വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

പഞ്ചാബിനും ജാര്‍ഖണ്ഡിനും ദേശീയ ജൂനിയര്‍ ഹോക്കി കിരീടം

By Rajesh Mc

ദില്ലി: പഞ്ചാബും, ജാര്‍ഖണ്ഡും ദേശീയ ജൂനിയര്‍ ഹോക്കി കിരീടം സ്വന്തമാക്കി. പഞ്ചാബ് പുരുഷ വിഭാഗത്തില്‍ ചാമ്പ്യന്മാരായപ്പോള്‍ വനിതാ വിഭാഗത്തില്‍ ജാര്‍ഖണ്ഡ് കിരീടം നേടി. ഞായറാഴ്ച നടന്ന ഫൈനലില്‍ വനിതാ വിഭാഗത്തിലും പുരുഷ വിഭാഗത്തിലും ഹരിയാണ 4-2 എന്ന സ്‌കോറിന് തോറ്റു.

പുരുഷന്മാരുടെ ഫൈനലില്‍ ഹരിയാണയാണ് ആദ്യ പകുതിയില്‍ ലീഡെടുത്തത്. മത്സരം ആരംഭിച്ച് 37-ാം മിനിറ്റ് ആകുമ്പോഴേക്കും ഹരിയാണ 2-0 എന്ന നിലയില്‍ ലീഡ് ചെയ്തിരുന്നു. എന്നാല്‍, രണ്ടാപകുതിയില്‍ നാലു ഗോളുകള്‍ തിരിച്ചടിച്ച് പഞ്ചാബ് ഹരിയാണയുടെ പ്രതീക്ഷകള്‍ തല്ലിക്കെടുത്തി. ഗഞ്ച്പൂര്‍-ഒഡിഷ ഒഡീഷയെ 6-1 എന്ന നിലയില്‍ തോല്‍പ്പിച്ച് വെങ്കലമെഡല്‍ നേടി.

hockey

വനിതാ വിഭാഗത്തിലും ഹരിയാണയാണ് ആദ്യം ലീഡ് നേടിയത്. പതിനേഴാം മിനിറ്റില്‍ ദീപിക ഹരിയാണയ്ക്കുവേണ്ടി സ്‌കോര്‍ ചെയ്തു. എന്നാല്‍ ജാര്‍ഖണ്ഡ് രണ്ടാം പകുതിയില്‍ 3 ഗോള്‍ നേടി 3-1 എന്ന നിലയില്‍ മുന്നിലെത്തി. 66-ാം മിനിറ്റില്‍ കാജല്‍ ഹരിയാണയ്ക്കുവേണ്ടി രണ്ടാം ഗോള്‍ നേടി. എന്നാല്‍ 67-ാം മിനിറ്റില്‍ ജാര്‍ഖണ്ഡ് നാലാം ഗോള്‍ നേടിയതോടെ കിരീടം ഉറപ്പിച്ചു. ഗഞ്ച്പൂര്‍-ഒഡിഷ ഉത്തര്‍ പ്രദേശിനെ 2-1 എന്ന നിലയില്‍ തോല്‍പ്പിച്ച് വെങ്കലമെഡല്‍ നേടി.

Story first published: Monday, May 7, 2018, 10:03 [IST]
Other articles published on May 7, 2018
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X