വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

പ്രോ കബഡി ലീഗ്; ഡല്‍ഹി മുംബൈ മത്സരം സമനിലയില്‍, ബെംഗളുരുവിന് തോല്‍വി

ഗ്രേറ്റര്‍ നോയ്ഡ: പ്രോ കബഡി ലീഗ് ഏഴാം സീസണ്‍ ഗ്രേറ്റര്‍ നോയ്ഡ ലെഗിലെ മത്സരത്തില്‍ ദബാംഗ് ഡല്‍ഹിയും യു മുംബയും സമനിലയില്‍ പിരിഞ്ഞു. മറ്റൊരു കളിയില്‍ നിലവിലെ ചാമ്പ്യന്മാരായ ബെംഗളുരു ബുള്‍സ് യുപി യോദ്ധയോട് തോറ്റു. തുടക്കം മുതല്‍ ഒപ്പത്തിനൊപ്പം മുന്നേറിയ ഡല്‍ഹിയും മുംബയും 37-37 എന്ന സ്‌കോറിനാണ് മത്സരം അവസാനിപ്പിച്ചത്. അതേസമയം, യുപി യോദ്ധ 45-33 എന്ന സ്‌കോറിന് ബെംഗളുരുവിനെ തോല്‍പ്പിച്ചു.

ഡല്‍ഹിക്കുവേണ്ടി നവീന്‍ കുമാര്‍ 12 പോയന്റുമായി ടോപ് സ്‌കോററായി. വിജയ് 5 ഉം ചന്ദ്രന്‍ രഞ്ജത്ത് 4 പോയന്റും നേടി. അഭിഷേക് സിങ് 10 പോയന്റുമായി മുംബയെ നയിച്ചപ്പോള്‍ അര്‍ജുന്‍ ദേശ്വാവാള്‍ 9ഉം ഫസല്‍ 6 പോയന്റുമായും മികച്ച പിന്തുണ നല്‍കി. രണ്ട് ടീമുകളും ലീഗിലെ മത്സരങ്ങളെല്ലാം പൂര്‍ത്തിയാക്കി. ഡല്‍ഹി ഒന്നാം സ്ഥാനം നിലനിര്‍ത്തിയപ്പോള്‍ മുംബൈ നാലാം സ്ഥാനം നേടി പ്ലേ ഓഫിലെത്തിയിട്ടുണ്ട്.

pkl

അഴിമതി ആരോപണം: മുന്‍ ആധ്യക്ഷന്‍ ടിസി മാത്യുവിനെ കെസിഎ പുറത്താക്കി അഴിമതി ആരോപണം: മുന്‍ ആധ്യക്ഷന്‍ ടിസി മാത്യുവിനെ കെസിഎ പുറത്താക്കി

ചാമ്പ്യന്മാര്‍ക്കെതിരെ യോദ്ധ ഗംഭീര പ്രകടനമാണ് നടത്തിയത്. ഇടവേളയ്ക്കുശേഷം പോയന്റ് നിലയില്‍ കുതിച്ചുകയറാന്‍ ആതിഥേയര്‍ക്ക് കഴിഞ്ഞു. ശ്രീകാന്ത് ജാധവ്, സുരേന്ദര്‍ ഗില്‍ എന്നിവര്‍ 9 പോയന്റുവീതം നേടി. അശു സിങ് 5 പോയന്റുമായി രണ്ടാം സ്ഥാനത്തെത്തി. ബെംഗളുരുവിനായി പവന്‍ കുമാര്‍ 13 പോയന്റ് നേടി. സുമിത് സിങ് 6ഉം മഹേന്ദര്‍ സിങ് 4ഉം പോയന്റും സ്വന്തമാക്കി.

Story first published: Saturday, October 12, 2019, 9:35 [IST]
Other articles published on Oct 12, 2019
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X