Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

റിയോ ഒളിംപിക്‌സ്; വനിതാ ഹോക്കിയില്‍ ഇന്ത്യയ്ക്ക് നാണംകെട്ട തോല്‍വി

റിയോ: കരുത്തരായ ഓസ്‌ട്രേലിയയ്‌ക്കെതിരെ നടന്ന വനിതാ വിഭാഗം ഹോക്കി മല്‍സരത്തില്‍ ഇന്ത്യയ്ക്ക് നാണംകെട്ട തോല്‍വി. ഒന്നിനെതിരെ ആറു ഗോളുകള്‍ക്കായിരുന്നു ഓസ്‌ട്രേലിയയുടെ വിജയം. പരാജയത്തോടെ ഇന്ത്യയുടെ ക്വാര്‍ട്ടര്‍ സാധ്യതകള്‍ പരുങ്ങലിലായി. യുഎസിനെതിരെ ഒരു മല്‍സരംകൂടി ഇന്ത്യയ്ക്ക് ബാക്കിയുണ്ട്.

മത്സരത്തില്‍ തുടക്കം മുതല്‍ അവസാന നിമിഷം വരെ കളിയില്‍ ആധിപത്യം പുലര്‍ത്തിയ ഓസ്‌ട്രേലിയ ഒട്ടേറെ അവസരങ്ങള്‍ തുലയ്ക്കുകയായിരുന്നു. കളി ആരംഭിച്ച് അഞ്ചാം മിനിറ്റില്‍ കത്രിയാന്‍ സ്ലാട്ടറിയാണ് ഓസീസ് ഗോള്‍ വേട്ടയ്ക്ക് തുടക്കം കുറിച്ചത്. ഒമ്പതാം മിനിറ്റില്‍ പെനാറ്റി കോര്‍ണറില്‍ മോര്‍ഗന്‍ ലീഡ് രണ്ടാക്കി ഉയര്‍ത്തി.

india-women-hockey-team-vs-britain

കാത്‌റിന്‍ സ്ലാറ്ററി, ജെയ്ന്‍ ക്ലാക്സ്റ്റണ്‍, ജോര്‍ജീന പാര്‍ക്കര്‍ എന്നിവരാണ് ഓസ്‌ട്രേലിയയുടെ മറ്റു സ്‌കോറര്‍മാര്‍. ഇന്ത്യയുടെ ആശ്വാസഗോള്‍ അനുരാധാ തോക്കോം നേടി. ഓസ്‌ട്രേലിയയ്ക്കായി ജോഡി കെന്നി ഇരട്ടഗോള്‍ നേടിയതോടെ രാജ്യാന്തര ഹോക്കിയില്‍ 100 ഗോള്‍ തികയ്ക്കുന്നതിനും സ്‌റ്റേഡിയം സാക്ഷിയായി.

ആദ്യ മത്സരത്തില്‍ ഇന്ത്യ ജപ്പാനെ 2-2ന് സമനിലയില്‍ തളച്ചിരുന്നു. എന്നാല്‍, രണ്ടാം മല്‍സരത്തില്‍ ബ്രിട്ടനോട് മൂന്നു ഗോളുകള്‍ക്ക് തോറ്റു. ഓഗ്‌സത് 12ന് അമേരിക്കയ്‌ക്കെതിരെയുള്ള അടുത്ത മത്സരം തോറ്റാല്‍ ഒളിംപിക് ഹോക്കിയില്‍നിന്ന് ഇന്ത്യ പുറത്താകും.

Story first published: Thursday, August 11, 2016, 8:28 [IST]
Other articles published on Aug 11, 2016
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+