Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഒളിംപിക്സ് ഹോക്കി: ഇന്ത്യ പുറത്ത്

India-Polland matchസിഡ്നി: കളി തീരാന്‍ രണ്ടു മിനിറ്റ് ബാക്കിയുള്ളപ്പോള്‍ ഗോള്‍ വഴങ്ങിയതോടെ ഇന്ത്യ ഒളിംപിക്സ് ഹോക്കിയില്‍ നിന്നു പുറത്തായി. സപ്തംബര്‍26ചൊവാഴ്ച നടന്നഹോക്കിയിലെ അവസാന മത്സരത്തില്‍ ഇന്ത്യയും പോളണ്ടും ഓരോ ഗോളടിച്ച് സമനിലയില്‍ പിരിഞ്ഞതോടെയാണിത്.

ഇന്ത്യക്കു വേണ്ടി 53-ാം മിനിറ്റില്‍ ദിലീപ് കുമാറും പോളണ്ടിനു വേണ്ടി 68-ാം മിനിറ്റില്‍ തോമസ് സിക്കിയും ഗോളുകള്‍ നേടി.

ഇതോടെ ഗ്രൂപ്പ് ബിയില്‍ നിന്ന് ആസ്ത്രേലിയയും ദക്ഷിണകൊറിയയും യഥാക്രമം ഒന്നും രണ്ടും സ്ഥാനക്കാരായി സെമിഫൈനലില്‍ കടന്നു. ദക്ഷിണകൊറിയയ്ക്കും ഇന്ത്യക്കും 8 പോയിന്റ് വീതമാണെങ്കിലും മികച്ച ഗോള്‍ ശരാശരിയുടെ മികവിലാണ് കൊറിയ സെമിയില്‍ കടന്നിരിക്കുന്നത്. ഗ്രൂപ്പ് എയില്‍ നിന്ന് പാകിസ്ഥാനും ഹോളണ്ടും നേരത്തെ സെമിയില്‍ കടന്നിരുന്നു.

ഇരുടീമുകളും തുല്യ പോരാട്ടം നടത്തിയ ഒന്നാം പകുതിയില്‍ നേരിയ മുന്‍തൂക്കം പോളണ്ടിനായിരുന്നു. തുടരെത്തുടരെ കോര്‍ണറുകള്‍ കണ്ടെത്തിയ അവരുടെ നീക്കങ്ങള്‍ ഇന്ത്യന്‍ പ്രതിരോധത്തില്‍ തട്ടിത്തകരുകയായിരുന്നു. ഇതിനിടെ ഫീല്‍ഡ് ഗോളിനുള്ള രണ്ടു സുവര്‍ണ്ണാവസരങ്ങള്‍ ഇന്ത്യ പാഴാക്കുകയും ചെയ്തു.

രണ്ടാം പകുതിയുടെ തുടക്കം മുതലേ ഇന്ത്യ മുന്നേറിക്കളിച്ചു. തുടക്കത്തില്‍ത്തന്നെ ലഭിച്ച അഞ്ചു പെനാല്‍റ്റി കോര്‍ണറുകളില്‍ അവസാനത്തേത് ഇന്ത്യ ഗോളാക്കി മാറ്റി. ദിലീപ് കുമാറാണ് ഇന്ത്യയെ മുന്നിലെത്തിച്ചത്.

ഒരു ഗോളിന് മുന്നിലെത്തിയതോടെ ലീഡില്‍ കടിച്ചു തൂങ്ങാന്‍ ഇന്ത്യ ശ്രമിച്ചപ്പോള്‍ പോളണ്ട് ശക്തമായ തിരിച്ചടികള്‍ തുടങ്ങി. ഇന്ത്യന്‍ ഗോള്‍മുഖത്ത് ഇരച്ചു കയറിയ പോളണ്ട് ഫോര്‍വേര്‍ഡുകള്‍ ഒട്ടേറെ ഗോളവസരങ്ങള്‍ ഉണ്ടാക്കിയെടുത്തു. അങ്ങനെയൊരു നീക്കമാണ് കളി തീരാന്‍ രണ്ടു മിനിറ്റ് ബാക്കിയുള്ളപ്പോള്‍ സമനില ഗോളിന് വഴിയൊരുക്കിയത്.

ഗോള്‍ വീണ ഞെട്ടലില്‍ നിന്ന് ഉണര്‍ന്ന് ഇന്ത്യ പോരാടാന്‍ തുടങ്ങിയപ്പോഴേക്കും സമയം അവസാനിച്ചിരുന്നു.

Story first published: Tuesday, September 26, 2000, 5:30 [IST]
Other articles published on Sep 26, 2000
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+