വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ലോകകപ്പില്‍ ഒരു ടീമിനെയും ചെറുതായി കാണാനാകില്ല: ഇന്ത്യന്‍ ഹോക്കി കോച്ച്

By Kishan
Sjoerd Marijne

ദില്ലി: ഹോക്കി ലോകകപ്പിനുള്ള ഷെഡ്യൂള്‍ അന്താരാഷ്ട്ര ഹോക്കി ഫെഡറേഷന്‍ പ്രഖ്യാപിച്ചു കഴിഞ്ഞു. ടൂര്‍ണമെന്റിനെത്തുന്ന ഒരു ടീമിനേയും ലാഘവത്തോടെ കാണാനാകില്ലെന്നാണ് ഇന്ത്യന്‍ ഹെഡ് കോച്ച് ഷോര്‍ഡ് മരിനെയുടെ അഭിപ്രായം.

'' ഇത് ലോകകപ്പാണ്. ജയിക്കാന്‍ വേണ്ടിയാണ് ഓരോ ടീമും എത്തുന്നത്. അതുകൊണ്ട് എളുപ്പമുള്ള പൂള്‍, മരണ ഗ്രൂപ്പ് ഇത്തരം പ്രയോഗങ്ങളില്‍ വിശ്വസിക്കുന്നില്ല. ഓരോ എതിരാളിയെയും ബഹുമാനിക്കേണ്ടതുണ്ട്. ഏറ്റവും എളുപ്പ മാര്‍ഗ്ഗം സ്വയം നന്നാവുകയെന്നതാണ്. ഓരോ മത്സരവും വിജയിക്കേണ്ടതുണ്ട്. എന്നാല്‍ മാത്രമേ കപ്പില്‍ മുത്തമിടാനാകൂ- ഷോര്‍ഡ് മരിനെ അറിയിച്ചു.

പൂള്‍ സിയില്‍ ദക്ഷിണാഫ്രിക്കയ്ക്കും കാനഡയ്ക്കും ഒളിംപിക് വെള്ളി മെഡല്‍ ജേതാവായ ബെല്‍ജിയത്തിനും ഒപ്പമാണ് ഇന്ത്യയുടെ സ്ഥാനം. നവംബര്‍ 28 മുതല്‍ ഡിസംബര്‍ 16 വരെ ഒറീസ്സയിലെ ഭുവനേശ്വറിലാണ് ഇത്തവണ ലോകകപ്പ് മത്സരങ്ങള്‍ നടക്കുന്നത്.

നവംബര്‍ 28ന് നടക്കുന്ന ഓപ്പണിങ് മത്സരത്തില്‍ ഇന്ത്യ ദക്ഷിണാഫ്രിക്കയെ നേരിടും. ഡിസംബര്‍ രണ്ടിന് ബെല്‍ജിയത്തിന് എതിരെയാണ് രണ്ടാം മത്സരം. ഡിസംബര്‍ എട്ടിന് പൂളിലെ അവസാന മത്സരത്തില്‍ ഇന്ത്യ കാനഡയുമായി മാറ്റുരയ്ക്കും. കഴിഞ്ഞ വേള്‍ഡ് ലീഗ് സെമിഫൈനലില്‍ ഇന്ത്യ 2-3ന് ബെല്‍ജിയത്തോട് തോറ്റിരുന്നു.

Story first published: Friday, March 2, 2018, 12:38 [IST]
Other articles published on Mar 2, 2018
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X