വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

Olympics 2021: വനിതാ ഹോക്കിയില്‍ ഇന്ത്യക്കു തോല്‍വി തന്നെ, ജര്‍മനിക്കു വിജയം

ജര്‍മനി 2-0നാണ് ഇന്ത്യയെ പരാജയപ്പെടുത്തിയത്

1

ടോക്കിയോ ഒളിംപിക്‌സ് വനിതാ ഹോക്കിയില്‍ ഇന്ത്യക്കു തുടര്‍ച്ചയായി രണ്ടാമത്തെ മല്‍സരത്തിലും തോല്‍വി. കരുത്തരായ ജര്‍മനിയോടു 0-2നാണ് റാണി രാംപാല്‍ നയിക്കുന്ന ഇന്ത്യ പരാജയം സമ്മതിച്ചത്. നേരത്തേ ആദ്യ കളിയില്‍ ലോക ഒന്നാം റാങ്കുകാരായ നെതര്‍ലാന്‍ഡ്‌സിനോടും ഇന്ത്യ 1-5നു തോറ്റിരുന്നു. ലോക മൂന്നാം നമ്പര്‍ ടീമായ ജര്‍മനിയെ തോല്‍പ്പിച്ച് വിജയവഴിയില്‍ തിരിച്ചെത്താനുറച്ച് ഇറങ്ങിയ ഇന്ത്യയുടെ പ്രകടനം മോശമായിരുന്നില്ല. പക്ഷെ ലഭിച്ച അവസരങ്ങള്‍ ഗോളാക്കി മാറ്റാന്‍ ഇന്ത്യക്കായില്ല. മൂന്നാം ക്വാര്‍ട്ടറില്‍ ലഭിച്ച പെനല്‍റ്റി കോര്‍ണര്‍ ഗുര്‍ജിത് കൗര്‍ നഷ്ടപ്പെടുത്തിയതോടെ ഭാഗ്യവും ഇന്ത്യക്കൊപ്പമല്ലെന്നു വ്യക്തമായിരുന്നു. ഗുര്‍ജിത്തിന്റെ പെനല്‍റ്റി സ്‌ട്രോക്ക് വലതു പോസ്റ്റില്‍ തട്ടിത്തെറിക്കുകയായിരുന്നു.

ക്യാപ്റ്റന്‍ നൈക്ക് ലോറന്‍സ് (12ാം മിനിറ്റ്), അന്നെ ഷ്‌റോഡര്‍ (35) എന്നിവര്‍ നേടിയ ഗോളുകളിലാണ് ഇന്ത്യയെ ജര്‍മനി കീഴ്‌പ്പെടുത്തിയത്. ആദ്യ ക്വാര്‍ട്ടറിലും മൂന്നാമത്തെ ക്വാര്‍ട്ടറിലുമായിരുന്നു ജര്‍മനിയുടെ ഗോളുകള്‍. പെനല്‍റ്റി കോര്‍ണറില്‍ നിന്നായിരുന്നു ജര്‍മനി അക്കൗണ്ട് തുറന്നത്. കളിയിലെ ആദ്യ കോര്‍ണര്‍ കിക്ക് തന്നെ അവരുടെ ക്യാപ്റ്റന്‍ നൈക്ക് ഗോളാക്കി മാറ്റുകയായിരുന്നു. 35ാം മിനിറ്റില്‍ ഷ്‌റോഡറുടെ തകര്‍പ്പന്‍ ഫീല്‍ഡ് ഗോള്‍ ജര്‍മനിയുടെ വിജയമുറപ്പിക്കുകയായിരുന്നു.

IND vs SL: 'അഭ്യര്‍ത്ഥിച്ചിട്ടും ചഹാല്‍ ചെയ്തത് ശരിയായില്ല, വളരെ നിരാശയുണ്ട്', സഹതാരത്തെക്കുറിച്ച് ഭുവിIND vs SL: 'അഭ്യര്‍ത്ഥിച്ചിട്ടും ചഹാല്‍ ചെയ്തത് ശരിയായില്ല, വളരെ നിരാശയുണ്ട്', സഹതാരത്തെക്കുറിച്ച് ഭുവി

IND vs SL T20: പരമ്പര പിടിക്കാന്‍ ഇന്ത്യ, തിരിച്ചുവരാന്‍ ശ്രീലങ്ക, സഞ്ജുവിന് ജീവന്‍ മരണ പോരാട്ടംIND vs SL T20: പരമ്പര പിടിക്കാന്‍ ഇന്ത്യ, തിരിച്ചുവരാന്‍ ശ്രീലങ്ക, സഞ്ജുവിന് ജീവന്‍ മരണ പോരാട്ടം

തുടര്‍ച്ചയായ രണ്ടാമത്തെ പരാജയത്തോടെ ഇന്ത്യയുടെ ക്വാര്‍ട്ടര്‍ ഫൈനല്‍ പ്രതീക്ഷകള്‍ക്കു മങ്ങലേറ്റിരിക്കുകയാണ്. ജര്‍മനിക്കെതിരേ ആദ്യ ക്വാര്‍ട്ടറിലേക്കു ഇന്ത്യയുടെ ഭാഗത്തു നിന്നും ഒരു ശ്രമം പോലുമുണ്ടായില്ല. പക്ഷെ രണ്ടാം ക്വാര്‍ട്ടറില്‍ ജര്‍മന്‍ സര്‍ക്കിളില്‍ ഇന്ത്യന്‍ താരങ്ങള്‍ വട്ടമിട്ടു പറന്നെങ്കിലും ഗോള്‍ മാത്രം അകന്നുനിന്നു. ലക്ഷ്യം കാണാന്‍ രണ്ടു മികച്ച അവസരങ്ങള്‍ ഇതിനിടെ ഇന്ത്യക്കു ലഭിച്ചെങ്കിലും ഇവ മുതലാക്കാനായില്ല.

ഇന്ത്യയുടെ അടുത്ത മല്‍സരം ബുധനാഴ്ച ബ്രിട്ടനെതിരേയാണ്യ 30ന് അയര്‍ലാന്‍ഡുമായും 31ന് സൗത്താഫ്രിക്കയുമായും ഇന്ത്യ ഏറ്റുമുട്ടും. ഓഗസ്റ്റ് രണ്ടിനാണ് നോക്കൗട്ട് റൗണ്ട് മല്‍സരങ്ങള്‍ ആരംഭിക്കുന്നത്.

Story first published: Monday, July 26, 2021, 20:08 [IST]
Other articles published on Jul 26, 2021
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X