Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഒളിമ്പിക് ടെസ്റ്റ് ഇവന്റ് ഹോക്കി; ഫൈനലില്‍ ന്യൂസിലന്‍ഡിനെ തകര്‍ത്തെറിഞ്ഞ് ഇന്ത്യ

ടോക്യോ: ഒളിമ്പിക് ടെസ്റ്റ് ഇവന്റ് ഹോക്കി ഫൈനലില്‍ ഇന്ത്യ ന്യൂസിലന്‍ഡിനെ തകര്‍ത്ത് വിജയികളായി. ഫൈനലില്‍ 5-0 എന്ന സ്‌കോറിനാണ് ഇന്ത്യയുടെ വിജയം. ഇതോടെ ആദ്യ റൗണ്ടില്‍ ന്യൂസിലന്‍ഡില്‍ നിന്നുമേറ്റ പരാജയത്തിന് മധുരമായി പകരം വീട്ടാനും ഇന്ത്യയ്ക്കു കഴിഞ്ഞു. റൗണ്ട് റോബിന്‍ മത്സരത്തില്‍ 1-2 എന്ന സ്‌കോറിനാണ് ഇന്ത്യ ന്യൂസിലന്‍ഡിനോട് പരാജയപ്പെട്ടത്.

ഇന്ത്യയ്ക്കുവേണ്ടി ഹര്‍മന്‍പ്രീത് സിങ്(7), ഷംഷര്‍ സിങ്(18), നീലകണ്ഠ ശര്‍മ(22), ഗുര്‍സാഹിബ്ജിത്ത് സിങ്(26), മന്‍ദീപ് സിങ്(27) എന്നിവര്‍ ഗോള്‍ നേടി. മത്സരത്തിന്റെ തുടക്കം മുതല്‍ എതിരാളികള്‍ക്കെതിരെ മികച്ച പ്രകടനം പുറത്തെടുത്താണ് ഇന്ത്യ വിജയം സ്വന്തമാക്കിയത്. കരുത്തരായ ന്യൂസിലന്‍ഡിനെതിരായ ഏകപക്ഷീയവിജയം ഇന്ത്യയ്ക്ക് വരും മത്സരങ്ങളില്‍ ആത്മവിശ്വാസമേകും.

harmanpreetsingh

ടീം നന്നായാണ് കളിച്ചതെന്ന് ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് പറഞ്ഞു. ഗോള്‍ നേടാനുള്ള അവസരം ശരിയായി മുതലെടുക്കാന്‍ കഴിഞ്ഞു. ഫൈനല്‍ എല്ലായിപ്പോഴും കടുത്തതാണ്. ന്യൂസിലന്‍ഡിനോട് നേരത്തെ തോറ്റതിനാല്‍ അന്നത്തെ പിഴവുകള്‍ തീര്‍ത്താണ് കളിക്കിറങ്ങിയത്. അത് വിജയം നേടാന്‍ സഹായിച്ചുവെന്നും ക്യാപ്റ്റന്‍ വ്യക്തമാക്കി. നേരത്തെ ഏഷ്യന്‍ ചാമ്പ്യന്മാരായ ജപ്പാനെ തോല്‍പ്പിച്ചാണ് ഇന്ത്യ ഫൈനല്‍ ബര്‍ത്ത് ഉറപ്പിച്ചത്.

Story first published: Wednesday, August 21, 2019, 12:27 [IST]
Other articles published on Aug 21, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+