വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഒളിമ്പിക് ടെസ്റ്റ് ഇവന്റ് ഹോക്കി; ജപ്പാനെതിരെ ജയിച്ചുകയറി ഇന്ത്യന്‍ വനിതകള്‍

ടോക്യോ: ഒളിമ്പിക് ടെസ്റ്റ് ഇവന്റ് ഹോക്കിയില്‍ ജപ്പാനെതിരെ ഇന്ത്യന്‍ വനിതകള്‍ക്ക് ജയം. 2-1 എന്ന മാര്‍ജിനിലാണ് ഏഷ്യന്‍ ശക്തികളായ ജപ്പാനെ ഇന്ത്യ പരാജയപ്പെടുത്തിയത്. ഇന്ത്യയ്ക്കുവേണ്ടി പെനാല്‍റ്റി കോര്‍ണര്‍ സ്‌പെഷലിസ്റ്റ് ഗുര്‍ജിത് കൗര്‍ ഇരട്ടഗോള്‍ നേടി. 9, 35 മിനിറ്റുകളിലായിരുന്നു ഗുര്‍ജിത്തിന്റെ ഗോളുകള്‍. ജപ്പാനുവേണ്ടി അകി മിസ്തുഹാഷി 16-ാം മിനിറ്റില്‍ ആശ്വാസഗോള്‍ നേടി.

തുടക്കംമുതല്‍ ആക്രമിച്ചുകളിച്ച ഇന്ത്യ ഒന്‍പതാം മിനിറ്റില്‍ ലഭിച്ച പെനാല്‍റ്റി കോര്‍ണറിലൂടെ ലീഡെടുക്കുകയായിരുന്നു. എന്നാല്‍, പതിനാറാം മിനിറ്റില്‍ ജപ്പാന്‍ തിരിച്ചടിച്ചു. ഉജ്വലമായൊരു ഫീല്‍ഡ് ഗോളിലൂടെയാണ് ജപ്പാന്‍ മറുപടി നല്‍കിയത്. ആദ്യ പകുതിയില്‍ ഇരു ടീമുകളും 1-1ന് സമനിലയില്‍ പിരിഞ്ഞു. രണ്ടാം പകുതിയില്‍ ഗുര്‍ജിത് മറ്റൊരു പെനാല്‍റ്റി കോര്‍ണര്‍കൂടി ഗോളാക്കി മാറ്റിയതോടെ ഇന്ത്യ ജയം പിടിച്ചെടുക്കുകയായിരുന്നു.

അര്‍ജുന അവാര്‍ഡ് പ്രഖ്യാപിച്ചു; മലയാളി താരം മുഹമ്മദ് അനസിന് ഉള്‍പ്പെടെ 19 പേര്‍ക്ക്അര്‍ജുന അവാര്‍ഡ് പ്രഖ്യാപിച്ചു; മലയാളി താരം മുഹമ്മദ് അനസിന് ഉള്‍പ്പെടെ 19 പേര്‍ക്ക്

india-hockey-women

ആതിഥേയരായ ജപ്പാന്‍ ഗോള്‍ തിരിച്ചടിക്കാന്‍ ശ്രമം നടത്തിയെങ്കിലും വിജയിച്ചില്ല. ഒളിമ്പിക് ഗെയിംസ് മാര്‍ഗനിര്‍ദ്ദേശം അനുസരിച്ച് 16 അംഗങ്ങളുമായാണ് ഇരു ടീമുകളും കളിച്ചത്. മത്സരത്തിലുടനീളം പകരക്കാരെ ഇറക്കാന്‍ ടീമുകള്‍ക്ക് ഇതുമൂലം സാധിച്ചു. ആക്രമണ പ്രത്യാക്രമണത്തിലൂട മികച്ച കളിയാണ് ഇരു ടീമുകളും കാഴ്ചവെച്ചത്. പരസ്പരം നന്നായി അറിയാവുന്ന ടീമുകള്‍ തമ്മിലുള്ള മത്സരം കാണികള്‍ക്ക് ആവേശകരമായി.

Story first published: Saturday, August 17, 2019, 17:28 [IST]
Other articles published on Aug 17, 2019
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X