Olympics 2021: കുടുംബമേ ക്ഷമിക്കൂ, ഞാന്‍ പിന്നീട് വീണ്ടും വരാം- വിജയത്തില്‍ മതിമറന്ന് കോച്ച്

ടോക്കിയോ ഒളിംപിക്‌സില്‍ ചരിത്രനേട്ടം കൊയ്തതിന്റെ ആഘോഷത്തിലാണ് ഇന്ത്യന്‍ വനിതാ ഹോക്കി ടീം. ചരിത്രത്തില്‍ ആദ്യമായി ഇന്ത്യ സെമി ഫൈനലിലേക്കു യോഗ്യത നേടിയിരിക്കുകയാണ്. ഫേവറിറ്റുകളിലൊന്നും ലോക രണ്ടാം നമ്പര്‍ ടീമുമായ ഓസ്‌ട്രേലിയയെ ഞെട്ടിച്ചായിരുന്നു ഇന്ത്യ അവസാന നാലിലേക്കു മുന്നേറിയത്. ഏകപക്ഷീയമായ ഒരു ഗോളിനായിരുന്നു ഇന്ത്യന്‍ വിജയം. ടീമിന്റെ വിജയത്തില്‍ അതീവ സന്തോഷം പ്രകടിപ്പിച്ചിരിക്കുകയാണ് വനിതാ കോച്ച് സ്യോര്‍ദ് മറീന്‍.

കുടുംബമേ ക്ഷമിക്കൂ, ഞാന്‍ പിന്നീട് വീണ്ടും വരാമെന്നായിരുന്നു ഇന്ത്യന്‍ താരങ്ങള്‍ക്കൊപ്പം ടീം ബസില്‍ നിന്നുള്ള സെല്‍ഫിയോടൊപ്പം മറീന്‍ ട്വിറ്ററില്‍ കുറിച്ചത്. വരാനിരിക്കുന്ന സെമി ഫൈനലിനുള്ള തയ്യാറെടുപ്പുകള്‍ എന്തൊക്കെയാണെന്നുള്ള ചോദ്യത്തിനു ഡച്ചുകാരനായ മറീന്റെ മറുപടി അവര്‍ ഈ വിജയം ആസ്വദിക്കട്ടെ, ഈ മുഹൂര്‍ത്തം ആസ്വദിക്കട്ടെയെന്നായിരുന്നു. ഇന്ത്യയുടെ ഇതുവരെയുള്ള മറ്റൊരു കോച്ചിനും അവകാശപ്പെടാനില്ലാത്ത നേട്ടം കൈവരിക്കാനായതിന്റെ അഭിമാനത്തിലാണ് മറീന്‍. ആദ്യത്തെ മൂന്നു മല്‍സരങ്ങളിലും പരാജയപ്പെട്ട ശേഷം ആത്മവിശ്വാസം നല്‍കുന്ന ഒരു സിനിമ ഞങ്ങള്‍ കണ്ടിരുന്നു. ഇതു മാനസികമായി താരങ്ങള്‍ക്കു പ്രചോദനം നല്‍കുകയും ചെയ്തു. സ്വയം വിശ്വസിക്കുകയും, ഒപ്പം സ്വപ്‌നങ്ങളില്‍ വിശ്വസിക്കുകയും ചെയ്തതാണ് ടീമിന്റെ വിധി മാറ്റിയതെന്നും സെമി ഫൈനലിലത്തിയതിനെക്കുറിച്ച് മറീന്‍ വിശദമാക്കി.

മൂന്നു തവണ ചാംപ്യന്‍മാരായ ഓസ്‌ട്രേലിയക്കെതിരേ കളിയുടെ രണ്ടാമത്തെ ക്വാര്‍ട്ടറിലായിരുന്നു മല്‍സരവിധി നിര്‍ണയിച്ച ഇന്ത്യയുടെ വിജയഗോള്‍. പെനല്‍റ്റി കോര്‍ണറില്‍ നിന്നായിരുന്നു ഗുര്‍ജീത് കൗര്‍ ഇന്ത്യക്കു വേണ്ടി സ്‌കോര്‍ ചെയ്തത്. ഒളിംപിക്‌സില്‍ താരത്തിന്റെ കന്നി ഗോള്‍ കൂടിയായിരുന്നു ഇത്.

IND vs ENG: ഇംഗ്ലണ്ടിനെതിരേ കൂടുതല്‍ ടെസ്റ്റ് വിക്കറ്റ്, ഇന്ത്യയുടെ ടോപ് ത്രീ ഇതാ, തലപ്പത്ത് സ്പിന്നര്‍

IND vs ENG:'ഇംഗ്ലണ്ടിനെ വീഴ്ത്തും, ഇന്ത്യ ടെസ്റ്റ് പരമ്പര നേടും', വെറുതെ പറയുന്നതല്ല, മൂന്ന് കാരണങ്ങളിതാ

ഹോക്കിയില്‍ ഇന്ത്യയുടെ തുടക്കം മോശമായിരുന്നു. നോക്കൗട്ട് റൗണ്ടില്‍പ്പോലും ടീം എത്തുമോയെന്ന കാര്യം സംശയമായിരുന്നു. ലോക ഒന്നാംനമ്പര്‍ ടീമായ നെതര്‍ലാന്‍ഡ്‌സിനോടു 1-5ന്റെ വന്‍ തോല്‍വിയോടെയായിരുന്നു ഇന്ത്യയുടെ തുടക്കം. രണ്ടാമത്തെ മല്‍സരത്തില്‍ ജര്‍മനിയോടു 0-2ന് പരാജയപ്പെട്ട ഇന്ത്യ അടുത്ത കളിയില്‍ ഗ്രേറ്റ് ബ്രിട്ടനോടു 1-4നും തകര്‍ന്നു. ജര്‍മനി, ബ്രിട്ടന്‍ എന്നിവര്‍ക്കെതിരേ ഇന്ത്യയുടെ പ്രകടനം മികച്ചതായിരുന്നു. പക്ഷെ ഇവ ഗോളുകളാക്കി മാറ്റാന്‍ കഴിഞ്ഞില്ല.

പുറത്താവലിന്റെ വക്കിലായിരുന്നു ഇന്ത്യ പൂളിലെ അവസാനത്തെ രണ്ടു മല്‍സരങ്ങളും ജയിച്ചായിരുന്നു ക്വാര്‍ട്ടറിലേക്കു ടിക്കറ്റെടുത്തത്. അയര്‍ലാന്‍ഡിനെ 1-0നു തോല്‍പ്പിച്ച് പ്രതീക്ഷകള്‍ നിലനിര്‍ത്തിയ റാണി രാംപാലിന്റെ ടീം അടുത്ത കളിയില്‍ സൗത്താഫ്രിക്കയെ മൂന്നിനെതിരേ നാലു ഗോളുകള്‍ക്കും തകര്‍ത്തുവിടുകയായിരുന്നു. ഇതോടെയായിരു ഇന്ത്യ ക്വാര്‍ട്ടറില്‍ ബെര്‍ത്തുറപ്പിച്ചത്.

ക്വാര്‍ട്ടര്‍ ഫൈനലില്‍ ഓസ്‌ട്രേലിയയുമായി ഏറ്റുമുട്ടുമ്പോള്‍ ഇന്ത്യക്കു ആരും തന്നെ വിജയസാധ്യത കല്‍പ്പിച്ചിരുന്നില്ല. പക്ഷെ എല്ലാ പ്രവചനങ്ങളും ഇന്ത്യ പിന്നീട് തെറ്റിക്കുന്നതാണ് കണ്ടത്. വീറുറ്റ പ്രകടനത്തിലൂടെ ഓസീസിനെ അവര്‍ സ്തബ്ധരാക്കുകയും ചെയ്തു. മല്‍സരം അവസാനിച്ചപ്പോള്‍ ഇന്ത്യന്‍ താരങ്ങളുടെ വികാരം അണപൊട്ടിയൊഴുകി. അലറി വിളിച്ചും, ആലംഗിനം ചെയ്തും, താരങ്ങള്‍ ആനന്ധാശ്രു പൊഴിക്കുന്നത് കാണാമായിരുന്നു. ഇവരുടെ ആഘോഷത്തില്‍ പങ്കുചേര്‍ന്ന കോച്ച് മറീനും ആഹ്ലാദം നിയന്ത്രിക്കാന്‍ പാടുപെട്ടു.

ഇന്ത്യന്‍ ഹോക്കിയിലെ ഏറ്റവും വലിയ മുഹൂര്‍ത്തമെന്നായിരുന്നു ചരിത്ര വിജയത്തിനു ശേഷം ക്യാപ്റ്റന്‍ റാണി രാംപാലിന്റെ പ്രതികരണം. നമ്മുടെ പുരുഷ, വനിതാ ടീമുകള്‍ സെമി ഫൈനലിലെത്തിയിരിക്കുന്നു. ടീമിനെക്കുറിച്ച് എനിക്ക് ഏറെ അഭിമാനമുണ്ട്. നമ്മുടെ കഴിവിന്റെ പരമാവധി നല്‍കാമെന്നായിരുന്നു മല്‍സരത്തിനു മുമ്പ് ഞങ്ങള്‍ പറഞ്ഞത്, അതു തന്നെ തങ്ങള്‍ ചെയ്തതായും റാണി കൂട്ടിച്ചേര്‍ത്തു.

For Quick Alerts
ALLOW NOTIFICATIONS
For Daily Alerts
Story first published: Monday, August 2, 2021, 14:05 [IST]
Other articles published on Aug 2, 2021
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X