Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഹോക്കി ഇന്ത്യ പ്രസിഡന്റായി രജീന്ദര്‍ സിങ്ങിനെ തെരഞ്ഞെടുത്തു

ദില്ലി: മറിയാമ്മ കോശി രാജിവെച്ചതിനെ തുടര്‍ന്ന് ഹോക്കി ഇന്ത്യയുടെ പ്രസിഡന്റായി രജീന്ദര്‍ സിങ്ങിനെ തെരഞ്ഞെടുത്തു. ഹോക്കി ഇന്ത്യയുടെ വൈസ് പ്രസിഡന്റായിരുന്നു രജീന്ദര്‍ സിങ്. ഹോക്കി ഇന്ത്യയുടെ മുന്‍ ട്രഷററും ഹോക്കി ജമ്മു കാശ്മീരിന്റെ ഇപ്പോഴത്തെ ട്രഷററും കൂടിയാണ് രജീന്ദര്‍ സിങ്.

2016 നവംബറിലാണ് മറിയാമ കോശിയെ ഹോക്കി ഇന്ത്യയുടെ പ്രസിഡന്റായി തെരഞ്ഞെടുത്തത്. നരീന്ദര്‍ ബത്ര ഇന്റര്‍ നാഷണല്‍ ഹോക്കി ഫെഡറേഷന്റെ പ്രസിഡന്റ് ആയി പോയപ്പോള്‍ മറിയാമ്മയെ ഹോക്കി ഇന്ത്യയുടെ പ്രസിഡന്റായി നിയമിക്കുകയായിരുന്നു. മുന്‍ സംസ്ഥാനതല ഹോക്കി താരമാണ് മലയാളികൂടിയായ മറിയാമ്മ കോശി.

hockey

2010-ല്‍ വിദ്യ സ്റ്റോക്സ് രാജിവെച്ചപ്പോള്‍ മറിയാമ്മ പ്രസിഡന്റിന്റെ താത്കാലിക ചുമതല വഹിച്ചിരുന്നു. തിരുവല്ല മല്ലപ്പള്ളി കീഴ്വായ്പൂര് വലിയമണ്ണില്‍ ചാക്കോയുടെ മകളാണ് മറിയാമ്മ. സംസ്ഥാനതലത്തില്‍ കേരളത്തിനായി കളിച്ചിട്ടുണ്ട്. സംസ്ഥാന വനിതാ ഹോക്കി അസോസിയേഷന്റെ മുന്‍ പ്രസിഡന്റ് കൂടിയായിരുന്നു അവര്‍. രണ്ടു പതിറ്റാണ്ടുകാലം ഹോക്കിയുടെ വിവിധ തലങ്ങളില്‍ സംഘാടകയായിരുന്ന മറിയാമ്മയ്ക്ക് ഹോക്കി ഇന്ത്യ നന്ദി അറിയിച്ചു. ഭാവി ജീവിതത്തില്‍ ആശംസകളും ഏകിയാണ് അവര്‍ മറിയാമ്മ കോശിയെ യാത്രയാക്കുന്നത്.

Story first published: Sunday, May 20, 2018, 8:31 [IST]
Other articles published on May 20, 2018
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+