Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഇന്ത്യന്‍ ഹോക്കിക്ക് പുതിയ കോച്ച്

ദില്ലി: ഇന്ത്യന്‍ ഹോക്കി ടീമിലെ ഗോള്‍ കീപ്പര്‍മാര്‍ക്ക് പ്രത്യേക പരിശീലനം നല്‍കാന്‍ പുതിയ കോച്ചിനെ നിയോഗിച്ചു. ദക്ഷിണാഫ്രിക്കക്കാരനായ ഡേവ് സ്റ്റാനിഫോര്‍ത്തിനെയാണ് ഗോള്‍കീപ്പിങ് കോച്ച് ആയി നിയമിച്ചത്.

ദക്ഷിണാഫ്രിക്കന്‍ ദേശീയ ടീമിന് വേണ്ടി 65 അന്താരാഷ്ട്ര മത്സരങ്ങള്‍ കളിച്ചിട്ടുളള താരമാണ് ഡേവിഡ് സ്റ്റാനിഫോര്‍ത്ത്. മുന്ന് വര്‍ഷം ദക്ഷിണാഫ്രിക്കന്‍ ദേശീയ ടീമിന്റെ ഗോളിമാര്‍ക്കുള്ള പരിശീലകനും ആയിരുന്നു. ഇന്ത്യന്‍ ഹോക്കി ലീഗിലെ പ്രഥമ ചാമ്പ്യന്‍മാരായ റാഞ്ചി റൈനോസിന്റെ ഗോള്‍കീപ്പിങ് പരിശീലകനായും വീഡിയോ അനലിസ്റ്റ് ആയും സ്റ്റാനിഫോര്‍ത്ത് ജോലി ചെയ്തിട്ടുണ്ട്.

Hockey India Logo

ഇന്ത്യന്‍ ടീമിലെ ഗോള്‍ കീപ്പര്‍മാര്‍ക്ക് പരിശീലനം നല്‍കുന്നത് മാത്രമല്ല സ്റ്റാനിഫോര്‍ത്തിന്റെ ഉത്തരവാദിത്തം. ടീമിന്റെ സ്ട്രാറ്റജിക് അനലിസ്റ്റും ഇനി മുതല്‍ ഡേവിഡ് സ്റ്റാനിഫോര്‍ത്ത് ആയിരിക്കും. പുരുഷ ഹോക്കിയില്‍ സീനിയര്‍, ജൂനിയര്‍ ടീമുകളെയാണ് മുന്‍ ദക്ഷിണാഫ്രിക്കന്‍ താരം പരിശീലിപ്പിക്കുക.

സ്റ്റാനിഫോര്‍ത്ത് എത്തുന്നതോടെ ഇന്ത്യന്‍ ഹോക്കിടീമിലെ ഗോളികള്‍ക്ക് കൂടുതല്‍ മെച്ചപ്പെട്ട പ്രകടനം കാഴ്ചവക്കാനാകുമെന്ന് ഹോക്കി ഇന്ത്യ സെക്രട്ടറി ജനറല്‍ നരീന്ദര്‍ ബത്ര പറഞ്ഞു. ഹോക്കിയില്‍ തന്ത്രങ്ങള്‍ മെനയുന്നതിനും അത് കളിക്കളത്തില്‍ നടപ്പാക്കുന്നതിനും വലിയ പ്രാധാന്യമാണുള്ളത്. സ്റ്റാനിഫോര്‍ത്തിന്‍റെ വരവോടെ ഈ മേഖലയിലും നല്ല പുരോഗതിയുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും നരീന്ദര്‍ ബത്രം പറഞ്ഞു. ഈ വര്‍ഷം നടക്കാനിരുന്ന ജൂനിയര്‍ പുരുഷന്‍മാരുടെ ലോകകപ്പും അടുത്തവര്‍ഷത്തെ സീനിയര്‍ പുരുഷന്‍മാരുടെ ലോകകപ്പും ലക്ഷ്യംവച്ചുള്ള പരിശീലനത്തിലാണ് ഇന്ത്യന്‍ ഹോക്കി ടീം ഇപ്പോള്‍.

Story first published: Saturday, July 20, 2013, 13:24 [IST]
Other articles published on Jul 20, 2013
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+