Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഇന്ത്യന്‍ ഹോക്കി ഫെഡറേഷന്‍ ഐഒഎ പിരിച്ചുവിട്ടു

KPS Gillദില്ലി: കെപിഎസ്‌ ഗില്ലിന്റെ നേതൃത്വത്തിലുള്ള ഇന്ത്യന്‍ ഹോക്കി ഫെഡറേഷനെ ഇന്ത്യന്‍ ഒളിമ്പിക്‌സ്‌ അസോസിയേഷന്‍ (ഐഒഎ) സസ്‌പെന്‍ഡ്‌ ചെയ്‌തു.

ചരിത്രത്തിലാദ്യമായി ഒളിമ്പിക്‌സിന്‌ യോഗ്യത നേടാതെ പോയതു മുതല്‍ അടുത്ത കാലത്തായി ഫെഡറേഷന്‍ സെക്രട്ടറി ജ്യോതികുമാരന്‍ കോഴ വാങ്ങിയ സംഭവമുള്‍പ്പടെ ഒരു കൂട്ടം പിഴവുകളുടെ അടിസ്ഥാനത്തിലാണ്‌ ഐഒഎയുടെ നടപടി.

കേന്ദ്ര സ്‌പോര്‍ട്‌സ്‌ മന്ത്രി എം.എസ്‌ ഗില്ലിനെ ഖാലിസ്ഥാന്‍ അനുകൂല രാഷ്ട്രീയക്കാരനെന്നും അകാലിയെന്നും ആക്ഷേപിച്ച്‌ ഗില്ലിന്റെ പ്രസ്‌താവന പുറത്തിറങ്ങിയതിനു പിന്നാലെയാണ്‌ ഫെഡറേഷനെ പിരിച്ചുവിട്ടു കൊണ്ടുള്ള ഐഒഎയുടെ പ്രഖ്യാപനമുണ്ടായത്‌.

ഫെഡറേഷന്റെ പ്രവര്‍ത്തനങ്ങള്‍ തത്‌കാലികമായ നടത്തിക്കൊണ്ടു പോകാന്‍ മുന്‍ ഒളിമ്പ്യന്‍ അസ്ലം ഷേര്‍ ഖാന്റെ നേതൃത്വത്തിലുള്ള അഞ്ചംഗ കമ്മിറ്റിയെയും ചുമതലപ്പെടുത്തിയിട്ടുണ്ട്‌.

ഒളിമ്പിക്‌സ്‌ അസോസിയേഷന്റെ പിരിച്ചു വിടല്‍ പ്രഖ്യാപനത്തോടെ ഒരു പതിറ്റാണ്ടിലേറെ നീണ്ടു നിന്ന ഗില്ലിന്റെ ഹോക്കി ഭരണം അവസാനിച്ചു.

ടീമിനെയും ഫെഡറേഷനെയും ചുറ്റിപ്പറ്റി ഇത്രയേറെ വിവാദങ്ങള്‍ ഉണ്ടായിട്ടും സ്ഥാനം വിടാതെ പിടിച്ചു നില്‌ക്കുകയായിരുന്നു. ഈ മുന്‍ ഐപിഎസ്‌ ഓഫീസര്‍. രാജി വെയ്‌ക്കണമെന്ന്‌ സ്‌പോര്‍ട്‌സ്‌ മന്ത്രിയുടെയും മുന്‍ താരങ്ങളുടെയും നിര്‍ദ്ദേശങ്ങളെല്ലാം ഗില്‍ അവഗണിയ്‌ക്കുകയായിരുന്നു.

ഇന്ത്യന്‍ ഹോക്കി ഫെഡറേഷന്റെ വഴി പിഴച്ച പോക്കു കണ്ട്‌ രാജ്യാന്തര ഹോക്കി ഫെഡറേഷന്‍ പ്രശ്‌നത്തില്‍ ഇടപെടാന്‍ ഐഒഎയോട്‌ ആശ്യപ്പെടുകയും ഹോക്കി ഭരണം മെച്ചപ്പെടുത്താനും നിര്‍ദ്ദേശിക്കുകയും ചെയ്‌തിരുന്നു.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Story first published: Tuesday, April 29, 2008, 10:00 [IST]
Other articles published on Apr 29, 2008
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+