Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഒളിമ്പിക്‌സ് മോഹങ്ങള്‍ പൊലിഞ്ഞു, യോഗ്യത നേടാതെ പാക്കിസ്ഥാന്‍ ഹോക്കി ടീം

ആംസ്റ്റര്‍ഡാം: 2020 ടോക്കിയോ ഒളിമ്പിക്‌സിന് യോഗ്യത നേടാനാവാതെ പാക്കിസ്ഥാന്‍. ഞായറാഴ്ച്ച നടന്ന രണ്ടാം യോഗ്യതാ റൗണ്ട് മത്സരത്തില്‍ നെതര്‍ലണ്ടിനോട് തോറ്റു പാക് ടീം പുറത്തായി. ഒന്നിനെതിരെ ആറു ഗോളുകള്‍ക്കായിരുന്നു ടീമിന്റെ തോല്‍വി. ശനിയാഴ്ച്ച നടന്ന ആദ്യ യോഗ്യതാ റൗണ്ടില്‍ 4-4 എന്ന സമനില വഴങ്ങിയതിന് ശേഷമായിരുന്നു നെതര്‍ലണ്ടിന്റെ തിരിച്ചുവരവ്.

യോഗ്യതാ മത്സരം

പാക്കിസ്ഥാനെ ഇടംവലം ഞെരുക്കിയ നെതര്‍ലണ്ട് മുന്‍ ഒളിമ്പിക്‌സ് ജേതാക്കളെ നാണംകെടുത്തി. ഓറഞ്ചു പടയുടെ ആക്രമണത്തില്‍ പാക്കിസ്ഥാന് കളി മറന്നു. ഫലമോ നെതര്‍ണ്ട് - 6, പാക്കിസ്ഥാന്‍ - 1. രണ്ടു റൗണ്ടിലെയും അഗ്രഗേറ്റ് സ്‌കോര്‍ വിലയിരുത്തുമ്പോള്‍ 10-5 എന്ന നിലയ്ക്കാണ് നെതര്‍ലണ്ടിന്റെ ആധിപത്യം. ഇന്നലെ ആദ്യ പകുതിയില്‍ത്തന്നെ നാലു ഗോളുകടിച്ച നെതര്‍ലണ്ട് ജയിക്കണമെന്ന ഉറച്ച തീരുമാനത്തിലായിരുന്നു. മിങ്ക് വാന്‍ഡെര്‍് വീര്‍ഡന്‍, ബജോണ്‍ കെല്ലര്‍മാന്‍, മിര്‍ക്കോ പ്രൂയിസര്‍ എന്നിവര്‍ ഓറഞ്ച് പടയ്ക്കായി ഗോളുകള്‍ കണ്ടെത്തി.

മൂന്നാം പകുതിയില്‍ ടെറാന്‍സ് പീറ്ററും ജിപ് ജാന്‍സണും കൂടി ഒത്തുപിടിച്ചതോടെ പാക് വീഴ്ച്ച സമ്പൂര്‍ണമായി. 53 ആം മിനിറ്റില്‍ റിസ്‌വാന്‍ അലി മടക്കിയ ഒരു ഗോള്‍ മാത്രമാണ് പാക്കിസ്ഥാന് ആശ്വസിക്കാനുള്ള വക. പറഞ്ഞുവരുമ്പോള്‍ ഒളിമ്പിക്‌സ് ഹോക്കിയില്‍ മൂന്നുതവണ സ്വര്‍ണം കുറിച്ച ചരിത്രമുണ്ട് പാക്കിസ്ഥാന്. 1960, 1968, 1984 ഒളിമ്പിക്‌സുകളില്‍ പാക്കിസ്ഥാനായിരുന്നു ഹോക്കിയില്‍ സ്വര്‍ണം.

പാക്കിസ്ഥാൻ ടീം

പക്ഷെ തുടര്‍ന്നുള്ള വര്‍ഷങ്ങളില്‍ കളിമികവ് നിലനിര്‍ത്താന്‍ ടീമിനായില്ല. 1992 -ലെ ബാഴ്‌സലോണ ഒളിമ്പിക്‌സിലായിരുന്നു പാക്കിസ്ഥാന്‍ ഏറ്റവുമൊടുവില്‍ ഹോക്കിയില്‍ മെഡല്‍ നേടിയത്. അന്ന് അവര്‍ മൂന്നാമതെത്തി. 2012 -ന് ശേഷം ഇതുവരെ ഒളിമ്പിക്‌സ് യോഗ്യത നേടാന്‍ പാക് പടയ്ക്കായിട്ടില്ല.

Image Source: Facebook / FIH

Story first published: Monday, October 28, 2019, 15:19 [IST]
Other articles published on Oct 28, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+