Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

റിയോ ഒളിംപിക്സ്; ഒളിംപിക്സ് ഹോക്കിയില്‍ ഇന്ത്യയ്ക്ക് ജയത്തോടെ തുടക്കം

റിയോ: റിയോ ഒളിമ്പിക്സിന്റെ ആദ്യ ദിനത്തില്‍ മെഡല്‍ പ്രതീക്ഷയായ ഹോക്കിയില്‍ ഇന്ത്യയ്ക്ക് ജയത്തോടെ തുടക്കം. ഗ്രൂപ്പ് ബി മത്സരത്തില്‍ അയര്‍ലന്‍ഡിനെതിരെ 3-2 എന്ന സ്‌കോറിനാണ് ഇന്ത്യയുടെ വിജയം. ഇന്ത്യക്കായി രൂപീന്ദര്‍പാല്‍ സിങ് ഇരട്ടഗോള്‍ നേടിയപ്പോള്‍ രഘുനാഥ് ചൊക്കലിംഗത്തിന്റെ വകയായിരുന്നു മൂന്നാം ഗോള്‍.

ജോണ്‍ ജെര്‍മിന്‍, കൊണോര്‍ ഹാര്‍ട്ട് എന്നിവര്‍ അയര്‍ലന്‍ഡിനായി ഗോളുകള്‍ നേടി. മലയാളിതാരം ശ്രീജേഷിന്റെ നേതൃത്വത്തിലുള്ള ഇന്ത്യന്‍ ടീം മികച്ച കളിയാണ് കാഴ്ചവെച്ചത്. ആദ്യ ക്വാര്‍ട്ടറിന്റെ അവസാന നിമിഷം തുടരെ ലഭിച്ച പെനാല്‍റ്റി കോര്‍ണര്‍ ലക്ഷ്യത്തിലെത്തിച്ച് രഘുനാഥ് ചൊക്കലിംഗമാണ് ഇന്ത്യയുടെ ആദ്യഗോള്‍ നേടിയത്.

hockey

രണ്ട് മിനിറ്റ് ബാക്കി നില്‍ക്കെ ഇന്ത്യന്‍ താരം രമണ്‍ദീപ് മഞ്ഞക്കാര്‍ഡ് കണ്ട് പുറത്തായതോടെ പത്ത് പേരുമായാണ് ഇന്ത്യ മത്സരം പൂര്‍ത്തിയാക്കിയത്. അവസാന നിമിഷംവരെ അയര്‍ലന്‍ഡ് പൊരുതിയെങ്കിലും സമനില പിടിച്ചെടുക്കാന്‍ അവര്‍ക്ക് കഴിഞ്ഞില്ല.

ജയത്തോടെ മൂന്ന് പോയിന്റുമായി ഇന്ത്യ ഗ്രൂപ്പ് ബിയില്‍ ഒന്നാമതെത്തി. ജര്‍മനിക്കെതിരെയാണ് ഇന്ത്യയുടെ അടുത്ത മത്സരം. ഇന്ന് നടന്ന മറ്റൊരു മത്സരത്തില്‍ നെതര്‍ലന്‍ഡ് അര്‍ജന്റീനയുമായി സമനിലയില്‍ പിരിഞ്ഞു. ഇരുടീമുകളും മൂന്ന് ഗോള്‍ വീതം നേടി. ജര്‍മനി, കാനഡ, നെതര്‍ലന്‍ഡ്സ്, അര്‍ജന്റീന എന്നിവരാണ് ഇന്ത്യ ഉള്‍പ്പെടുന്ന ഗ്രൂപ്പിലെ മറ്റു ടീമുകള്‍.

Story first published: Sunday, August 7, 2016, 9:50 [IST]
Other articles published on Aug 7, 2016
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+