Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഇന്ത്യ-പോളണ്ട് മത്സരം സപ്തംബര്‍ 26ന്

സിഡ്നി : ഒളിമ്പിക്സ് ഹോക്കിയിലെ തങ്ങളുടെ അവസാന ലീഗ് മത്സരത്തില്‍ ഇന്ത്യ പോളണ്ടിനെ സപ്തംബര്‍ 26 ചൊവാഴ്ച നേരിടും. ഈ ജീവന്മരണ പോരാട്ടം നെഞ്ചിടിപ്പോടെ കാത്തിരിക്കുകയാണ് ഇന്ത്യയിലെ കായികപ്രേമികള്‍.

ഇന്ത്യക്ക് ഹോക്കിയില്‍ ഒരു ഒളിമ്പിക്സ് മെഡല്‍ നേടണമെങ്കില്‍ പോളണ്ടിനെ തോല്‍പ്പിക്കണം. മത്സരം സമനിലയിലായാല്‍ ആസ്ത്രേലിയ കൊറിയയെ രണ്ട് ഗോളുകളുടെയെങ്കിലും വ്യത്യാസത്തില്‍ തോല്‍പ്പിച്ചിരിക്കണം. ഇന്ത്യന്‍ ടീം രണ്ടും കല്‍പ്പിച്ച് പോരാടണമെന്ന് ചുരുക്കം.

നാല് കളികളില്‍ നിന്നായി ഇന്ത്യക്ക് ഏഴ് പോയിന്റുകളുണ്ട്. ആസ്ത്രേലിയക്കും കൊറിയക്കും എട്ട് വീതവും. ആസ്ത്രേലിയ--- കൊറിയ മത്സരത്തിന് ശേഷമാണ് ഇന്ത്യയുംപോളണ്ടും ഏറ്റുമുട്ടുക. അതുകൊണ്ട് ഇന്ത്യക്ക് വ്യക്തമായ തീരുമാനത്തോടെ കളിക്കളത്തിലിറങ്ങാം.

പോളണ്ട് അത്ര ശക്തരായ ടീമല്ല എന്ന ധാരണ ഇന്ത്യക്ക് അല്‍പ്പം ആശ്വാസം നല്‍കുന്നുണ്ട്. എന്നാല്‍ സ്പെയിനിനെ 4-1ന് തകര്‍ത്ത കളി പോളണ്ട് പുറത്തെടുക്കുകയാണെങ്കില്‍ ഇന്ത്യ വിഷമിക്കും. അര്‍ജന്റീനയുമായി 5-5 സമനിലയും പോളണ്ട് നേടിയിരുന്നു.

Story first published: Monday, September 25, 2000, 23:53 [IST]
Other articles published on Sep 25, 2000
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+