റിയോ ഒളിംപിക്‌സ്; വനിതാ ഹോക്കിയില്‍ ഇന്ത്യയ്ക്ക് ദയനീയ തോല്‍വി
റിയോ: ഒളിംപിക്‌സ് വനിതാ ഹോക്കിയില്‍ ഇന്ത്യന്‍ വനിതകള്‍ക്ക് വീണ്ടും ദയനീയ തോല്‍വി. ഗ്രൂപ്പിലെ അവസാന മത്സരത്തില്‍ ഏകപക്ഷീയമായ അഞ്ചു ഗോളിനാണ് അര്‍ജന്റീനയോട് ഇന്ത്യ തോറ്റത്. ആദ്യ മത്സരത്തില്‍ ജപ്പാനോട് സമനില പുലര്‍ത്തിയതൊഴിച്ചാല്‍ ഒരു മത്സരത്തിലും ഇന്ത്യയക്ക് ആധികാരികത പുലര്‍ത്താന്‍ കഴിഞ്ഞില്ല.
അര്‍ജന്റീനയോട് ജയിച്ചാല്‍മാത്രം ക്വാര്‍ട്ടര്‍ സാധ്യതയുണ്ടായിരുന്ന ഇന്ത്യയ്ക്ക് അവസാന മത്സരത്തില്‍ സമനിലപോലും പിടിച്ചുപറ്റാനായില്ല. രണ്ടാം ക്വാര്‍ട്ടര്‍ അവസാനിക്കുന്നതിനുള്ളിലായിരുന്നു ഇന്ത്യ അഞ്ചുഗോളുകളും വഴങ്ങിയത്. പിന്നീട് ഗോളിയുടെ മികവും ഭാഗ്യവും ചേര്‍ന്നതുകൊണ്ടുമാത്രമാണ് കൂടുതല്‍ ഗോളുകള്‍ വഴങ്ങാതിരുന്നത്.

മാര്‍ട്ടീന കാവാലരോ (16, 29), മരിയ ഗ്രനാറ്റോ (23), കാര്‍ല റെബേക്കി (26), അഗസ്റ്റീന ആല്‍ബര്‍ട്ടാരിയോ (27) എന്നിവരാണ് അര്‍ജന്റീനയ്ക്കായി ഗോളുകള്‍ നേടിയത്. പൂള്‍ ബിയില്‍ ഇന്ത്യയുടെ തുടര്‍ച്ചയായ നാലാം തോല്‍വിയാണിത്. ജപ്പാനോട് സമനില വഴങ്ങിയശേഷം ബ്രിട്ടന്‍, ഓസ്‌ട്രേലിയ, യുഎസ് ടീമുകളോട് തോറ്റു.
36 വര്‍ഷങ്ങള്‍ക്കുശേഷമാണ് വനിതാ ടീമിന് ഒളിംപിക്‌സ് യോഗ്യത നേടാനായത്. 1980ലെ റോം ഒളിംപിക്‌സിലാണ് ഇന്ത്യയുടെ വനിതാ ടീം അവസാനമായി പങ്കെടുത്തത്. അന്ന് നാലാം സ്ഥാനമായിരുന്നു ടീമിന്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications