വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കോമണ്‍വെല്‍ത്തിലെ മോശം പ്രകടനം; ശ്രീജേഷ് വീണ്ടും ഇന്ത്യന്‍ ഹോക്കി ടീം ക്യാപ്റ്റന്‍

ദില്ലി: ഇന്ത്യന്‍ ദേശീയ ഹോക്കി ടീമിന്റെ ക്യാപ്റ്റനായി മലയാളി താരം പി ആര്‍ ശ്രീജേഷിനെ വീണ്ടും തെരഞ്ഞെടുത്തു. ഓസ്‌ട്രേലിയയിലെ ഗോള്‍ഡ് കോസ്റ്റില്‍ നടന്ന കോമണ്‍വെല്‍ത്ത് ഗെയിംസിലെ മോശം പ്രകടനത്തെ തുടര്‍ന്നാണ് നിലവിലെ ക്യാപ്റ്റന്‍ മന്‍പ്രീത് സിങ്ങിനെ മാറ്റി ശ്രീജേഷിനെ ക്യാപ്റ്റനാക്കിയത്.

പുരുഷ ടീമിന്റെ ക്യാപ്റ്റനായി ശ്രീജേഷിനേയും വനിതാ ടീമിന്റെ ക്യാപ്റ്റനായി റാണിയെയും ഈ വര്‍ഷം അവസാനം വരെ തെരഞ്ഞെടുത്തതായി ഹോക്കി ഇന്ത്യ അറിയിച്ചു. കഴിഞ്ഞ പന്ത്രണ്ട് വര്‍ഷത്തിനിടെ ആദ്യമായി ഇന്ത്യ കോമണ്‍വെല്‍ത്ത് ഗെയിംസില്‍ മെഡലില്ലാത്തെ മടങ്ങിയതാണ് ടീമില്‍ അഴിച്ചുപണി നടത്താന്‍ കാരണമായത്.

hockey

ടീമിന്റെ മുഖ്യകോച്ചിനെ മാറ്റുന്നത് സംബന്ധിച്ചും ആലോചനകള്‍ നടക്കുകയാണ്. പ്രധാന കളിക്കാരെ ഒഴിവാക്കി കോമണ്‍വെല്‍്ത്ത് ഗെയിംസിനെത്തിയ ടീമിന്റെ പ്രകടനം പ്രതീക്ഷയ്‌ക്കൊത്ത് ഉയരാത്തത് കോച്ചിങ്ങിലെ പോരായ്മയാണെന്നാണ് വിമര്‍ശനം.

ഗോള്‍കീപ്പറായ ശ്രീജേഷ് ഇത് രണ്ടാംതവണയാണ് ടീമിന്റെ ക്യാപ്റ്റനാകുന്നത്. 2016ലെ ചാമ്പ്യന്‍സ് ട്രോഫിയില്‍ ഇന്ത്യ ചരിത്രത്തിലാദ്യമായി വെള്ളി മെഡല്‍ നേടിയപ്പോള്‍ ശ്രീജേഷ് ആയിരുന്നു ക്യാപ്റ്റന്‍. 2016ലെ റിയോ ഒളിമ്പിക്‌സിലും ഇന്ത്യയുടെ ക്യാപ്റ്റനായിരുന്നു ഈ മലയാളി. എന്നാല്‍ 2017ലെ സുല്‍ത്താന്‍ അസ്ലാന്‍ഷാ കപ്പിനിടെ മുട്ടിന് പരിക്കേറ്റതോടെ ടീമില്‍ നിന്നും മാറി നില്‍ക്കേണ്ടതായിവന്നു. അടുത്തിടെ ടീമിലേക്ക് മടങ്ങിവന്ന ശ്രീജേഷിന് ഇത് അര്‍ഹിച്ച അംഗീകാരം കൂടിയാണ്.

കടുത്ത വെല്ലുവിളികളാണ് ഈ വര്‍ഷം ഇന്ത്യന്‍ ഹോക്കി ടീമിനെ കാത്തിരിക്കുന്നത്. ജൂണില്‍ ആരംഭിക്കുന്ന ചാമ്പ്യന്‍സ് ട്രോഫി, ഓഗസ്തിലെ ഏഷ്യന്‍ ഗെയിംസ്, ഒക്ടോബറില്‍ നടക്കുന്ന ഏഷ്യന്‍ ചാമ്പ്യന്‍സ് ട്രോഫി, നവംബറില്‍ ലോകകപ്പ് എന്നിങ്ങിനെ ശ്രീജേഷിനും ഇന്ത്യയ്ക്കും വളരെ നിര്‍ണായകമായ ടൂര്‍ണമന്റുകളാണ് വരാനിരിക്കുന്നത്.

Story first published: Saturday, April 28, 2018, 8:38 [IST]
Other articles published on Apr 28, 2018
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X