For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

എതിരാളികളുടെ ഏതു പ്രതിരോധവും ഭേദിക്കും; ഹോക്കിയില്‍ മെഡല്‍ പ്രതീക്ഷയുമായി ഇന്ത്യ

ടോക്കിയോ: ഒളിമ്പിക്‌സിന് മുന്നോടിയായി ഇന്ത്യന്‍ ഹോക്കി സംഘം പൂര്‍ണ വിശ്വാസത്തിലാണ്, ഇക്കുറി മികച്ച പ്രകടനം പുറത്തെടുക്കും. എതിരാളികളുടെ ഏതു പ്രതിരോധവും തകര്‍ക്കാന്‍ ഇന്ത്യയ്ക്ക് കഴിയുമെന്ന് ഒളിമ്പിക്‌സിന് മുന്നോടിയായി ടീമിലെ സ്‌ട്രൈക്കര്‍ മന്ദീപ് സിങ് വ്യാഴാഴ്ച്ച അറിയിച്ചു. 2013 -ല്‍ സീനിയര്‍ ടീമില്‍ അരങ്ങേറ്റം കുറിച്ച മന്ദീപ് സിങ്ങാണ് ഇപ്പോള്‍ ഇന്ത്യന്‍ ഹോക്കി ടീമിലെ ഏറ്റവും പരിചയസമ്പന്നനായ താരം.

'എനിക്ക് മേല്‍ വലിയ സമ്മര്‍ദ്ദമില്ല. ടീമിലെ താരങ്ങളില്‍ നിന്നും വലിയ പിന്തുണയാണ് ലഭിക്കുന്നത്. കളത്തില്‍ മികവാര്‍ന്ന തരത്തില്‍ ആശയം കൈമാറാന്‍ ടീമിന് സാധിക്കുന്നുണ്ട്. അതുകൊണ്ട് എതിരാളികളുടെ ഏതു പ്രതിരോധവും ഭേദിക്കാന്‍ ഇന്ത്യയ്ക്ക് കഴിയും', ജലന്ദറില്‍ നിന്നുള്ള 26 -കാരനായ മന്ദീപ് പറയുന്നു. ഇന്ത്യയ്ക്കായി 150 -ല്‍പ്പരം രാജ്യാന്തര മത്സരങ്ങള്‍ കളിച്ച താരമാണ് ഇദ്ദേഹം. ഇതേസമയം, മന്ദീപിന്റെ ആദ്യ ഒളിമ്പിക്‌സാണ് ടോക്കിയോയിലേത്.

Olympics 2021: India Can Break Any Defense In Hockey, Says Striker Mandeep Singh Ahead Of First Game On Saturday

ഒളിമ്പിക്‌സിന് തിരിക്കും മുന്‍പ് കഴിഞ്ഞ ഒന്നരവര്‍ഷം ബെംഗളൂരുവിലെ സായി (സ്‌പോര്‍ട്‌സ് അതോറിറ്റി ഓഫ് ഇന്ത്യ) കേന്ദ്രത്തില്‍ പരിശീലനം നടത്തിവരികയായിരുന്നു മന്ദീപ് സിങ്. ഹോക്കിയില്‍ മറ്റേതു രാജ്യത്തെക്കാളും മികച്ച പ്രകടനം പുറത്തെടുക്കാന്‍ ഇന്ത്യയ്ക്ക് കഴിയുമെന്ന ഉറച്ച വിശ്വാസം താരത്തിനുണ്ട്. ടോക്കിയോയിലെ അനുഭവങ്ങളെ കുറിച്ചും മന്ദീപ് സിങ് വിവരിക്കുന്നുണ്ട്. എല്ലാ ദിവസവും രാവിലെ താരങ്ങള്‍ക്ക് കോവിഡ് പരിശോധന നടക്കാറുണ്ട്. വൈകുന്നേരത്തോടെ പരിശോധനാഫലവും ലഭിക്കാറുണ്ടെന്ന് താരം അറിയിക്കുന്നു.

ഗെയിംസ് വില്ലേജിലും മികവാര്‍ന്ന ക്രമീകരണങ്ങളാണ് സംഘാടകര്‍ ഒരുക്കിയിട്ടുള്ളത്. കോവിഡ് ചട്ടങ്ങള്‍ കര്‍ശനമായും പാലിക്കപ്പെടുന്നു. ഗെയിംസ് വില്ലേജിലെ ഭക്ഷണവും രുചികരമാണ്. എല്ലാ ദിവസവും ഇന്ത്യന്‍ വിഭവങ്ങള്‍ ലഭിക്കും. ആദ്യ മത്സരത്തിന് മുന്‍പ് കായികപരമായും മാനസികപരമായും തയ്യാറെടുക്കുന്നതിന് സപ്പോര്‍ട്ട് സ്റ്റാഫ് എല്ലാ സഹായങ്ങളും ചെയ്യുന്നുണ്ട്, മന്ദീപ് സിങ് പറയുന്നു. ശനിയാഴ്ച്ചയാണ് ഹോക്കിയില്‍ ഇന്ത്യയുടെ ആദ്യ മത്സരം. എതിരാളികള്‍ ന്യൂസിലാന്‍ഡാണ്.

നിലവില്‍ ലോകത്തെ നാലാം നമ്പര്‍ ഹോക്കി ടീമാണ് ഇന്ത്യ. ഇതേസമയം, കഴിഞ്ഞ നാലു ഒളിമ്പിക്‌സിലും മെഡല്‍ ചൂടാന്‍ ഇന്ത്യയ്ക്ക് സാധിച്ചിട്ടില്ല. 1980 -ലെ മോസ്‌കോ ഒളിമ്പിക്‌സിലാണ് ഇന്ത്യന്‍ ഹോക്കി ടീം അവസാനമായി സ്വര്‍ണം ജയിച്ചത്.

Story first published: Thursday, July 22, 2021, 21:33 [IST]
Other articles published on Jul 22, 2021
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+