ചാമ്പ്യന്‍സ് ട്രോഫി; പാക്കിസ്ഥാന്‍ മാപ്പു പറയണം, നിലപാട് കടുപ്പിച്ച് ഇന്ത്യന്‍ ഹോക്കി
ദില്ലി: 2014ലെ ചാമ്പ്യന്‍സ് ട്രോഫി ഹോക്കി ഫൈനലിനുശേഷമുണ്ടായ സംഭവത്തില്‍ പാക്കിസ്ഥാന്‍ ഹോക്കി ഫെഡറേഷന്‍ മാപ്പു പറയണമെന്ന് ഇന്ത്യ. വിഷയത്തില്‍ പാക്കിസ്ഥാന്‍ ക്ഷമ പറയാന്‍ തയ്യാറാകാത്തതോടെയാണ് ഹോക്കി ഇന്ത്യ കടുത്ത നിലപാടുമായി രംഗത്തെത്തിയിരിക്കുന്നത്. മാപ്പു പറയാത്ത പക്ഷം പാക്കിസ്ഥാനുമായി ഭാവിയില്‍ ഹോക്കി സീരീസ് കളിക്കില്ലെന്ന് ഇന്ത്യ വ്യക്തമാക്കി.
ഫൈനലില്‍ ഇന്ത്യയ്‌ക്കെതിരെ വിജയിച്ചശേഷം ജഴ്‌സിയൂരിയ പാക്കിസ്ഥാന്‍ ക്രിക്കറ്റ് താരങ്ങള്‍ ഇന്ത്യന്‍ കാണികള്‍ക്കുനേരെ അശ്ലീല ആഗ്യം കാട്ടിയത് ഇരു രാജ്യങ്ങള്‍ തമ്മിലുള്ള ഹോക്കി സൗഹൃദത്തിന് ഉലച്ചില്‍ തട്ടിയിരുന്നു. ഭുവനേശ്വരില്‍ അന്ന് നടന്ന സംഭവത്തിന്റെ പശ്ചാത്തലത്തില്‍ ജൂനിയര്‍ ഹോക്കി ലോകകപ്പിന് ഇന്ത്യയിലെത്താന്‍ പാക്കിസ്ഥാന്‍ വിസമ്മതിച്ചിരുന്നു.

അതേസമയം, പാക്കിസ്ഥാന്‍ നിശ്ചത സമയത്തിന് മുന്‍പായി വിസയ്ക്ക് അപേക്ഷിക്കാത്തതുകൊണ്ടാണ് അവര്‍ക്ക് ഇന്ത്യയിലെത്താന്‍ കഴിയാതിരുന്നതെന്നാണ് ഇന്ത്യന്‍ അധികൃതര്‍ വ്യക്തമാക്കുന്നത്. മത്സരത്തിന് 60 ദിവസം മുന്‍പ് വിസയ്ക്ക് അപേക്ഷിക്കണമെന്നാണ് അറിയിച്ചത്. എന്നാല്‍, പാക്കിസ്ഥാന്‍ അത് ചെയ്തില്ലെന്ന് ഇന്ത്യ വ്യക്തമാക്കി.
വിഷയത്തില്‍ ഇന്ത്യയെ കുറ്റപ്പെടുത്തുന്നത് പാക്കിസ്ഥാന്‍ അവസാനിപ്പിക്കണം. ചാമ്പ്യന്‍സ് ട്രോഫിക്ക് ശേഷം നടന്ന ലജ്ജാകരമായ പ്രവര്‍ത്തി ലോകം കണ്ടതാണ്. പാക്കിസ്ഥാന്‍ ക്ഷമാപണം നടത്തുകയാണ് വേണ്ടത്. മറിച്ച് സ്വന്തം പ്രശ്‌നം മറച്ചുവെച്ച് മറ്റുള്ളവരെ കുറ്റപ്പെടുത്തകയല്ലെന്നും ഇന്ത്യന്‍ ഹോക്കി അധികതര്‍ അറിയിച്ചു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications