വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

Olympics 2021: തടുത്തത് എട്ടു പെനല്‍റ്റി കോര്‍ണറുകള്‍! പുതിയ വന്‍മതില്‍ ഇതുതന്നെ- സവിതയ്ക്കു കൈയടി

ഓസ്‌ട്രേലിയയെ 1-0നു ഇന്ത്യ തോല്‍പ്പിക്കുകയായിരുന്നു

1

ഒളിംപിക്‌സ് വനിതാ ഹോക്കിയില്‍ ചരിത്രത്തില്‍ ആദ്യമായി ഇന്ത്യന്‍ വനിതാ ടീം സെമി ഫൈനലിലേക്കു മുന്നേറുമ്പോള്‍ രണ്ടു പേരോടാണ് നമ്മള്‍ ഏറ്റവുമധികം കടപ്പെട്ടിരിക്കുന്നത്. ഒന്ന് വിജയഗോള്‍ നേടിയ ഗുര്‍ജീത് സിങാണെങ്കില്‍ മറ്റൊന്നു ഗോള്‍കീപ്പറും വൈസ് ക്യാപ്റ്റനുമായ സവിത പുനിയയാണ്. കരുത്തരായ ഓസീസിനെ ഞെട്ടിക്കുന്നതില്‍ നിര്‍ണായക പങ്കുവഹിച്ചത് സവിത തന്നെയാണെന്നു നിസംശയം പറയാം. കാരണം ഗോള്‍മുഖത്ത് വന്‍മതില്‍ തീര്‍ത്ത സവിതയ്ക്കു മുന്നില്‍ ഓസീസ് താരങ്ങള്‍ ലക്ഷ്യം നേടാനാവാതെ മുട്ടുമടക്കുകയായിരുന്നു.

ഇന്ത്യയുടെ പുതിയ വിന്‍മതിലെന്നാണ് മല്‍സരശേഷം സവിതയെ ആരാധകര്‍ വിശേഷിപ്പിക്കുന്നത്. മല്‍സരത്തില്‍ ഓസീസിന്റെ എട്ടു പെനല്‍റ്റി കോര്‍ണറുകളാണ് സവിത വിഫലമാക്കിയത്. അവരുടെ അവിശ്വസനീയ സേവുകള്‍ ഇല്ലായിരുന്നെങ്കില്‍ ഇന്ത്യ വലിയ മാര്‍ജിനില്‍ ഈ മല്‍സരത്തില്‍ തോല്‍ക്കുമായിരുന്നു. പക്ഷെ ഗോള്‍മുഖത്ത് പാറപോലെ നിലയുറപ്പിച്ച സവിത ഓസീസിന്റെ ആക്രമണങ്ങളെയെല്ലാം സമര്‍ഥമായി തടുത്തുനിര്‍ത്തി ഇന്ത്യയെ രക്ഷിക്കുകയായിരുന്നു.

IND vs ENG: ഇംഗ്ലണ്ടിനെതിരേ കൂടുതല്‍ ടെസ്റ്റ് വിക്കറ്റ്, ഇന്ത്യയുടെ ടോപ് ത്രീ ഇതാ, തലപ്പത്ത് സ്പിന്നര്‍

IND vs ENG: മൂന്ന് കാര്യങ്ങളില്‍ ഇന്ത്യക്ക് ആശങ്ക, എങ്ങനെ പരിഹാരം കാണും? കോലി വിയര്‍ക്കും

സവിതയുടെ കരിയറിലെ രണ്ടാമത്തെ ഒളിംപിക്‌സ് കൂടിയാണിത്. റിയോയിലെ കഴിഞ്ഞ ഗെയിംസിലും ടീമിന്റെ ഗോള്‍വല കാത്തത് സവിതയായിരുന്നു. 36 വര്‍ഷങ്ങള്‍ക്കു ശേഷം ഇന്ത്യന്‍ വനിതാ ഹോക്കി ടീം മല്‍സരിച്ച ഗെയിംസ് കൂടിയായിരുന്നു ഇത്. പക്ഷെ അന്നു ഇന്ത്യ ഗ്രൂപ്പുഘട്ടത്തില്‍ തന്നെ തോറ്റു മടങ്ങുകയായിരുന്നു. നാലു മല്‍സരങ്ങളില്‍ പരാജയപ്പെട്ട പെണ്‍പടയ്ക്കു ജപ്പാനെതിരായ സമനില മാത്രമായിരുന്നു ആശ്വസിക്കാനുണ്ടായിരുന്നത്.

റിയോയില്‍ ഗ്രൂപ്പുഘട്ടത്തിലായിരുന്നു ഇന്ത്യയും ഓസ്‌ട്രേലിയയും മുഖാമുഖം വന്നത്. അന്നു ഒന്നിനെതിരേ ആറു ഗോളുകള്‍ക്കു ഓസീസ് ഇന്ത്യയെ മുക്കുകയും ചെയ്തിരുന്നു. ഈ നാണക്കേടിനു ഇത്തവണ ക്വാര്‍ട്ടര്‍ ഫൈനലില്‍ മധുരപ്രതികാരം നടത്തിയിരിക്കുകയാണ് ഇന്ത്യന്‍ ടീം. റിയോയില്‍ നമ്മുടെ ടീമിന്റെ പ്രകടനം നല്ലതായിരുന്നില്ല. വലിയ വേദിയില്‍ മല്‍സരിക്കാത്തതിന്റെ അനുഭവസമ്പത്ത് ടീമിനു തിരിച്ചടിയായിരുന്നു. മാത്രമല്ല വലിയൊരു ഇടവേളയ്ക്കു ശേഷം ഒളിംപിക്‌സില്‍ മല്‍സരിച്ചതിന്റെ ആവേശം ഞങ്ങളുടെ പ്രകടനത്തെ ബാധിക്കുകയും ചെയ്തിരുന്നതായി ടോക്കിയോ ഒളിംപിക്‌സിനു വേണ്ടി യാത്ര തിരിക്കുന്നതിനു മുമ്പ് സവിത പറഞ്ഞിരുന്നു.

റിയോ കഴിഞ്ഞ അധ്യായമാണ്, ടോക്കിയോയില്‍ നിന്നും ഇത്തവണ മെഡലുമായി മടങ്ങുകയാണ് ഞങ്ങളുടെ ലക്ഷ്യം. ഈ ടീം അതിരറ്റ ആത്മവിശ്വാസത്തിലാണ്, തങ്ങളുടേതായ ദിവസം ഏതു വമ്പന്‍മാരെയും കീഴടക്കാന്‍ ഈ ടീമിനു സാധിക്കുകയും ചെയ്യും. ഞങ്ങള്‍ക്കു ആരെയും ഭയമില്ലെന്നും സവിത വ്യക്തമാക്കിയിരുന്നു.

Story first published: Thursday, August 26, 2021, 12:30 [IST]
Other articles published on Aug 26, 2021
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X