വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ക്യാപ്റ്റന്‍ റാണി തിരിച്ചെത്തി; സ്‌പെയിന്‍ പര്യടനത്തിന് ഇന്ത്യന്‍ വനിതാ ഹോക്കി ടീം തയ്യാര്‍

ദില്ലി: വിശ്രമം പൂര്‍ത്തിയാക്കി വനിതാ ഹോക്കി ടീം ക്യാപ്റ്റന്‍ റാണി രാംപാല്‍ ഇന്ത്യന്‍ ടീമില്‍ തിരിച്ചെത്തി. സ്‌പെയിന്‍ പര്യടത്തിനായി പ്രഖ്യാപിച്ച ശക്തമായ 20 അംഗ ടീമിനെ നയിക്കാനാണ് റാണി തിരികെ എത്തുന്നത്. ജൂണ്‍ 12-നാണ് പര്യടനം ആരംഭിക്കുന്നത്. ജൂലൈയില്‍ ലണ്ടനില്‍ ആരംഭിക്കുന്ന ലോകകപ്പിന് മുന്നോടിയായാണ് സ്പാനിഷ് ടീമുമായി ഇന്ത്യന്‍ ടീം ഏറ്റുമുട്ടുന്നത്. അഞ്ച് മത്സരങ്ങളാണ് സ്‌പെയിനില്‍ നടക്കുന്നതെന്ന് ഹോക്കി ഇന്ത്യ വ്യക്തമാക്കി.

ഗോള്‍കീപ്പര്‍ സവിതയാണ് ടീമിന്റെ വൈസ് ക്യാപ്റ്റന്‍. ബാക്ക്-അപ്പ് ഗോള്‍കീപ്പറായി യുവതാരം സ്വാതിയെയും ടീമില്‍ ഉള്‍പ്പെടുത്തി. ഏഷ്യന്‍ ചാമ്പ്യന്‍സ് ട്രോഫിയില്‍ റാണിക്ക് വിശ്രമം അനുവദിച്ചിരുന്നു. ഇവിടെ ഇന്ത്യ വെള്ളി മെഡല്‍ കരസ്ഥമാക്കിയിരുന്നു. ഇന്ത്യയുടെ പ്രതിരോധത്തിലേക്ക് പരിചയസമ്പന്നയായ സുശീല ചാനുവിന്റെ മടങ്ങിവരവും ആശ്വാസകരമായി. സുനിത ലാക്ര, ദീപ് ഗ്രേസ് എക്കാ, സുമന്‍ ദേവി തൗദം, ദീപിക, ഡ്രാഗ്-ഫ്‌ളിക്കര്‍ ഗുര്‍ജീത്ത് കൗര്‍ എന്നിവര്‍ക്കൊപ്പമാണ് സുശീലയും ഇടംപിടിക്കുക.

rampal

മധ്യനിരയില്‍ നമിത ടോപ്പോ, ലിലിമ മിന്‍സ്, മോണിക്ക, നേഹ ഗോയല്‍, നവ്‌ജ്യോത് കൗര്‍, നിക്കി പ്രദാന്‍ എന്നിവരുണ്ടാകും. മുന്നേറ്റത്തില്‍ ക്യാപ്റ്റന്‍ റാണിക്ക് പുറമെ ഏഷ്യന്‍ ചാമ്പ്യന്‍സ് ട്രോഫിയിലെ മികച്ച താരമായി മാറിയ വന്ദന കഠാരിയയും, നവ്‌നീത് കൗര്‍, ലാല്‍റെംസിയാമി, ഉദിത, അനുപ ബര്‍ല എന്നിവരും എത്തും. ലോകകപ്പിനും, ജക്കാര്‍ത്തയില്‍ നടക്കുന്ന ഏഷ്യന്‍ ഗെയിംസിനുമുള്ള ഒരുക്കത്തിന് ടൂര്‍ണമെന്റ് സഹായിക്കുമെന്ന് ചീഫ് കോച്ച് ജോര്‍ഡ് മറീന്‍ പറയുന്നു. ഈ ടൂര്‍ണമെന്റില്‍ താരങ്ങളെ മാറിമാറി പരീക്ഷിച്ച് താരങ്ങള്‍ക്ക് തയ്യാറെടുപ്പിനുള്ള അവസരം നല്‍കാനാണ് കോച്ചിന്റെ തീരുമാനം.

Story first published: Saturday, June 2, 2018, 9:05 [IST]
Other articles published on Jun 2, 2018
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X