Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

മലേഷ്യയെ തകര്‍ത്ത് ഇന്ത്യ ഏഷ്യാകപ്പ് ഫൈനലില്‍

ഇപ്പൊ(മലേഷ്യ): സെമി ഫൈനലില്‍ മലേഷ്യയെ അവരുടെ തട്ടകത്തില്‍ വച്ച് തോല്‍പിച്ച് ഇന്ത്യ ഏഷ്യാകപ്പ് ഹോക്കിയുടെ ഫൈനലില്‍ കടന്നു. ഇതോടെ 2014 ല്‍ നടക്കുന്ന ഹോക്കി ലോകകപ്പ് ടൂര്‍ണമെന്‍റിലേക്ക് ഇന്ത്യ യോഗ്യത ഉറപ്പാക്കി.

ഒമ്പതാം ഏഷ്യാ കപ്പ് ഹോക്കി ടൂര്‍ണമെന്റില്‍ ഇന്ത്യ ഇതുവരെ മികച്ച പ്രകടനമാണ് കാഴ്ചച്ചിട്ടുള്ളത്. സെമിയില്‍ മറുപടിയില്ലാത്ത രണ്ട് ഗോളുകള്‍ക്കാണ് മലേഷ്യയെ തകര്‍ത്തത്.

India Hockey Team

എട്ടാം മിനിട്ടിലാണ് ഇന്ത്യയുടെ ആദ്യ ഗോള്‍ പിറന്നത്. കളിയിലെ ആദ്യ പെനാള്‍ട്ടി കോര്‍ണര്‍ വി ആര്‍ രഘുനാഥ് മനോഹരമായി മലേഷ്യുടെ വലയിലാക്കി. അറുപതാം മിനിട്ടിലാണ് ഇന്ത്യ രണ്ടാം ഗോള്‍ നേടിയത്. രൂപീന്ദര്‍ സിങിനൊപ്പം മന്ദീപ് സിങ് നടത്തിയ മുന്നേറ്റം മന്ദീപ് തന്നെ ഗോളാക്കുകയായിരുന്നു.

മികച്ച പ്രകടമായിരുന്നു മലേഷ്യയും പുറത്തെടുത്തത്. പലതവണ അവര്‍ ഇന്ത്യന്‍ ഗോള്‍പോസ്റ്റിന് മുന്നില്‍ പ്രതിസന്ധി സൃഷ്ടിച്ചു. യഥാര്‍ത്ഥത്തില്‍ ഇന്ത്യന്‍ വിജയത്തിന്റെ കാരണക്കാരന്‍ വന്‍മല പോലെ ഗോള്‍പോസ്റ്റിന് മുന്നില്‍ ഉറച്ചുനിന്ന മലയാളി ഗോള്‍കീപ്പര്‍ പിആര്‍ ശ്രീജിത്ത് ആയിരുന്നു.

അഞ്ച് തവണയെങ്കിലും മലേഷ്യന്‍ സ്‌ട്രൈക്കര്‍മാര്‍ ഇന്ത്യന്‍ പോസ്റ്റില്‍ പന്തുമായെത്തിയതായിരുന്നു. എന്നാല്‍ ഒന്നുപോലും ഗോളാക്കാന്‍ അവര്‍ക്ക് കഴിഞ്ഞില്ല. ശ്രീജിത് സമ്മതിച്ചില്ല എന്ന് പറയുന്നതായിരിക്കും കൂടുതല്‍ ഉചിതം.

ആദ്യ സെമിയില്‍ പാകിസ്താനെ തകര്‍ത്ത ദക്ഷിണ കൊറിയ ഫൈനല്‍ ഉറപ്പാക്കിയിട്ടുണ്ട്. എന്നാല്‍ ആ തോല്‍വിയോടെ പാകിസ്താന്റെ ലോകകപ്പ് യോഗ്യത പ്രതീക്ഷകള്‍ അസ്തമിച്ചു. ഹോക്കി ലോകകപ്പ് തുടങ്ങിയിട്ട് ആദ്യമായിട്ടാണ് പാകിസ്താന്‍ യോഗ്യത നേടാതെ പോകുന്നത്.

സെമി ഫൈനല്‍ വിജയിച്ചെങ്കിലും ഇന്ത്യ സാങ്കേതികമായി ലോകകപ്പ് യോഗ്യത നേടി എന്ന പറയുവാന്‍ കഴിയില്ല. ഫൈനലില്‍ ദക്ഷിണ കൊറിയ ജയിക്കുകയാണെങ്കില്‍ ഓഷ്യാനിയ ചാമ്പ്യന്‍ഷിപ്പിന്റെ ഫലമാകും ഇന്ത്യയുടെ ഭാവി നിര്‍ണയിക്കുക.

ഏഷ്യാകപ്പ് ഫൈനലിലെത്തിയ ദക്ഷിണ കൊറിയ അടക്കം ഒമ്പത് ടീമുകള്‍ ഇതിനകം തന്നെ ലോക കപ്പിന് യോഗ്യത നേടിയിട്ടുണ്ട. ഇനി ഏഷ്യാകപ്പ്, ആഫ്രിക്കന്‍ നേഷന്‍സ് കപ്പ്, ഓഷ്യാനിയ കപ്പ് എന്നിവയിലെ ജേതാക്കള്‍ക്കാണ് യോഗ്യത ലഭിക്കുക. ഏഷ്യാകപ്പിലെ ഫൈനലിസ്റ്റ് ആയ കൊറിയയും ഓഷ്യാനിയ കപ്പില്‍ ദയസാധ്യതയുള്ള ആസ്‌ട്രേലിയയും ന്യൂസിലാന്‍ഡും ഇതിനകം തന്നെ യോഗ്യത നേടിക്കഴിഞ്ഞു. ഈ സാഹചര്യത്തില്‍ ലോക ഹോക്കി ലീഗിലെ അടുത്ത സ്ഥാനക്കാര്‍ക്കാണ് ഇനി സാധ്യത. ലീഗില്‍ മലേഷ്യക്ക് തൊട്ടുപിറകിലാണ് സ്ഥാനമെങ്കിലും സ്ഥാനമെങ്കിലും ഇന്ത്യയും ലോകകപ്പിന് യോഗ്യത നേടും.

Story first published: Saturday, August 31, 2013, 11:59 [IST]
Other articles published on Aug 31, 2013
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+