For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

Olympics 2021: സ്യോര്‍ദ് മാരിന്‍ മറ്റൊരു 'കബീര്‍ ഖാന്‍', നേട്ടങ്ങള്‍ക്കിടെ പടിയിറക്കം

ടോക്കിയോ: ഇന്ത്യയില്‍ ഒരിക്കല്‍ക്കൂടി പ്രതാപകാലം വീണ്ടെടുക്കുകയാണ് ഹോക്കി. നടന്നുകൊണ്ടിരിക്കുന്ന ടോക്കിയോ ഒളിമ്പിക്‌സില്‍ പുരുഷ, വനിതാ ഹോക്കി ടീമുകള്‍ ഗംഭീര പ്രകടനമാണ് നടത്തിയത്. ജര്‍മനിക്കെതിരെ അത്യുജ്ജ്വല വിജയം കുറിച്ച് പുരുഷ സംഘം വെങ്കലം നേടിയപ്പോള്‍, മെഡലിന് തൊട്ടരികില്‍ വരെയെത്താന്‍ പെണ്‍പടയ്ക്കും സാധിച്ചു. വെള്ളിയാഴ്ച്ച ബ്രിട്ടണിനെതിരെ വിസ്മയക്കുതിപ്പ് നടത്തിയ റാണി റാംപാലിനും കൂട്ടര്‍ക്കും അവസാന ക്വാര്‍ട്ടറിലാണ് വെങ്കലം നഷ്ടമായത്.

Olympics 2021: Tokyo Olympics Was The Last Assignment, Says Indian Hockey Team Coach Sjoerd Marijne

രണ്ടാം ക്വാര്‍ട്ടറില്‍ രണ്ടു ഗോളുകള്‍ പിന്നില്‍ നിന്ന ഇന്ത്യ തുടരെ മൂന്നു ഗോളുകളടിച്ച് എതിരാളികളെ അമ്പരപ്പിക്കുന്നതിന് കായികലോകം സാക്ഷിയായി. ഇതേസമയം, അവസാന ക്വാര്‍ട്ടര്‍ ബ്രിട്ടണ്‍ കയ്യടക്കി; ഇന്ത്യ 3-4 എന്ന നിലയില്‍ പരാജയപ്പെടുകയും ചെയ്തു. എന്തായാലും ടോക്കിയോ പൂരം കൊടിയിറങ്ങുമ്പോള്‍ വനിതാ ഹോക്കിയില്‍ നാലാം സ്ഥാനത്ത് ഇന്ത്യ തലയുയര്‍ത്തി നില്‍ക്കുന്നുണ്ട്. ഇന്ത്യന്‍ പെണ്‍പടയുടെ നേട്ടത്തില്‍ പരിശീലകന്‍ സ്യോര്‍ദ് മാരിന്റെ സംഭാവനയും ചില്ലറയല്ല.

ഇന്ത്യയുടെ വനിതാ ഹോക്കി ടീം കയ്യടി വാങ്ങവെ പരിശീലകന്‍ മാരിന്‍ പതിയെ പടിയിറങ്ങാനുള്ള ഒരുക്കത്തിലാണ്. ഇന്ത്യന്‍ ടീമിനൊപ്പമുള്ള അവസാന അസൈന്‍മെന്റായിരുന്നു ടോക്കിയോ ഒളിമ്പിക്‌സെന്ന് സ്യോര്‍ദ് മാരിന്‍ വെള്ളിയാഴ്ച്ച വെളിപ്പെടുത്തി. 'ഇനിയിപ്പോള്‍ പ്രത്യേകിച്ച് പദ്ധതികളൊന്നുമില്ല. ഇന്ത്യന്‍ വനിതാ ടീമിനൊപ്പമുള്ള അവസാന മത്സരമായിരുന്നു ഇന്നത്തേത്. ജനേക്ക ഷോപ്പ്മാനായിരിക്കും ഇനി മുന്നോട്ടുള്ള കാര്യങ്ങള്‍ നിശ്ചയിക്കുക', വാര്‍ത്താസമ്മേളനത്തില്‍ മാരിന്‍ അറിയിച്ചു.

ഇന്ത്യന്‍ ടീമിലെ അനലിറ്റിക്കല്‍ പരിശീലകനാണ് ജനേക്ക ഷോപ്പ്മാന്‍. മാരിനും ഷോപ്പ്മാനുമായും കരാര്‍ പുതുക്കാനുള്ള താത്പര്യം സ്‌പോര്‍ട്‌സ് അതോറിറ്റി ഓഫ് ഇന്ത്യ (സായി) അറിയിച്ചിട്ടുണ്ട്. എന്നാല്‍ സ്വകാര്യ കാരണങ്ങള്‍ മുന്‍നിര്‍ത്തി കരാര്‍ പുതുക്കില്ലെന്ന നിലപാടിലാണ് മാരിന്‍. ഈ അവസരത്തില്‍ ഷോപ്പ്മാന്‍ വൈകാതെ ഇന്ത്യന്‍ വനിതാ ടീമിന്റെ മുഖ്യ പരിശീലകനായി ചുമതലയേല്‍ക്കുമെന്ന അഭ്യൂഹം ഇപ്പോള്‍ ശക്തമാണ്. 2017 -ലാണ് ഡച്ചുകാരനായ സ്യോര്‍ദ് മാരിന്‍ ഇന്ത്യന്‍ വനിതാ ടീമിന്റെ പരിശീലകനായി കടന്നുവരുന്നത്. എന്നാല്‍ ഇതേവര്‍ഷം പുരുഷ ഹോക്കി ടീമിന്റെയും ചുമതല ഇദ്ദേഹത്തിന് ലഭിച്ചു. 2018 -ലാണ് മാരിന്‍ വനിതാ ടീമിന്റെ മുഖ്യ പരിശീലകനായി വീണ്ടും ചുമതലയേല്‍ക്കുന്നത്.

രാജ്യാന്തര ഹോക്കിയില്‍ നെതര്‍ലാന്‍ഡ്‌സിനായി കളിച്ചിട്ടുള്ള മാരിന്‍, അണ്ടര്‍-21 വനിതാ ഹോക്കി ലോകകപ്പില്‍ ഡച്ച് ടീമിനെ കിരീടത്തിലെത്തിച്ച ചരിത്രം പറയുന്നുണ്ട്. 2015 -ല്‍ മാരിന്റെ കീഴില്‍ ഡച്ച് സീനിയര്‍ വനിതാ ടീം ഹോക്കി ലോക ലീഗ് സെമി ഫൈനലുവരെയും എത്തുകയുണ്ടായി. എന്തായാലും തിരിഞ്ഞുനോക്കുമ്പോള്‍ അടിയുറച്ച ഇന്ത്യന്‍ ടീമിനെ വാര്‍ത്തെടുത്തതിന് ശേഷമാണ് സ്യോര്‍ദ് മാരിന്റെ മടക്കം.

പറഞ്ഞുവരുമ്പോള്‍ ടോക്കിയോ ഒളിമ്പിക്‌സ് അവസാന നാളുകളിലേക്ക് എത്തുകയാണ്. ചൈനയാണ് മെഡല്‍ നേട്ടത്തില്‍ ഇത്തവണ മുന്നില്‍. 36 സ്വര്‍ണവും 26 വെള്ളിയും 17 വെങ്കലവും അടക്കം 79 മെഡലുകളുണ്ട് ചൈനയ്ക്ക്. രണ്ടാം സ്ഥാനത്ത് അമേരിക്കയാണ്. 31 സ്വര്‍ണ മെഡല്‍ നേട്ടം കുറിക്കാന്‍ അമേരിക്കയ്ക്ക് സാധിച്ചു. 35 വെള്ളിയും 31 വെങ്കലവും ഉള്‍പ്പെടെ മൊത്തം 97 മെഡലുകള്‍ അമേരിക്കയുടെ അക്കൗണ്ടിലുണ്ട്. 11 സ്വര്‍ണവും 19 വീതം വെള്ളിയും വെങ്കലവുമായി ജപ്പാനാണ് മൂന്നാം സ്ഥാനത്ത്. മെഡല്‍ പട്ടികയില്‍ ഇന്ത്യ 66 ആം സ്ഥാനത്ത് തുടരുന്നു. നിലവില്‍ 2 വെള്ളിയും മൂന്നു വെങ്കലവും ഉള്‍പ്പെടെ അഞ്ച് മെഡലുകള്‍ ടോക്കിയോ ഒളിമ്പിക്‌സില്‍ ഇന്ത്യ കരസ്ഥമാക്കി.

Story first published: Saturday, August 7, 2021, 23:32 [IST]
Other articles published on Aug 7, 2021
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+