Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

അസ്ലാന്‍ ഷാ ഹോക്കി: ഇന്ത്യക്ക് ആദ്യജയം

ഇപോ (മലേഷ്യ): സുല്‍ത്താന്‍ അസ്ലാന്‍ ഷാ ഹോക്കിയിലെ നിര്‍ണായക മത്സരത്തില്‍ ഇന്ത്യ പാകിസ്താനെ തോല്‍പിച്ച് ടൂര്‍ണമെന്റിലെ സാധ്യത നിലനിര്‍ത്തി. മത്സരത്തില്‍ പിന്നിട്ടുനിന്ന ശേഷമാണ് ഇന്ത്യ 3-1 ന്റെ ത്രസിപ്പിക്കുന്ന വിജയം സ്വന്തമാക്കിയത്. ടൂര്‍ണമെന്റില്‍ ഇന്ത്യയുടെ ആദ്യ ജയമാണിത്. ഉപനായകനും മലയാളിയായുമായ ഗോള്‍കീപ്പര്‍ ശ്രീജേഷിന്റെ മിന്നുംസേവുകളാണ് ഇന്ത്യയെ വിജയതീരത്തത്തെിച്ചത്. ഏഴ് പെനാല്‍റ്റി കോര്‍ണറുകളാണ് ശ്രീജേഷ് രക്ഷിച്ചത്.

മത്സരത്തിന്റെ ആദ്യ നിമിഷങ്ങളില്‍ പാകിസ്താന്റെ മുന്നേറ്റ നിരയില്‍നിന്ന് കനത്ത വെല്ലുവിളിയാണ് ഇന്ത്യന്‍ പ്രതിരോധക്കാര്‍ നേരിട്ടത്. എതിരാളികളുടെ ഒത്തൊരുമിച്ചുള്ള പ്രവര്‍ത്തനത്തിന് പെട്ടെന്നുള്ള ഫലവും കിട്ടി. ആദ്യപെനാല്‍റ്റി ഗോളായി. നാലാം മിനിറ്റില്‍ മുഹമ്മദ് വാകസിലൂടെ പാകിസ്താന്‍ ലക്ഷ്യം നേടി ടൂര്‍ണമെന്റില്‍ ഇന്ത്യക്ക് വെല്ലുവിളിയുയര്‍ത്തി. എന്നാല്‍, പതറാതെ തിരിച്ചടിച്ച ഇന്ത്യ അടുത്ത നിമിഷംതന്നെ ഗോള്‍ തിരിച്ചടിച്ചു.

Hockey

അഞ്ചാം മിനിറ്റില്‍ റുപീന്ദര്‍ പാല്‍ സിങ്ങിലൂടെയാണ് ടീം അക്കൗണ്ട് തുറന്നത്. അതും പെനാല്‍റ്റി കോര്‍ണവഴിതന്നെ. ഇന്ത്യക്ക് മത്സരത്തില്‍ ലഭിച്ച ഏക പെനാല്‍റ്റി കോര്‍ണറായിരുന്നു അത്. അഞ്ച് മിനിറ്റിനുള്ളില്‍ രണ്ട് ഗോള്‍ പാകിസ്താന്റെ വലയിലത്തെിച്ച്് ഇന്ത്യ കരുത്തുകാട്ടി. ഒമ്പതാം മിനിറ്റിലാണ് ആകാശ് ദീപ് സിങ് പാക് വലകുലുക്കി ഇന്ത്യക്ക് ലീഡ് സമ്മാനിച്ചത്. മന്ദീപ് സിങ് രണ്ടാം പകുതിയില്‍ മൂന്നാം ഗോളും നേടി ഇന്ത്യയുടെ വിജയം ഉറപ്പിച്ചു. 56 ാം മിനിറ്റിലായിരുന്നു ഇത്.

വിജയത്തോടെ ഇന്ത്യ മൂന്നു പോയന്റുമായി നാലാം സ്ഥാനത്തത്തെി. ആദ്യമത്സരങ്ങളില്‍ ആസ്‌ട്രേലിയയോടും ദക്ഷിണ കൊറിയയോടും ഇന്ത്യ പൊരുതി തോറ്റിരുന്നു. മൂന്ന് മത്സരങ്ങളില്‍നിന്നായി പാകിസ്താനും മൂന്ന് പോയന്റുണ്ട്. രണ്ട് മത്സരങ്ങളില്‍ ആറ് പോയന്റ് വീതമുള്ള ആസ്‌ട്രേലിയ ഗോള്‍ബലത്തില്‍ ഒന്നാം സ്ഥാനത്തും ആതിഥേയരായ മലേഷ്യ രണ്ടാമതുമാണ്.

മറ്റൊരു മത്സരത്തില്‍ മുന്‍ ചാമ്പ്യന്മാരായ ന്യൂസിലാന്‍ഡ് ദക്ഷിണ കൊറിയയെ പരാജയപ്പെടുത്തി ആദ്യ ജയം സ്വന്തമാക്കി. എതിരില്ലാത്ത മൂന്ന് ഗോളിനായിരുന്നു വിജയം. മൂന്ന് മത്സരങ്ങളില്‍നിന്നായി മൂന്ന് പോയന്റുമായി പോയന്റ് പട്ടികയില്‍ മൂന്നാം സ്ഥാനത്താണ് കിവികള്‍. ഒരു ദിവസത്തെ വിശ്രമത്തിനുശേഷം വ്യാഴാഴ്ച ഇന്ത്യ ന്യൂസിലന്‍ഡിനെ നേരിടും.

Story first published: Wednesday, March 13, 2013, 11:18 [IST]
Other articles published on Mar 13, 2013
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+