Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഹോക്കി ലോകകപ്പ്: പാകിസ്താന്‍ ടീം ഇന്ത്യയിലെത്തുമെന്ന് ഫെഡറേഷന്‍

ബെംഗളൂരു: ഈ വര്‍ഷം നടക്കുന്ന ലോകകപ്പ് ഹോക്കി മത്സരത്തില്‍ പങ്കെടുക്കാന്‍ പാകിസ്താന്‍ ടീം ഇന്ത്യയിലെത്തുമെന്ന് അന്താരാഷ്ട്ര ഹോക്കി ഫെഡറേഷന്‍(എഫ്‌ഐഎച്ച്) അറിയിച്ചു. നവംബര്‍ 18 മുതല്‍ ഡിസംബര്‍ 16 വരെ ഭുവനേശ്വറില്‍ നടക്കുന്ന മത്സരങ്ങളിലേക്ക് പാകിസ്താന്‍ നേരത്തെ തന്നെ യോഗ്യത നേടിയിട്ടുണ്ട്.

വിദേശകാര്യമന്ത്രാലയത്തിന്റെ അനുമതി കിട്ടിയിട്ടുണ്ട്. പാകിസ്താന് ഔദ്യോഗികമായ ക്ഷണം ഉടന്‍ നല്‍കും. കാരണം വിസ ഫോര്‍മാലിറ്റികളും മറ്റും പൂര്‍ത്തിയാക്കാന്‍ സമയം വേണം. അതേ സമയം, മറ്റേല്ലാ രാജ്യങ്ങള്‍ക്കും ഉള്ള മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പാകിസ്താനും പാലിക്കണം-ഫെഡറേഷന്‍ ചീഫ് നരിന്ദര്‍ ബത്ര അറിയിച്ചു.

Hockey

പാകിസ്താനും ഈ നീക്കത്തോട് പോസിറ്റീവായാണ് പ്രതികരിക്കുന്നത്. പാകിസ്താന്‍ ഹോക്കി ഫെഡറേഷന്‍ കളിക്കാര്‍ക്ക് വിസ ലഭിക്കുന്നതിനു വേണ്ടി ഇസ്ലാമാബാദിലെ ഇന്ത്യന്‍ ഹൈകമ്മീഷന്‍ ഓഫിസുമായി ബന്ധപ്പെട്ടിട്ടുണ്ട്.

ഇന്ത്യക്ക് ഏതെങ്കിലും ഒരു രാജ്യത്തെ പങ്കെടുപ്പിക്കാതിരിക്കാനോ ഏതെങ്കിലും രാജ്യത്തിന് ബഹിഷ്‌കരിക്കാനോ അവകാശമില്ല. ക്വാളിഫൈ ചെയ്ത 16 ടീമും കളിക്കാനെത്തണം. പരസ്പരബഹുമാനവും സൗഹൃദവും വളര്‍ത്തുന്നതിനുവേണ്ടിയാണ് കായിക വിനോദങ്ങള്‍-ബത്ര കൂട്ടിച്ചേര്‍ത്തു.

Story first published: Friday, February 16, 2018, 14:03 [IST]
Other articles published on Feb 16, 2018
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+