Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഇന്ത്യ-യുഎഇ ക്രിക്കറ്റ് 10 വര്‍ഷം മുമ്പ്

ഡാംബുള്ള: ഇന്ത്യയും യുഎഇയും ഏഷ്യാകപ്പിന്റെ ഉദ്ഘാടനദിവസമായ ജൂലായ് 16 വെള്ളിയാഴ്ച ഏറ്റുമുട്ടും. ഉച്ചയ്ക്ക് 2.15നാണ് ഡാംബുള്ളസ്റേഡിയത്തില്‍ കളി. സ്റാര്‍ സ്പോര്‍ട്സ് മത്സരം തത്സമയം സംപ്രേഷണം ചെയ്യും.

അന്താരാഷ്ട്ര ക്രിക്കറ്റില്‍ യുഎഇയുടെ കന്നി മത്സരമാണിത്. അതിനാല്‍ ലോകത്തിലെ രണ്ടാം നമ്പര്‍ ടീമായ ഇന്ത്യയ്ക്ക് ഈ മത്സരം ഒരു പരിശീലനം മാത്രം. പക്ഷെ ഓരോ കളിയും പ്രധാനമാണെന്ന തിരിച്ചറിവോടെയാണ് ഇന്ത്യ ഇറങ്ങുന്നത്. ഇന്ത്യന്‍ കാണികളെ സംബന്ധിച്ചിടത്തോളം ഒരിടവേളയ്ക്ക്ശേഷമുള്ള ഇന്ത്യയുടെ ക്രിക്കറ്റ് പോരാട്ടം ആവേശം പകരുന്ന ഒന്നാണ്. സെവാഗ് ഏകദിനത്തില്‍ ഡബ്ള്‍ സെഞ്ച്വറിയടിയ്ക്കുമോ? ഹര്‍ഭജന്‍ കാത്തുവച്ചിരിയ്ക്കുന്ന അത്ഭുത ഏറ് ഇന്ന് പുറത്തെടുക്കുമോ? സച്ചിനും ദ്രാവിഡും തിളങ്ങുമോ? തുടങ്ങി ഒരു പാടു ചോദ്യങ്ങള്‍ ക്രിക്കറ്റ് പ്രേമികളുടെ നാവിന്‍തുമ്പിലുണ്ട്.

പത്ത് വര്‍ഷം മുമ്പ് ഏറ്റുമുട്ടിയപ്പോള്‍

പത്ത്വര്‍ഷം മുമ്പ് ഇന്ത്യയും യുഎഇയും തമ്മില്‍ ഏറ്റുമുട്ടിയിരുന്നു. അന്ന് ഇന്ത്യ 71 റണ്‍സിന് വിജയം കൊയ്തു. അന്നത്തെ ഇന്ത്യന്‍ ടീമിലെ രണ്ട് പേര്‍ മാത്രം ഇന്നും ഇന്ത്യയുടെ തൊപ്പിയണിയുന്നു. സച്ചിനും കുംബ്ലെയും.

അന്ന് ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ നിശ്ചിത 50 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 273 റണ്‍സെടുത്തു. സച്ചിന്‍ 63 റണ്‍സും അസറുദ്ദീന്‍ 81 റണ്‍സും വിനോദ് കാംബ്ലി പുറത്താവാതെ 81 റണ്‍സും നേടി.

മറുപടി ബാറ്റിംഗിനിറങ്ങിയ യുഎഇ 50 ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 202 റണ്‍സ് നേടി. മസ്ഹര്‍ ഹുസൈന്‍ 70 റണ്‍സും വി. മെഹ്റ 43 റണ്‍സും എടുത്തു. ഇന്ത്യയ്ക്ക് വേണ്ടി ശ്രീനാഥ് 49 റണ്‍സ് വഴങ്ങി മൂന്ന് വിക്കറ്റും കുംബ്ലെ 34 റണ്‍സ് വഴങ്ങി രണ്ട് വിക്കറ്റും നേടി.

യുഎഇ ടീമില്‍ ഇന്ത്യ സൂക്ഷിയ്ക്കേണ്ടത് ഒരാളെയാണ്- മുഹമ്മദ് തൗഖിര്‍. ഇക്കഴിഞ്ഞ എസിസി കപ്പില്‍ തൗഫീക് 14 വിക്കറ്റുകളാണ് കൊയ്തത്. യുഎഇ ടീമിന്റെ വൈസ് ക്യാപ്റ്റനാണ് തൗഖിര്‍.

Story first published: Wednesday, December 7, 2011, 14:00 [IST]
Other articles published on Dec 7, 2011
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+