വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഒളിമ്പിക്‌സ് 2021: ഹോക്കിയില്‍ ഇന്ത്യയ്ക്ക് ഗംഭീരത്തുടക്കം; ന്യൂസിലാന്‍ഡിനെ തകര്‍ത്തു

ടോക്കിയോ: ഒളിമ്പിക്‌സ് രണ്ടാം ദിനം ഹോക്കിയില്‍ ഇന്ത്യയ്ക്ക് ഗംഭീര തുടക്കം. പൂള്‍ എ മത്സരത്തില്‍ എതിരാളികളായ ന്യൂസിലാന്‍ഡിനെ രണ്ടിനെതിരെ മൂന്നു ഗോളുകള്‍ക്ക് ഇന്ത്യന്‍ സംഘം കീഴടക്കി. ഇന്ത്യയ്ക്കായി രൂപീന്ദര്‍ പാല്‍ (10'), ഹര്‍മന്‍പ്രീത് സിങ് (26', 33') എന്നിവര്‍ ഗോള്‍ കണ്ടെത്തി. കെയ്ന്‍ റസ്സലും (6') സ്റ്റീഫന്‍ ജെന്നസുമാണ് (43') ന്യൂസിലാന്‍ഡിന്റെ ഗോള്‍ സ്‌കോറര്‍മാര്‍.

India beats New Zealand in hockey 3-2 thanks to Captain Sreejish's heroics

പന്തടക്കത്തില്‍ അപ്രമാദിത്വം പുലര്‍ത്തിയെങ്കിലും പെനാല്‍റ്റി കോര്‍ണറുകള്‍ എടുക്കുന്നതില്‍ ന്യൂസിലാന്‍ഡിനുണ്ടായ പോരായ്മകള്‍ ഇന്ത്യയ്ക്ക് മേല്‍ക്കൈ സമ്മാനിച്ചു. മത്സരത്തില്‍ ഹര്‍മന്‍പ്രീത് സിങ്ങിന്റെ ഇടപെടലുകള്‍ ഇന്ത്യയ്ക്ക് നിര്‍ണായകവുമായി.

Olympics 2021: India Beats New Zealand 3-2 In Hockey Pool A

മത്സരത്തില്‍ ആദ്യ ഗോളടിച്ചത് ന്യൂസിലാന്‍ഡാണ്. ആറാം മിനിറ്റില്‍ നേടിയെടുത്ത പെനാല്‍റ്റി കോര്‍ണര്‍ ഗോളാക്കി മാറ്റാന്‍ കിവി താരം കെയ്ന്‍ റസ്സലിന് സാധിച്ചു. എന്നാല്‍ സമ്മര്‍ദ്ദത്തിന് അടിമപ്പെടാന്‍ ഇന്ത്യ തയ്യാറായില്ല. 10 ആം മിനിറ്റില്‍ രൂപീന്ദര്‍ പാലിലൂടെ ഇന്ത്യ ഉശിരന്‍ മറുപടി തൊടുത്തു. പെനാല്‍റ്റി കോര്‍ണറില്‍ നിന്നും ലഭിച്ച പെനാല്‍റ്റി സ്‌ട്രോക്കാണ് രൂപീന്ദര്‍ പാലിന് ഗോളവസരമൊരുക്കിയത്. ഈ സമയം ന്യൂസിലാന്‍ഡ് കീപ്പര്‍ ലിയോണ്‍ ഹെയ്‌വാര്‍ഡ് കേവലം കാഴ്ച്ചക്കാരനായി മാറി.

ആദ്യ ക്വാര്‍ട്ടര്‍ സമനിലയിലാണ് പിരിഞ്ഞതെങ്കില്‍ രണ്ടാം ക്വാര്‍ട്ടര്‍ മുതല്‍ ഇന്ത്യ ടോപ് ഗിയറില്‍ കടന്നു. 26 ആം മിനിറ്റില്‍ ഹര്‍മന്‍പ്രീത് സിങ്ങാണ് ഇന്ത്യയെ മുന്നിലെത്തിച്ചത്. പെനാല്‍റ്റി കോര്‍ണര്‍ സെപ്ഷ്യലിസ്റ്റ് രൂപീന്ദര്‍ പാല്‍ നല്‍കിയ പന്തിനെ ഇടതുമാറി ലക്ഷ്യത്തിലെത്തിക്കാന്‍ ഹര്‍മന്‍പ്രീതിന് സാധിച്ചു.

രണ്ടാം ക്വാര്‍ട്ടറില്‍ പന്തടക്കിവെയ്ക്കാന്‍ ഒരുപരിധി വരെ ന്യൂസിലാന്‍ഡിന് കഴിഞ്ഞിരുന്നു. പക്ഷെ ഗോളടിക്കാന്‍ മാത്രം ടീം മറന്നു. മൂന്നാം ക്വാര്‍ട്ടറിലാണ് ഇന്ത്യയുടെ അടുത്ത ഗോള്‍. 33 ആം മിനിറ്റില്‍ ഹര്‍മന്‍പ്രീത് സിങ് വീണ്ടും ഇന്ത്യയുടെ രക്ഷകനായി. മറ്റൊരു പെനാല്‍റ്റി കോര്‍ണര്‍. മറ്റൊരു ഗോള്‍. സ്‌കോര്‍ 3 - 1.

36 ആം മിനിറ്റില്‍ ഹാട്രിക് ഗോളവസരം ഹര്‍മന്‍പ്രീതിന് തൊട്ടരികിലുണ്ടായിരുന്നു. ഷോട്ടിനെ ഉന്നംതെറ്റാതെ ലക്ഷ്യത്തിലേക്ക് പായിക്കാന്‍ താത്തിന് കഴിഞ്ഞെങ്കിലും ന്യൂസിലാന്‍ഡ് കീപ്പര്‍ ഹെയ്‌വാര്‍ഡിന്റെ ഗംഭീര സേവ ഇന്ത്യയുടെ ഗോള്‍ മോഹം കെടുത്തി. ഇതിനിടെ ഇന്ത്യന്‍ പ്രതിരോധത്തിലെ ആശയക്കുഴപ്പം മുതലെടുത്ത് ന്യൂസിലാന്‍ഡ് മത്സരത്തിലെ രണ്ടാം ഗോള്‍ കണ്ടെത്തി.

43 ആം മിനിറ്റില്‍ വലതു വിങ്ങില്‍ നിന്നും പന്തെടുത്ത നിക്ക് വില്‍സണ്‍ ബിജേന്ദ്ര ലാഖ്രയെ ഡ്രിബിള്‍ ചെയ്ത് സ്റ്റീഫന്‍ ജെന്നസിലേക്ക് പന്തിനെ കൈമാറി. ഈ അവസരം കിവികളെ തടുക്കാന്‍ മലയാളി താരം ശ്രീജേഷിനും സാധിച്ചില്ല. അവസാന ക്വാര്‍ട്ടറില്‍ ന്യൂസിലാന്‍ഡ് ആക്രമണം ശക്തമാക്കിയെങ്കിലും ശ്രീജേഷ് എന്ന വന്മതിലില്‍ തട്ടി നീക്കങ്ങള്‍ പലതും നിഷ്ഫലമായി.

ഒളിമ്പിക്‌സില്‍ ഇതുവരെ 8 സ്വര്‍ണ മെഡലുകള്‍ നേടിയ ചരിത്രം ഇന്ത്യന്‍ ഹോക്കി ടീമിന് പറയാനുണ്ട്. എന്നാല്‍ 1980 -ലെ മോസ്‌കോ ഒളിമ്പിക്‌സിലാണ് ഇന്ത്യന്‍ ഹോക്കി സംഘം അവസാനമയായി മെഡല്‍ അണിഞ്ഞത്. 40 വര്‍ഷത്തെ മെഡല്‍ ദാരിദ്ര്യത്തിന് അറുതിവരുത്തുകയാണ് ഇക്കുറി ഇന്ത്യന്‍ ഹോക്കി ടീമിന്റെ ലക്ഷ്യം. സമീപകാലത്തെ ഇന്ത്യയുടെ പ്രകടനം ടോക്കിയോയില്‍ മറ്റൊരു മെഡല്‍ സാധ്യത പറഞ്ഞുവെയ്ക്കുന്നുണ്ട്. 2019 -ലെ എഫ്ഐഎച്ച് ഹോക്കി ഒളിമ്പിക് യോഗ്യതാ മത്സരത്തില്‍ റഷ്യയ്ക്കെതിരെ രണ്ട് ജയങ്ങള്‍ കുറിച്ചാണ് ഇന്ത്യ ടോക്കിയോയിലേക്ക് ടിക്കറ്റ് ബുക്ക് ചെയ്തത്.

Story first published: Saturday, July 24, 2021, 8:35 [IST]
Other articles published on Jul 24, 2021
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X