റിയോ ഒളിംപിക്‌സ്; ഇന്ത്യന്‍ വനിതാ ഹോക്കി ടീമിന് സമനില
റിയോ: ഒളിമ്പിക്‌സ് വനിതാ വിഭാഗം ഹോക്കിയില്‍ ഇന്ത്യ ജപ്പാനെ സമനിലയില്‍ തളച്ചു. രണ്ടുഗോളിന് പിന്നിട്ടുനിന്നശേഷമായിരുന്നു ഇന്ത്യന്‍ വനിതകളുടെ തകര്‍പ്പന്‍ തിരിച്ചുവരവ്. സ്‌കോര്‍ (22). ആദ്യ പാദങ്ങളില്‍ തന്നെ ഇന്ത്യ രണ്ട് ഗോളുകള്‍ വഴങ്ങിയിരുന്നു.
മൂന്നാം പാദത്തില്‍ ഇന്ത്യ ജപ്പാന്‍ വലകുലുക്കി തിരിച്ചടിച്ചു. റാണി രാംപാലാണ് ഇന്ത്യക്കായി അക്കൗണ്ട് തുറന്നത്. ലിലിമ മിന്‍സ സമനില ഗോള്‍ കണ്ടെത്തി. എമി നിഷികോരി, മിയെ നകാഷിമ എന്നിവരാണ് ജപ്പാനായി ഗോള്‍ നേടിയത്.

ഇന്ത്യന്‍ ടീം മികച്ച പ്രകടനമാണ് മൂന്നാം ക്വാര്‍ട്ടര്‍മുതല്‍ കാഴ്ചവെച്ചത്. തുടക്കത്തിലെ പതര്‍ച്ചയില്‍ നിന്നും ഉയര്‍ത്തെഴുന്നേറ്റ ഇന്ത്യയക്ക് നിര്‍ഭാഗ്യംകൊണ്ടാണ് ജയം നഷ്ടമായത്. പ്രതിരോധത്തിന്റെ പിഴവില്‍നിന്നും 2 ഗോള്‍ വഴങ്ങിയതോടെ മുന്നേറ്റനിര ഉണര്‍ന്നു കളിക്കുകയായിരുന്നു. കഴിഞ്ഞദിവസം ഇന്ത്യന്‍ പുരഷന്മാരുടെ ടീം 3-2 എന്ന സ്‌കോറിന്‍ അയര്‍ലന്‍ഡിനെ തോല്‍പ്പിച്ചിരുന്നു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications