ക്രിക്കറ്റെങ്കി ക്രിക്കറ്റ്.. ഹോക്കിയെങ്കി ഹോക്കി.. പാകിസ്താനെ ഇന്ത്യ തകര്‍ത്തിരിക്കും.. ട്രോളുകൾ
അതിര്‍ത്തിയില്‍ ഇന്ത്യന്‍ സൈനികരെ ആക്രമിക്കുന്ന പാകിസ്താനും ഭീകരര്‍ക്കും ഉളള മറുപടിയാണ് ഈ വിജയം. കളിയായാലും കാര്യമായാലും പാകിസ്താനോട് തോല്‍ക്കുന്ന കാര്യം ആലോചിക്കാന്‍ പോലും പറ്റാത്ത ഇന്ത്യക്കാര്‍ക്കുള്ള ദീപാവലി സമ്മാനം. അതും മലയാളിതാരമായ ശ്രീജേഷിന്റെ ക്യാപ്റ്റന്‍സിയില്‍. പിന്നെ ആഘോഷിക്കാതെ വിടുമോ.
Read Also: ഇതിലും ഭേദം സെന്‍ട്രല്‍ ജയില്‍.. ദിലീപിന്റെ ദീപാവലി പടക്കത്തിന് ട്രോളോട് ട്രോള്‍, ഇങ്ങനെയുണ്ടോ ഒരു വെറുപ്പിക്കല്‍!
രണ്ടിനെതിരെ മൂന്ന് ഗോളുകള്‍ക്കാണ് ഇന്ത്യന്‍ ടീം പാകിസ്താനെ തോല്‍പിച്ച് ഏഷ്യന്‍ ചാമ്പ്യന്‍സ് ട്രോഫി സ്വന്തമാക്കിയത്. ക്രിക്കറ്റെങ്കി ക്രിക്കറ്റ്.. ഹോക്കിയെങ്കി ഹോക്കി.. പാകിസ്താനെ ഇന്ത്യ തകര്‍ത്തിരിക്കും എന്നാണ് സോഷ്യല്‍ മീഡിയയില്‍ വിജയം ആഘോഷിക്കുന്നവരുടെ പറച്ചില്‍. ഇന്ത്യ ചാമ്പ്യന്‍സ് ട്രോഫി സ്വന്തമാക്കിപ്പോള്‍ പാകിസ്താന് മാത്രമല്ല, ബ്രിട്ടീഷ് ജേര്‍ണലിസ്റ്റായ മോര്‍ഗനും കിട്ടി ട്രോള്‍. അതെന്തിനാ..

ചങ്ക് പറിയുന്ന പോലാ
ലോകകപ്പ് ആയാലും ഏഷ്യാകപ്പ് ആയാലും പാകിസ്താനോട് തോല്‍ക്കുക എന്ന് പറഞ്ഞാ ഭയങ്കര വെഷമാ

എന്റെ മെക്കിട്ട് കേറുന്നു
കണ്ടോടാ ഇന്ത്യ പാകിസ്താനെ ഹോക്കിയില്‍ തോല്‍പിച്ചത് കണ്ടോടാ

പ്രവാസിയും പാകിസ്താനും
ഇന്ത്യ പാകിസ്താനെ തോല്‍പിച്ചതിന് പിറ്റേന്ന് ഒരു ഇന്ത്യന്‍ പ്രവാസിയും പാകിസ്താനിയും

മോര്‍ഗന്‍ കാണുന്നുണ്ടല്ലോ
പാകിസ്താനെ പരാജയപ്പെടുത്തി ഇന്ത്യയ്ക്ക് കിരീടം മോര്‍ഗന്‍ കാണുന്നുണ്ടല്ലോ അല്ലേ

സാറ്റ് ജയിച്ചാ പോലും
ഇനി ക്രിക്കറ്റ് പോയിട്ട് സാറ്റ് കളിച്ച് ജയിച്ചാ വരെ സേവാഗ് മോര്‍ഗനെ ട്രോളും അതിനുള്ള വക അയാള് ഉണ്ടാക്കി വെച്ചിട്ടുണ്ട്

സേവാഗ് ഇപ്പോ വരും
ഡാ ഇന്ത്യ പാക് ഹോക്കി എന്തായി. ഇന്ത്യ ജയിച്ചോ എങ്കില്‍ ആ സേവാഗ് ഇപ്പോ വരും..

ജയിക്കുമെന്ന വിശ്വാസം
കളി ആയാലും യുദ്ധം ആയാലും അത് പാകിസ്താനോടാണെങ്കില്‍ നമ്മള്‍ എന്ത് വില കൊടുത്തും ജയിക്കും എന്നൊരു വിശ്വാസമുണ്ട്

ലെ നമ്മള്‍
നമ്മള്‍ക്ക് അല്ലേും നെറ്റില്‍ സ്‌കോര്‍ നോക്കി ആഘോഷിച്ചാണല്ലോ ശീലം

അതൊന്ന് വേറെ തന്നെ
ക്രിക്കറ്റായാലും ഹോക്കി ആയാലും പാകിസ്താനെ തോല്‍പിച്ചു എന്ന് കേള്‍ക്കുമ്പോഴുള്ള സുഖം ഒന്ന് വേറെ തന്നെ

സോറി റോംഗ് നമ്പര്‍
ഹലോ മോര്‍ഗനല്ലേ.. സേവാഗാണെന്നറിഞ്ഞ മോര്‍ഗന്‍ സോറി റോങ് നമ്പര്‍
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications