വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

Olympics 2021: പൊരുതി വീണു ഇന്ത്യന്‍ പെണ്‍പട, ഹോക്കി സെമിയില്‍ അര്‍ജന്റീനയ്ക്ക് ജയം

ടോക്കിയോ: വനിതാ ഹോക്കിയില്‍ ഇന്ത്യയ്ക്ക് നിരാശ. ഒളിമ്പിക്‌സ് സെമി ഫൈനലില്‍ ലോക രണ്ടാം നമ്പര്‍ ടീമായ അര്‍ജന്റീനയ്ക്ക് എതിരെ ഇന്ത്യ പൊരുതിവീണു. ഒന്നിനെതിരെ രണ്ടു ഗോളുകള്‍ക്കാണ് അര്‍ജന്റീനയുടെ ജയം. അര്‍ജന്റീനയ്ക്കായി ടീം നായിക നോയല്‍ ബാരിയോനു രണ്ടു തവണ ഗോള്‍ കണ്ടെത്തി. ഗുര്‍ജിത്ത് കൗറാണ് ഇന്ത്യയുടെ ഗോള്‍ സ്‌കോറര്‍.

Olympics 2021: Womens Hockey - India Loses Against Argentina For 2-1

വിസില്‍ മുഴങ്ങിയതും ഗോളടിച്ചുകൊണ്ടാണ് ഇന്ത്യ തുടങ്ങിയത്. രണ്ടാം മിനിറ്റില്‍ ഗുര്‍ജിത്ത് കൗര്‍ ഇന്ത്യയെ മുന്നിലെത്തിച്ചു. ക്യാപ്റ്റന്‍ റാണി പാല്‍ നേടിയെടുത്ത പെനാല്‍റ്റി കോര്‍ണറിനെ നിമിഷ നേരത്തില്‍ കൃത്യതയോടെ വലയ്ക്കുള്ളില്‍ എത്തിക്കുകയായിരുന്നു ഗുര്‍ജിത്ത്. ഈ അവസരത്തില്‍ അര്‍ജന്റീനയുടെ ഗോള്‍ കീപ്പര്‍ ബെലന്‍ സൂസിക്ക് ഒന്നനങ്ങാന്‍ പോലും സാവകാശം ലഭിച്ചില്ല. ഗുര്‍ജിത്തിന്റെ ഡ്രാഗ് ഫ്‌ളിക്കില്‍ ലോക രണ്ടാം നമ്പര്‍ ടീമായ അര്‍ജന്റീന പ്രതിരോധത്തിലായ നിമിഷം. എന്നാല്‍ ഗോള്‍ വീണതോടെ അര്‍ജന്റീന ഉണര്‍ന്നു. ഇന്ത്യയുടെ പാതിയില്‍ തുടരെ പന്തുമായി കടന്നെത്തിയ അര്‍ജന്റീന നീലപ്പടയുടെ പ്രതിരോധത്തെ ഇടവേളകളില്‍ പരീക്ഷിച്ചു.

IND vs ENG: അശ്വിനെ ഒഴിവാക്കിയത് അബദ്ധം! ഉറപ്പായും വേണമായിരുന്നു- കാരണങ്ങളറിയാംIND vs ENG: അശ്വിനെ ഒഴിവാക്കിയത് അബദ്ധം! ഉറപ്പായും വേണമായിരുന്നു- കാരണങ്ങളറിയാം

രണ്ടാം ക്വാര്‍ട്ടറിലാണ് അര്‍ജന്റീനയുടെ തിരിച്ചുവരവ്. 18 ആം മിനിറ്റില്‍ ലഭിച്ച പെനാല്‍റ്റി കോര്‍ണറിനെ അര്‍ജന്റീന ലക്ഷ്യത്തിലെത്തിച്ചു. ടീം നായിക നോയല്‍ ബാരിയോനുവോയാണ് ഇന്ത്യയുടെ വലയ്ക്കുള്ളില്‍ പന്തിനെ അടിച്ചുകയറ്റിയതും. 21 ആം മിനിറ്റില്‍ വന്ദന കത്താരിയ വലതു വിങ്ങില്‍ നടത്തിയ അതിവേഗ മുന്നേറ്റം ഇന്ത്യയ്ക്ക് ഗോളവസരം ഒരുക്കി. എന്നാല്‍ സര്‍ക്കിളിനുള്ളില്‍ നിന്ന ലാല്‍റെംസിയാമിക്ക് പന്ത് വരുതിയില്‍ നിര്‍ത്താനായില്ല. 22 ആം മിനിറ്റില്‍ അര്‍ജന്റീനയുടെ മുന്നേറ്റ താരം ജൂലിയറ്റ ജാങ്കുനാസ് ഇന്ത്യന്‍ ക്യാംപില്‍ ആശങ്ക പടര്‍ത്തിയെങ്കിലും ക്ലോസ് റേഞ്ചില്‍ നിന്നും ഷോട്ട് തൊടുവിക്കാന്‍ താരത്തിന് സാധിച്ചില്ല.

IND vs ENG: 'പന്ത് റിവ്യു സിസ്റ്റം'- ഇതാണ് റിവ്യൂ, റിഷഭിനും കോലിക്കും കൈയടിച്ച് ഫാന്‍സ്IND vs ENG: 'പന്ത് റിവ്യു സിസ്റ്റം'- ഇതാണ് റിവ്യൂ, റിഷഭിനും കോലിക്കും കൈയടിച്ച് ഫാന്‍സ്

മൂന്നാം ക്വാര്‍ട്ടറിലാണ് അര്‍ജന്റീനയുടെ രണ്ടാം ഗോള്‍. ബാരിയോനുവോ തന്നെ ഇത്തവണയും ഗോള്‍വേട്ടക്കാരി. പെനാല്‍റ്റി കോര്‍ണറിലൂടെയാണ് അര്‍ജന്റീനയുടെ രണ്ടാം ഗോള്‍. തൊട്ടുപിന്നാലെ ഇന്ത്യയുടെ മുന്നേറ്റ താരം നേഹ ഗോയല്‍ ഗ്രീന്‍ കാര്‍ഡ് കണ്ടു ബെഞ്ചിലേക്ക് പോകുന്നതും ആരാധകര്‍ കണ്ടു. അനവസരത്തിലുള്ള ചലഞ്ചിനെ തുടര്‍ന്ന് താരം പിഴ നല്‍കിയത്. ഇതോടെ ഇന്ത്യന്‍ സംഘം പത്തായി ചുരുങ്ങി. മൂന്നാം ക്വാര്‍ട്ടറില്‍ അര്‍ജന്റീനയാണ് മേല്‍ക്കൈ നേടിയത്. ഇന്ത്യന്‍ പ്രതിരോധത്തെ അടിക്കടി സമ്മര്‍ദത്തിലാക്കാന്‍ അര്‍ജന്റൈന്‍ പടയ്ക്ക് സാധിച്ചു.

T20 World cup: ഇന്ത്യന്‍ ടീമിനെ തിരഞ്ഞെടുത്ത് മുന്‍ സെലക്ടര്‍, യുവ താരം പുറത്ത്!- സഞ്ജുവിന് 50/50T20 World cup: ഇന്ത്യന്‍ ടീമിനെ തിരഞ്ഞെടുത്ത് മുന്‍ സെലക്ടര്‍, യുവ താരം പുറത്ത്!- സഞ്ജുവിന് 50/50

നാലാം ക്വാര്‍ട്ടറില്‍ ഇന്ത്യയാണ് ആക്രമണങ്ങള്‍ക്ക് ചുക്കാന്‍ പിടിച്ചത്. 50 ആം മിനിറ്റില്‍ മോണിക്ക മാലിക്കുമായി ചേര്‍ന്ന് നവ്‌നീത് കൗര്‍ നടത്തിയ വണ്‍ ടൂ പാസ് സര്‍ക്കിളിലേക്ക് കടന്നത് എതിരാളികളുടെ ചങ്കിടിപ്പ് കൂട്ടി. പിന്നാലെ നവ്‌നീത് കൗര്‍ ഷോട്ട് പായിച്ചെങ്കിലും തലനാരിഴയ്ക്ക് പന്തില്‍ സ്റ്റിക്ക് തൊടുവിക്കാന്‍ ലാല്‍റെംസിയാമിക്ക് കഴിഞ്ഞില്ല. 52 ആം മിനിറ്റില്‍ മത്സരം വീണ്ടും കണ്ടു ഇന്ത്യയുടെ അത്യുഗ്രന്‍ മുന്നേറ്റം. ഗുര്‍ജിത്ത് കൗറിന്റെ മറ്റൊരു പെനാല്‍റ്റി കോര്‍ണര്‍. പക്ഷെ അര്‍ജന്റീന ഗോള്‍ കീപ്പര്‍ ബെലന്‍ സൂസി ഗോള്‍ പോസ്റ്റില്‍ വന്മതിലായി നിന്നത് ഇന്ത്യന്‍ പ്രതീക്ഷകള്‍ക്ക് തിരിച്ചടിയായി.

Story first published: Thursday, August 5, 2021, 8:36 [IST]
Other articles published on Aug 5, 2021
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X