Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഹോക്കി: വനിതകളും ഫൈനലില്‍

Hockey

ദില്ലി: ഒളിമ്പിക്‌സ് യോഗ്യതാ മത്സരത്തില്‍ ഇന്ത്യയുടെ വനിത ടീമുകളും ഫൈനലിലെത്തി. ഇന്ത്യയുടെ പുരുഷ ടീം നേരത്തെ ഗ്രൂപ്പ് മത്സരത്തിലെ അവസാന മത്സരത്തിനു മുമ്പേ ഫൈനലില്‍ സ്ഥാനമുറപ്പിച്ചിരുന്നു.

ഇറ്റലിയുമായി നടന്ന വാശിയേറിയ കളിലയില്‍ 1-0നാണ് ഇന്ത്യന്‍ വനിതാ ടീം വിജയക്കൊടി പാറിച്ചത്. ഇന്ത്യയ്ക്കു വേണ്ടി നിര്‍ണ്ണായക ഗോള്‍ നേടിയത് റിതു റാണിയാണ്.

അതേ സമയം പരാജയം അറിയാതെയാണ് പുരുഷ വിഭാഗം ഫൈനലില്‍ എത്തിയത്. 4-2ന് പോളണ്ടിനെ തോല്‍പിച്ചാണ് പുരുഷ ടീം അവസാന മത്സരത്തിലും വിജയം ആവര്‍ത്തിച്ചത്.

ഇന്ത്യയുെട പെനാല്‍ട്ടി കോര്‍ണര്‍ വിദഗ്ധന്‍ സന്ദീപ് സിങ് രണ്ടു ഗോളും, ശിവേന്ദ്ര സിങ്, വിആര്‍ രഘുനാഥ് എന്നിവര്‍ ഓരോ ഗോള്‍ വീതവും നേടി.

ശനിയാഴ്ച നടക്കുന്ന ഫൈനല്‍ മത്സരത്തില്‍ വനിതാ ടീം ദക്ഷിണാഫ്രിക്കയെ നേരിടും. ഗ്രൂപ്പ് മത്സരത്തില്‍ വനിതാ ടീം ദക്ഷിണാഫ്രിക്കയില്‍ നിന്നും പാരജയത്തിന്റെ കയ്പുനീര്‍ രുചിച്ചതാണ്. അതുകൊണ്ടു തന്നെ ഫൈന്‍ മത്സരം വനിതാ ടീമിന് ഒര മധുര പ്രതികാരത്തിനുള്ള അവസരം കൂടിയാണ് നല്‍കുന്നത്.

ഗ്രൂപ്പ് മത്സരത്തില്‍ ദക്ഷിണാഫ്രിക്ക ഇന്ത്യയെ 5-2നായിരുന്നു തോല്‍പിച്ചിരുന്നത്. പുരുഷ ഫൈനല്‍ ഞായറാഴ്ചയാണ് നടക്കാനിരിക്കുന്നത്.

ഫൈനലില്‍ ഫ്രാന്‍സിനെയാണ് പുരുഷ ടീം നേരിടുന്നത്. ഗ്രൂപ്പ് മത്സരത്തില്‍ 6-2നാണ് ഇന്ത്യ ഫ്രാന്‍സിനെ തളച്ചിരുന്നത്. കാനഡയുമായുള്ള മത്സരത്തില്‍ സമനില നേടിയാണ് ഫ്രാന്‍സ് ഫൈനലില്‍ യോഗ്യത നേടിയത്.

Story first published: Friday, July 13, 2012, 11:16 [IST]
Other articles published on Jul 13, 2012
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+