Olympics 2021: ഹോക്കി സ്റ്റിക്ക് കൊണ്ട് തലക്കടിച്ചു; കയ്യാങ്കളി, അര്‍ജന്റീന താരത്തിന് സസ്‌പെന്‍ഷന്‍
ടോക്കിയോ ഒളിംപിക്‌സ് ഹോക്കി മത്സരത്തിനിടെ അര്‍ജന്റീന താരം സ്റ്റിക്ക് കൊണ്ട് സ്പാനിഷ് താരത്തിന്റെ തലക്കടിച്ചു. ഇതെ തുടര്‍ന്ന് ഇരു ടീമിലെയും താരങ്ങള്‍ തമ്മിലുള്ള കയ്യാങ്കളിയും നടന്നു. അര്‍ജന്റീനയും സ്‌പെയിനും തമ്മിലുള്ള പുരുഷ വിഭാഗം ഹോക്കി മത്സരത്തിനിടെയാണ് നാടകീയ സംഭവങ്ങള്‍ നടന്നത്. ടോക്കിയോ ഒളിംപിക്‌സിന്റെ ഞെട്ടിക്കുന്ന നിമിഷങ്ങളായിരുന്നു ഗ്രൗണ്ടില്‍ കണ്ടത്.
അര്‍ജന്റീനയും സ്‌പെയിനും തമ്മിലുള്ള വാശിയേറിയ പോരാട്ടം 1-1ന് പിരിഞ്ഞപ്പോള്‍ ഗ്രൗണ്ടില്‍ നടന്ന സംഭവങ്ങള്‍ ടോക്കിയോ 2020 ഒളിംപിക്‌സിലെ ഞെട്ടിക്കുന്ന നിമിഷങ്ങളായി മാറുകയും ചെയ്തു. അര്‍ജന്റീന താരം ലൂക്കാസ് റോസിയാണ് ഒരു പ്രകോപനവും കൂടാതെ സ്‌പെയിനിന്റെ ഡേവിഡ് അലഗ്രെയുടെ തലക്കടിച്ചത്. മത്സരം സമനിലയില്‍ പിരിഞ്ഞതിനു പിന്നാലെ റോസി അലഗ്രെയെ സമിപിക്കുകയായിരുന്നു. പിന്നാലെ ഒരു പ്രകോപനവുമില്ലാതെ അര്‍ജന്റീനന്‍ താരം അലഗ്രെയുടെ തലക്ക് ഹോക്കി സ്റ്റിക്ക് കൊണ്ട് അടിക്കുകയായിരുന്നു.

ഇതോടെ ഇരു ടീമിലെയും താരങ്ങള്‍ തമ്മില്‍ കയ്യാങ്കളിയിലേക്കെത്തി. അത് പോര്‍വിളിയിലേക്കും മാറി. ഇരുവശത്തുംനിന്നും ഓടിക്കൂടിയ സംഘാടകര്‍ ഡ്രസ്സിങ് റൂമിലേക്ക് തിരിച്ചയക്കുന്നത് വരെ റോസി പ്രകോപനം തുടര്‍ന്നു. സംഭവത്തെ തുടര്‍ന്ന് അര്‍ജന്റീനന്‍ താരം ലുക്കാസ് റോസിയെ ഒരു മത്സരത്തില്‍ നിന്ന് വിലക്കി. ഇതോടെ ഒളിംപിക്‌സ് ആതിഥേയരായ ജപ്പാനെതിരെ നടക്കുന്ന അടുത്ത മത്സരം റോസിക്ക് നഷ്ടമാവും.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications