വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഹോക്കി ടീമിന് പണം തരുമോയെന്ന് ക്രിക്കറ്റ് ബോര്‍ഡിനോട് പാക്കിസ്ഥാന്‍; ലോകകപ്പ് അനിശ്ചിതത്വത്തില്‍

ഇസ്ലാമാബാദ്: ഇന്ത്യയില്‍ നടക്കാനിരിക്കുന്ന ഹോക്കി ലോകകപ്പില്‍ ടീമിനെ അയക്കാന്‍ പണമില്ലാതെ പാക്കിസ്ഥാന്‍ ഹോക്കി ഫെഡറേഷന്‍. ടീമിനായി ലോണ്‍ തരുമോയെന്ന് ഫെഡറേഷന്‍ പാക് ക്രിക്കറ്റ് ബോര്‍ഡിനോട് ചോദിച്ചെങ്കിലും അവര്‍ മുഖംതിരിക്കുകയായിരുന്നു. ഇതോടെ നവംബര്‍ 28 മുതല്‍ ഭുവനേശ്വറില്‍ നടക്കാനിരിക്കുന്ന ചാമ്പ്യന്‍ഷിപ്പില്‍ ടീം പങ്കെടുക്കുന്ന കാര്യം സംശയത്തിലായിരിക്കുകയാണ്.

പാക്കിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡിനോട് സാമ്പത്തിക സഹായം ചോദിച്ചിരുന്നതായി പാക് ഹോക്കി ടീം പരിശീലകന്‍ താഖ്വിര്‍ ദാറും, മാനേജര്‍ ഹസന്‍ സര്‍ദാറും സ്ഥിരീകരിച്ചിട്ടുണ്ട്. ആദ്യം നേരി കാണാമെന്നായിരുന്നു പിസിബി ചെയര്‍മാന്‍ എഹ്‌സാന്‍ മാനി അറിയിച്ചിരുന്നത്. പിന്നീട് ഫോണിലൂടെ സംസാരിച്ച് പണം നല്‍കാന്‍ ആവില്ലെന്ന് അറിയിച്ചതായും ഹോക്കി കോച്ച് വ്യക്തമാക്കി.

hockey754

നേരത്തെ ഹോക്കി ടീമിന് ക്രിക്കറ്റ് ബോര്‍ഡ് സാമ്പത്തിക സഹായം നല്‍കിയിരുന്നു. ഈ പണം തിരിച്ചു നല്‍കാത്തതിനെ തുടര്‍ന്നാണ് ഇപ്പോഴത്തെ തീരുമാനം. തങ്ങളെ സഹായിക്കാന്‍ പിസിബി ചെയര്‍മാന്‍ സര്‍ക്കാരിനോട് അഭ്യര്‍ഥിക്കും. സ്‌പോണ്‍സര്‍മാരുമായി സംസാരിക്കാമെന്ന് സമ്മതിച്ചിട്ടുമുണ്ട്. ഇന്ത്യയിലെ ലോകകപ്പില്‍ പങ്കെടുക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷയെന്നും താഖ്വിര്‍ ദാര്‍ പറഞ്ഞു.

ഒരാഴ്ചകൊണ്ട് സര്‍ക്കാര്‍ പണം അനുവദിച്ചില്ലെങ്കില്‍ പാക് ടീമിന് ലോകകപ്പില്‍ എത്താന്‍ കഴിഞ്ഞേക്കില്ല. ലോകകപ്പില്‍ പങ്കെടുക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ അത് പാക് ഹോക്കിക്ക് നാണക്കേടാണെന്നാണ് പരിശീലകന്റെ നിലപാട്. എന്തായാലും പാക് ടീമിന്റെ പരിശീലനം കഴിഞ്ഞദിവസം മുതല്‍ ആരംഭിച്ചിട്ടുണ്ട്. അടുത്തിടെ നടന്ന ഏഷ്യന്‍ ചാമ്പ്യന്‍സ് ട്രോഫിയില്‍ ഫൈനലിലെത്തിയ പാക്കിസ്ഥാന്‍ ഇന്ത്യയ്‌ക്കൊപ്പം കിരീടം പങ്കുവെച്ചിരുന്നു.

പാകിസ്താന്റെ ബോള്‍ട്ടിളക്കി ബോള്‍ട്ട്, കന്നി ഹാട്രിക്ക്... കിവീസിന് തകര്‍പ്പന്‍ ജയം പാകിസ്താന്റെ ബോള്‍ട്ടിളക്കി ബോള്‍ട്ട്, കന്നി ഹാട്രിക്ക്... കിവീസിന് തകര്‍പ്പന്‍ ജയം

Story first published: Thursday, November 8, 2018, 12:17 [IST]
Other articles published on Nov 8, 2018
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X