For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഹോക്കി താരം സന്ദീപ് സിങ്ങിന് ആദരം; ഇനി മെഴുകു പ്രതിമയില്‍ തിളങ്ങും

ജയ്പൂര്‍: ഇന്ത്യന്‍ ഹോക്കിതാരമായിരുന്ന സന്ദീപ് സിങ്ങിന് ജയ്പൂര്‍ മെഴുക് മ്യൂസിയത്തിന്റെ ആദരം. സന്ദീപിന്റെ മെഴുക പ്രതിമ ജയ്പൂരിലെ നാഹര്‍ഗഡ് കോട്ടയിലെ മ്യൂസിയത്തില്‍ അടുത്തമാസം അനാഛാദനം ചെയ്യും. മഹാറാണാ പ്രതാപ്, മഹാത്മാ ഗാന്ധി, സുഭാഷ് ചന്ദ്രബോസ്, ഭഗത് സിങ്, മദര്‍ തെരേസ, അമിതാഭ് ബച്ചന്‍, സച്ചിന്‍ ടെണ്ടുല്‍ക്കര്‍ തുടങ്ങിയ മഹാരഥന്മാരുടെ പ്രതിമകള്‍ ഇവിടെയുണ്ട്.

ഇത് തനിക്ക് ലഭിച്ച വലിയ അംഗീകാരങ്ങളൊന്നാണെന്ന് സന്ദീപ് പറഞ്ഞു. രണ്ടുമാസം മുന്‍പ് മ്യൂസിയം അധികൃതര്‍ തന്നെ സമീപിച്ചിരുന്നു. ജൂലൈ 13ന് തന്നെക്കുറിച്ചുള്ള സിനിമ റിലീസ് ചെയ്യുന്നതിന് മുന്‍പ് പ്രതിമ അനാഛാദനം ചെയ്യുമെന്നും സന്ദീപ് അറിയിച്ചു.

sandeep

യുവ താരങ്ങള്‍ക്ക് അങ്ങേയറ്റം പ്രചോദനമാകേണ്ട കളിക്കാരനാണ് സന്ദീപ് എന്നാണ് മ്യൂസിയം ഫൗണ്ടര്‍ ഡയറക്ടര്‍ പ്രതികരിച്ചത്. ഇന്ത്യന്‍ ഹോക്കിക്ക് അനേകം സുവര്‍ണ മുഹൂര്‍ത്തങ്ങള്‍ സമ്മാനിച്ച കളിക്കാരനാണ് സന്ദീപ്. മുപ്പത്തിരണ്ടുകാരനായ സന്ദീപ് ഫ് ളിക്കര്‍ സന്ദീപ് എന്ന പേരിലാണ് അറിയപ്പെടുന്നത്. ഇനി തങ്ങളുടെ മ്യൂസിയത്തിലും സന്ദീപിനെ കാണാമെന്ന് അദ്ദേഹം പറഞ്ഞു.

ചെറുപ്രായത്തില്‍തന്നെ ഇന്ത്യന്‍ ഹോക്കിയില്‍ മിന്നിത്തിളങ്ങിയ സന്ദീപ് സിങ്ങിന് 2006ല്‍ ട്രെയിനില്‍ വെച്ച് വെടിയേറ്റിരുന്നു. ഗുരുതരമായി പരിക്കേറ്റതിനെ തുടര്‍ന്ന് രണ്ടുവര്‍ഷത്തോളം വിശ്രമത്തിലായിരുന്ന താരം ഇന്ത്യന്‍ ടീമിലേക്ക് മടങ്ങിയെത്തുകയും സുല്‍ത്താന്‍ അസ്ലാന്‍ ഷാ കപ്പില്‍ ഇന്ത്യയെ രണ്ടാം സ്ഥാനത്തെത്തിക്കുകയും ചെയ്തു.

Story first published: Monday, May 28, 2018, 8:38 [IST]
Other articles published on May 28, 2018
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+