനിറ്റില്‍ സന്ദീപ് സിങ് പെനാല്‍റ്റി കോര്‍ണര്‍ ലക്ഷ്യത്തിലെത്തിച്ചതോടെ ഇന്ത്യയ്ക്ക് വ്യക്തമായ ലീഡ് ലഭിച്ചു.

എന്നാല്‍ അധികം വൈകാതെ കാനഡ തിരിച്ചടിച്ചു. എന്നാല്‍ കളി അവസാനിക്കാന്‍ വെറും 9 മിനിറ്റു മാത്രം ബാക്കി നില്‍ക്കെ സന്ദീപ് സിങ് വീണ്ടും ഇന്ത്യയുടെ രക്ഷകനായി.

അതേ സമയം ഇന്നെ ഇന്ത്യന്‍ വനിതാ ഹോക്കി ടീം ആദ്യമായി തോല്‍വിയുടെ കയ്പറിഞ്ഞു. ദക്ഷിണാഫ്രിക്കയ്ക്കു മുന്നില്‍ 5-2നായിരുന്നു വനിതാ ടീം അടിയറവു പറഞ്ഞത്.

ഇതോടെ മൂന്നാം ജയം നേടി ദക്ഷിണാഫ്രിക്ക ഫൈനലില്‍ ഇടം നേടി. എന്നാല്‍ രണ്ടു ജയവും ഒരു പരാജയവും, ഒരു സമനിലയുമുള്ള ഇന്ത്യയുടെ കാര്യം പരുങ്ങലിലും ആയി. ഏഴു പോയിന്റുമായി ഇന്ത്യ ഇപ്പോള്‍ മൂന്നാം സ്ഥാനത്താണ്. അഞ്ചാം മത്സരം ഇന്ത്യന്‍ വനിതാ ടീമിന് നിര്‍ണ്ണായകമാണ്.

Story first published: Friday, February 24, 2012, 17:38 [IST]
Other articles published on Feb 24, 2012
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+